Today’s Horoscope: വിവാഹം ഉറപ്പിക്കും, പുതിയ ജോലിയിൽ പ്രവേശിക്കും; ഇന്നത്തെ രാശിഫലം ഇങ്ങനെ

Horoscope Malayalam Today August 1: ചില രാശിക്കാർക്ക് ഇന്ന് അനുകൂല സമയമായിരിക്കാം, ചിലർക്ക് അല്ലായിരിക്കാം. അതിനാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

Todays Horoscope: വിവാഹം ഉറപ്പിക്കും, പുതിയ ജോലിയിൽ പ്രവേശിക്കും; ഇന്നത്തെ രാശിഫലം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

01 Aug 2025 | 06:01 AM

ഇന്ന് ഓഗസ്റ്റ് ഒന്ന്, വെള്ളിയാഴ്ച. ഇന്നത്തെ ദിവസം ഓരോ രാശികർക്കും എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. രാശി മാറുന്നത് അനുസരിച്ച് ഓരോരുത്തരുടെയും ദിവസഫലവും വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഇന്ന് വിചാരിച്ച പോലെ കാര്യങ്ങൾ അനുകൂലമായി നടന്നില്ലെങ്കിലും ഇതേസ്ഥിതി വരും ദിവസങ്ങളിലും തുടരണം എന്നില്ല. ഇത് മാറിക്കൊണ്ടിരിക്കും. ചില രാശിക്കാർക്ക് ഇന്ന് അനുകൂല സമയമായിരിക്കാം, ചിലർക്ക് അല്ലായിരിക്കാം. അതിനാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല സ്ഥലംമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വാഹനം വാങ്ങാൻ സാധിക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കാനിടയുണ്ട്.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമാണ്. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാകും. ദമ്പതികൾക്ക് സന്താന ഭാഗ്യം തെളിയും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. കലാരംഗത്ത് ശോഭിക്കും. ചില കാര്യങ്ങൾക്ക് തടസ്സം നേരിടാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. സുഹൃത്തിനെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാനം വർദ്ധിക്കും. വിദേശത്തു നിന്ന് സന്തോഷ വാർത്ത കേൾക്കാനിടവരും. പൊതുവെ അലസത അനുഭവപ്പെടാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. ബന്ധുക്കളുമായി ഒത്തുചേരും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പിണങ്ങി കഴിഞ്ഞിരുന്നവരുമായി ബന്ധം പുനഃസ്ഥാപിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. ബന്ധുക്കളുടെ തെറ്റിദ്ധാരണകൾ മാറിക്കിട്ടും. കുടുംബത്തിൽ മംഗള കർമ്മം നടക്കും. ജോലി ഭാരം കൂടും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് വരുമാനം മെച്ചപ്പെടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. കുടുംബ ജീവിതം സന്തോഷകരമാണ്.

ധനു

ധനു രാശിക്കാർ ഇന്ന് ഉല്ലാസ യാത്രയിൽ പങ്കെടുക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സാഹിത്യ രംഗത്ത് ശോഭിക്കും. സാമ്പത്തിക നില ഭദ്രമായിരിക്കും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് ഉപരി പഠനത്തിന്അവസരം ലഭിക്കും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് പൊതുവേ സമാധാനപരമായ ദിവസമായിരിക്കും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. പരീക്ഷയിൽ ഉന്നത വിജയം നേടും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.

മീനം

മീനം രാശിക്കാർ ഇന്ന് പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആരോഗ്യം ശ്രദ്ധിക്കുക. മനസ്സമാധാനം ഉള്ള ദിവസമാണ്. കാർഷിക കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം