AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi Breast Cancer: ചികിത്സയ്ക്ക് വേണ്ടിയാണ് സബ്സ്ക്രിപ്ഷൻ തുടങ്ങിയതെന്ന് പറയുന്നത് ശരിയല്ല; രേണു സുധിക്കെതിരെ പ്രിയങ്ക അനൂപ്

Priyanka Anoop about Renu Sudhi Breat Cancer: കേരളത്തിലുള്ള ഓരോ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യും അതിനുള്ള മനസ്സുള്ളവരാണ് കേരളത്തിലുള്ളവർ അതുകൊണ്ട് ആ പറഞ്ഞ കാര്യത്തോട് എനിക്ക് യോജിക്കാൻ സാധിക്കില്ല അവർക്ക് അങ്ങനെ ഒരു അസുഖമുണ്ട് ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെങ്കിൽ നമ്മളെല്ലാവരും അവരെ സഹായിക്കാൻ തയ്യാറാണ്. അതിനുള്ള മനസ്സും നമുക്കുണ്ട് അതുകൊണ്ട് അങ്ങനെ..........

Renu Sudhi Breast Cancer: ചികിത്സയ്ക്ക് വേണ്ടിയാണ് സബ്സ്ക്രിപ്ഷൻ തുടങ്ങിയതെന്ന് പറയുന്നത് ശരിയല്ല; രേണു സുധിക്കെതിരെ പ്രിയങ്ക അനൂപ്
Renu Sudhi, Priyanka AnoopImage Credit source: Instagram
Ashli C
Ashli C | Updated On: 16 Jun 2026 | 08:09 PM

മലയാളികൾക്ക് സുപരിചിതയായ സോഷ്യൽ മീഡിയ താരമാണ് രേണു സുധി. അന്തരിച്ച കലാകാരനായ സുധിയുടെ ഭാര്യ. എന്നാൽ അതിലുപരി സമൂഹത്തിൽ തന്റേതായ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുവാനും ജീവിക്കാൻ തനിക്ക് ഇഷ്ടമുള്ള ജോലി കണ്ടെത്തുകയും അതിലൂടെ പ്രയത്നിച്ച് മുന്നോട്ട് പോവുകയും ചെയ്ത ഒരു സ്ത്രീ. ഭർത്താവ് മരിച്ച ഒരു സ്ത്രീ അങ്ങനെ പാടില്ല ഇങ്ങനെ മാത്രമേ പാടൂ എന്ന രീതിയിൽ ഈ സമൂഹത്തിൽ എഴുതപ്പെടാത്ത ചില നിബന്ധനകൾ ഉണ്ട് എന്നാൽ അതിനെല്ലാം വിപരീതമായി കൊണ്ടായിരുന്നു രേണു ജീവിതം മുന്നോട്ടു നീക്കിയത്.

അതിനാൽ തന്നെ താരത്തെ തേടി നിരവധി വിമർശനങ്ങളും ആരോപണങ്ങളും എത്തി.എന്നാൽ തനിക്കെതിരെ വിമർശിക്കുന്നവർക്കും മുന്നിൽ അതേ രീതിയിൽ തന്നെ ഇനിയും മുന്നോട്ട് താൻ ജീവിക്കും എന്ന് ഉറച്ച വിശ്വാസത്തോടുകൂടി മുന്നോട്ടുപോയ വ്യക്തിയാണ് രേണു. എന്നാൽ ഇപ്പോൾ തന്നെ വിമർശിച്ചവരേയും സ്നേഹിച്ചവരേയും ഞെട്ടിച്ചുകൊണ്ട് തനിക്ക് ബ്രെസ്റ്റ് ക്യാൻസർ ആണെന്ന് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രേണു.

ALSO READ:കീമോ തെറാപ്പി തുടങ്ങുകയാണ് മുടിയൊക്കെ പോകും; അതാ പിന്നെ പറഞ്ഞത്; രേണു സുധി

ക്യാൻസറിന്റെ മൂന്നാമത്തെ സ്റ്റേജിൽ എത്തിയെന്നും ഇത് തന്റെ ലെങ്സിലോട്ടും ഹൃദയത്തിന്റെ പേശികളെയും ബാധിച്ചു അല്പം ഗുരുതരാവസ്ഥയിലാണ് എന്നാണ് രേണു പറയുന്നത്. രേണു സുധി ഇത് വെളിപ്പെടുത്തുന്നതിന് മുന്നോടിയായി തന്നെ അവരുമായി ബന്ധപ്പെട്ട പലരും വിമർശിച്ചവരും അടക്കം രേണു സുധിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് തരത്തിൽ പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു അതിന് പിന്നാലെയാണ് രേണു സുധി തന്നെ തനിക്ക് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചത്.

രേണു പറയുന്ന ചില കാര്യങ്ങളോട് യോജിക്കാൻ സാധിക്കില്ല

ഇപ്പോഴിതാ രേണുവിന് ക്യാൻസർ സ്ഥിരീകരിച്ച സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പ്രിയങ്ക അനൂപ്. രേണുവിന് കാൻസർ ആണെന്ന് കേട്ടപ്പോൾ തനിക്ക് ഞെട്ടലാണ് ഉണ്ടായത് എന്നാണ് പ്രിയങ്ക അനുഭവ പറയുന്നത്. ആ കാര്യത്തിൽ വിഷമമുണ്ട് എന്നിരുന്നാലും ഇതിന്റെ പേരിൽ രേണു പറയുന്ന ചില കാര്യങ്ങളോട് യോജിക്കാൻ സാധിക്കില്ല എന്നാണ് പ്രിയങ്ക പറഞ്ഞത്. അതായത് ക്യാൻസർ ആണെന്ന് സ്ഥിരീകരിക്കുമ്പോൾ പറഞ്ഞ മറ്റൊരു കാര്യമായിരുന്നു തന്റെ ചികിത്സയ്ക്ക് ഇനി ഒരുപാട് പണം ആവശ്യമായിവരും വലിയ രീതിയിലുള്ള ചിലവുകളുണ്ട്. തന്റെ ചിലവിനുള്ള പണം താൻ തന്നെ കണ്ടെത്തണം. കീമോതെറാപ്പി തുടങ്ങണം അങ്ങനെ പല കാര്യങ്ങളും മനസ്സിലാക്കിയപ്പോഴാണ് താൻ സബ്സ്ക്രൈബ് അതായത് ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത് എന്ന് രേണു സുധി പറയുന്നുണ്ടായിരുന്നു.

അതിനുള്ള മനസ്സുള്ളവരാണ് കേരളത്തിലുള്ളവർ

എന്നാൽ ആ പറഞ്ഞതിനോട് ഒരിക്കലും തനിക്ക് യോജിക്കാൻ സാധിക്കില്ല എന്നാണ് പ്രിയങ്ക അനൂപ് പറയുന്നത്. അങ്ങനെ ഒരാൾക്ക് ചികിത്സിക്കാൻ വേണ്ടി കേരളത്തിൽ ഇന്ന് ഇപ്പോൾ അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല ഒരാൾക്ക് അസുഖമാണ് പ്രത്യേകിച്ച് ഒരു സ്ത്രീക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന് പറഞ്ഞാൽ കേരളത്തിലുള്ള ഓരോ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യും അതിനുള്ള മനസ്സുള്ളവരാണ് കേരളത്തിലുള്ളവർ അതുകൊണ്ട് ആ പറഞ്ഞ കാര്യത്തോട് എനിക്ക് യോജിക്കാൻ സാധിക്കില്ല അവർക്ക് അങ്ങനെ ഒരു അസുഖമുണ്ട് ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെങ്കിൽ നമ്മളെല്ലാവരും അവരെ സഹായിക്കാൻ തയ്യാറാണ്. അതിനുള്ള മനസ്സും നമുക്കുണ്ട് അതുകൊണ്ട് അങ്ങനെ പറയുന്നതിൽ വലിയ കാര്യമില്ല എന്നാണ് പ്രിയങ്ക പറയുന്നത്.

ഒപ്പം തന്നെ രേണുവിന്റെ അസുഖമെല്ലാം മാറി സമാധാനത്തോടെ ആരോഗ്യവതിയായി തിരിച്ചുവരണം നമുക്ക് ആരോടും വിരോധം ഒന്നുമില്ല അവരോട് പ്രത്യേകിച്ചും വിരോധം ഒന്നുമില്ല എന്നാലും അവർ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ എന്നാണ് പ്രാർത്ഥിക്കുന്നത് എന്റെ പ്രാർത്ഥന എപ്പോഴും അവർക്കൊപ്പം ഉണ്ടാകുമെന്നും എന്നാൽ ഈ വിവരം അറിഞ്ഞതിനുശേഷം താൻ അവരെ വിളിച്ചിട്ട് ഒന്നുമില്ല എന്നാലും എന്റെ പ്രാർത്ഥന അവർക്കൊപ്പം ഉണ്ട് എന്നും പ്രിയങ്ക ഓൺലൈൻ മീഡിയയിലൂടെ പ്രതികരിച്ചു. അതേസമയം ഇനി കീമോതെറാപ്പി തുടങ്ങണമെന്നാണ് കഴിഞ്ഞദിവസം പങ്കുവെച്ച് വീഡിയോയിലൂടെ പറഞ്ഞത്. കീമോതെറാപ്പി ആരംഭിച്ച സമയത്ത് മുടിയൊക്കെ കുഴിയും അതുകൊണ്ടാണ് താൻ ഇപ്പോൾ ഇത് എല്ലാവരോടും പറയാൻ കാരണം ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും ആളുകൾ അത് അന്വേഷിച്ചു വരും അതുകൊണ്ടാണ് താൻ ഇക്കാര്യം തുറന്നു പറഞ്ഞത് എന്നും രേണു സുധി പറഞ്ഞു.

ENGLISH SUMMARY

Actress Priyanka Anoop has come out with a response to the news that Renu has been diagnosed with cancer. Priyanka Anubhav says that she was shocked to hear that Renu has cancer. She is sad about the matter, however, Priyanka said that she cannot agree with some of the things Renu says because of this.

Follow Us