Today’s Horoscope: അംഗീകാരങ്ങൾ ലഭിക്കും, സാമ്പത്തികസ്ഥിതി മെച്ചപ്പെടും; ഇന്നത്തെ രാശിഫലം ഇങ്ങനെ
Horoscope Malayalam Today August 19 2025: ഇന്നത്തെ ദിവസം പന്ത്രണ്ട് രാശികർക്കും എങ്ങനെയെന്ന് അറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.
ഇന്ന് ഓഗസ്റ്റ് 18, ചൊവ്വാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കുമെന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. ചില രാശിക്കാർക്ക് ഇന്ന് അനുകൂലമാണെങ്കിൽ മറ്റ് ചിലർക്ക് അങ്ങനെയാവണമെന്നില്ല. ഓരോ ദിവസവും ഇത് മാറിമറിയുന്നു. ഇന്നത്തെ ദിവസം പന്ത്രണ്ട് രാശികർക്കും എങ്ങനെയെന്ന് അറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് കുടുംബ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. ദൂരയാത്രകൾ പോകേണ്ടതായി വരും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ദീർഘകാല ആഗ്രഹങ്ങൾ സാധിക്കും. വീട്ടിൽ മംഗളകർമ്മം നടക്കും. ആരോഗ്യം തൃപ്തികരമാണ്. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്.
മിഥുനം
മിഥുനം രാശിക്കാർ ഇന്ന് ജോലിയിൽ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. മേലുദ്യോഗസ്ഥരുമായി അഭിപ്രായഭിന്നത ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാണ്. വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് യാത്രകൾ ചെയ്യേണ്ടതായി വരും. ഏറെ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. ഭൂമി വില്പന നടക്കും. അംഗീകാരങ്ങൾ ലഭിക്കും.
ALSO READ: സൂര്യൻ ചിങ്ങത്തിൽ , ഇവരുടെ രാശിഫലം മാറി മാറിയും
ചിങ്ങം
ചിങ്ങം രാശിക്കാർ ഇന്ന് പ്രവർത്തന രംഗത്ത് ശോഭിക്കും. പുതിയ ബിസിനസ് ആരംഭിക്കും. പൂർവികസ്വത്ത് കൈവശം വരും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. പൊതുവെ ഭാഗ്യമുള്ള കാലമാണ്.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിനു സാധ്യത. സാമ്പത്തിക ഞെരുക്കം വിട്ടുമാറും. ദീർഘകാല ആഗ്രഹം നിറവേറും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ ഇടയുണ്ട്.
തുലാം
തുലാം രാശിക്കാർ ഇന്ന് തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾ നേരിടും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. കുടുംബജീവിതം സന്തോഷകരമാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർ ഇന്ന് പല പ്രതിസന്ധികളും തരണം ചെയ്യും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പൊതുവേ ദൈവാധീനമുള്ള സമയമാണ്. ആഗ്രഹിച്ച വാഹനം വാങ്ങും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
ധനു
ധനു രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ജീവിതം ഊഷ്മളമായിരിക്കും. പണം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. പങ്കുകച്ചവടത്തിൽ നേട്ടം ഉണ്ടാകും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. വിദ്യാർഥികൾ പരീക്ഷകളിൽ ഉന്നത വിജയം നേടും. സന്താന ഭാഗ്യത്തിന് യോഗം.
കുംഭം
കുംഭം രാശിക്കാർ ഇന്ന് മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ആരോഗ്യം ശ്രദ്ധിക്കണം . പ്രവർത്തന രംഗത്ത് ശോഭിക്കും. പണം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം.
മീനം
മീനം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമാണ്. യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)