Chanakya Niti: മൗനം ആയുധം, ഈ സന്ദർഭങ്ങളിൽ മിണ്ടാതിരിക്കുന്നത് ഉചിതം
Chanakya Niti: നിശബ്ദതയെ വിജയത്തിന് വേണ്ടിയുള്ള ശക്തമായ ആയുധമാക്കി മാറ്റുന്നതിനെ കുറിച്ച് ചാണക്യന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കുറിച്ച് നോക്കാം...
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ സമസ്ത മേഖലകളെ കുറിച്ചും വിജയം നേടാനുള്ള വഴികളെ കുറിച്ചും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്.
ജീവിതത്തിൽ വിജയം നേടണമെങ്കിൽ ചില സന്ദർഭങ്ങളിൽ മൗനം പാലിക്കണമെന്ന് ചാണക്യൻ പറയുന്നു. നിശബ്ദതയെ വിജയത്തിന് വേണ്ടിയുള്ള ശക്തമായ ആയുധമാക്കി മാറ്റുന്നതിനെ കുറിച്ച് ചാണക്യന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കുറിച്ച് നോക്കാം…
വേദന
നിശബ്ദത ഏതൊരാളുടെയും കൈവശമുള്ള ശക്തമായ ആയുധമാണെന്ന് ചാണക്യ നീതിയിൽ പരാമർശിക്കുന്നു. എന്നാൽ, നഷ്ടങ്ങളെയോര്‍ത്ത് സങ്കടപ്പെടുന്ന, വേദനയിലായിരിക്കുന്ന ഒരാളെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കുന്നതിന് പകരം നിശബ്ദനായി ഇരിക്കുകയാണ് വേണ്ടത്.
ALSO READ: എളുപ്പത്തിൽ പണം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
ദേഷ്യം
ദേഷ്യം പലപ്പോഴും നമ്മുടെ വികാരങ്ങളെയും ചിന്തകളെയും കീഴ്പ്പെടുത്താറുണ്ട്. വളരെ ദേഷ്യത്തിലായിരിക്കുന്നവർക്ക് അവർ ചെയ്യുന്ന പ്രവൃത്തിയെ കുറിച്ച് ബോധമുണ്ടാവണമെന്നില്ല. അതിനാൽ ദേഷ്യം കൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്ക് മുമ്പില്‍, മൗനമായിരിക്കുന്നതാണ് നല്ലത്.
ജോലിസ്ഥലത്ത്
ജോലിസ്ഥലത്ത് ആയാലും വ്യക്തിജീവിതത്തില്‍ ആയാലും ആളുകള്‍ കൂട്ടം കൂടി പരദൂഷണം പറയുമ്പോള്‍ മിണ്ടാതിരിക്കണമെന്ന് ചാണക്യന്‍ പറയുന്നു. അതുപോലെ അറിയാത്തതിനെ കുറിച്ച് പറയരുത് നമുക്കറിയാത്ത ഒരു കാര്യത്തെ കുറിച്ചുള്ള ചര്‍ച്ചയിലോ സംവാദത്തിലോ നിശബ്ദദത പാലിക്കുകയാണ് ഉചിതമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
മുതിർന്നവർ
കുടുംബത്തിൽ മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്നത് നല്ല സ്വഭാവമല്ല. അവരെ സംസാരിക്കാൻ അനുവദിക്കണം. അതുപോലെ സുഹൃത്തുക്കൾ സംസാരിക്കുമ്പോൾ അവർ പറയുന്നത് മുഴുവൻ കേൾക്കണം. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ സംസാരിച്ച് കഴിഞ്ഞ ശേഷം സമാധാനത്തോടെ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കണമെന്ന് ചാണക്യൻ പറയുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)