AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maundy Thursday 2025: പെസഹാ അപ്പവും പാലും; തയ്യാറാക്കുന്നത് എങ്ങനെ?

Maundy Thursday 2025: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമായി ഒന്നിച്ച് അവസാന അന്താഴം ഭക്ഷിച്ചതിന്റെ ഓർമപുതുക്കലാണ് പെസഹവ്യാഴം. അന്നേ ദിവസം ക്രിസ്ത്യാനികളുടെ വീട്ടിൽ പൊതുവെ തയ്യാറാക്കുന്ന ഭക്ഷണ വിഭവമാണ് പെസഹ അപ്പവും പാലും. 

Maundy Thursday 2025: പെസഹാ അപ്പവും പാലും; തയ്യാറാക്കുന്നത് എങ്ങനെ?
പെസഹ അപ്പംImage Credit source: Pinterest
Nithya Vinu
Nithya Vinu | Updated On: 17 Apr 2025 | 07:27 AM

വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് പെസഹ വ്യാഴാഴ്ച. യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമായി ഒന്നിച്ച് അവസാന അന്താഴം ഭക്ഷിച്ചതിന്റെ ഓർമപുതുക്കലാണ് പെസഹവ്യാഴം. ക്രിസ്തുമത വിശ്വാസപ്രകാരം യേശു ക്രിസ്തു കുർബ്ബാന ഔദ്യോഗികമായി സ്ഥാപിക്കുന്ന ദിവസം കൂടിയാണന്ന്. പെസഹവ്യാഴാഴ്ച ക്രിസ്ത്യാനികളുടെ വീട്ടിൽ പൊതുവെ തയ്യാറാക്കുന്ന ഭക്ഷണ വിഭവമാണ് പെസഹ അപ്പവും പാലും. വടക്കൻ കേരളത്തിലാണ് ഇത് പൊതുവെ ഉണ്ടാക്കുന്നതെങ്കിലും ഇപ്പോൾ കേരളത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും ഈ വിഭവം തയ്യാറാക്കുന്നുണ്ട്.

പെസഹ അപ്പം

വേണ്ട ചേരുവകൾ

അരിപൊടി
ഉഴുന്ന് വെള്ളത്തിൽ കുതി‍ർത്തത്
തേങ്ങ
ചെറിയ ഉള്ളി
വെളുത്തുള്ളി
ജീരകം
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുതി‍ർത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം ചിരകിയ തേങ്ങയും, ജീരകവും, ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഉപ്പും ചേർത്ത് പരുപരുത്ത രീതിയിൽ അരച്ചെടുക്കാം. അതിന് ശേഷം വറുത്ത അരിപൊടി മിക്സിയുടെ ജാറിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കാം. തുടർന്ന് അരച്ച് മാറ്റി വച്ചിട്ടുള്ളവ ഒന്നിച്ച് മിക്സ് ചെയ്യുക.

ശേഷം ഒരു പ്ലേറ്റിൽ നെയ്യോ, വെളിച്ചെണ്ണയോ തടവിയ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം. പതിനഞ്ച്, ഇരുപത് മിനിറ്റ് വേവിക്കാവുന്നതാണ്. കുടുംബ അംഗങ്ങളുടെ എണ്ണം നോക്കി അപ്പത്തിൽ കുരുത്തോല വച്ച് കുരിശ് ഇടാനും പ്രത്യേകം ശ്രദ്ധിക്കുക.

പെസഹ അപ്പത്തിൽ മധുരം ഉണ്ടാവുകയില്ല. പെസഹാ പാൽ ചേർത്താണ് പെസഹ അപ്പം കഴിക്കാറുള്ളത്. പാലിന്റെ മധുരമാണ് കിട്ടുന്നത്.

ALSO READ: ഓശാന മുതൽ ഈസ്റ്റർ വരെ; വിശുദ്ധവാരത്തിലെ പ്രത്യേക ദിവസങ്ങളെ അറിയാം

പെസഹ പാൽ

വേണ്ട ചേരുവകൾ

തേങ്ങ പാൽ ഒന്നാം പാൽ
രണ്ടാം പാൽ
ശർക്കര
വെള്ളം
ഏലക്ക പൊടി
ചുക്ക് പൊടി
അരിപൊടി

തയ്യാറാക്കുന്ന വിധം

പാനിലേക്ക് നിങ്ങൾക്ക് വേണ്ട മധുരത്തിനനുസരിച്ച് ശർക്കര എടുത്ത് കാൽ കപ്പ് വെള്ളം ചേർത്ത് കുറുക്കിയെടുക്കുക. നന്നായി തിള വന്ന ശേഷം രണ്ടാം തേങ്ങാപ്പാൽ ചേർക്കുക. പാൽ കുറുകാൻ രണ്ട് ടേബിൽ സ്പൂൺ വറുത്ത അരിപൊടി ചേർക്കാവുന്നതാണ്.  ചെറുതായി കുറുകി വരുമ്പോൾ കാൽ ടീസ്പൂൺ വറുത്ത ജീരക പൊടിയും കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി ഇളക്കുക. ടേസ്റ്റ് ബാലൻസ് ചെയ്യാൻ ഒരു തുള്ളി ഉപ്പ് ഇടാം. ഇത് നന്നായി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാലും കൂടി ചേർത്തു കൊടുക്കാം.