AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: എതിർപ്പുകൾ നേരിടാം, ജോലിഭാരം കൂടാം; ഇന്നത്തെ രാശിഫലം ഇങ്ങനെ

Horoscope Malayalam Today June 28: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കുമെന്ന് അറിയണോ? എങ്കിൽ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

Today’s Horoscope: എതിർപ്പുകൾ നേരിടാം, ജോലിഭാരം കൂടാം; ഇന്നത്തെ രാശിഫലം ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 28 Jun 2025 06:02 AM

ഇന്ന് ജൂൺ 28, ശനിയാഴ്ച. എല്ലാ ദിവസവും നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ നല്ലതായിരിക്കണമെന്നോ, വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കണമെന്നോ ഇല്ല. ഓരോരുത്തർക്കും അവരുടെ രാശി അനുസരിച്ച് അതാത് ദിവസത്തെ ഫലം വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോൾ അനുകൂലമായിരിക്കാം, അല്ലെങ്കിൽ പ്രതികൂലമായിരിക്കാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കുമെന്ന് അറിയണോ? എങ്കിൽ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് മനക്ലേശമുള്ള ദിവസമാണ്. ചെലവുകൾ നിയന്ത്രിക്കുന്നത് നന്ന്. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയമല്ല. എതിർപ്പുകൾ നേരിടേണ്ടി വരും. അഭിമാനക്ഷതം സംഭവിക്കാം.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് വരുമാനം വർധിക്കും. പുതിയ വാഹനം വാങ്ങാൻ യോഗം. പ്രതീക്ഷിച്ച രീതിയിൽ പല കാര്യങ്ങളും നടക്കും. പ്രാർത്ഥനകൾ മറക്കാതിരിക്കുക. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർ ഇന്ന് വിചാരിച്ച കാര്യങ്ങൾ ചെയ്തു തീർക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ചില ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് പൊതുവെ സന്തോഷകരമായ ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ യോഗം. പ്രണയസാഫല്യം ഉണ്ടാകും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് പരീക്ഷയിൽ മികച്ച വിജയം നേടും. തൊഴിലിടത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ആരോഗ്യം തൃപ്തികരം. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. ബന്ധു സഹായം ലഭിക്കും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർക്ക് ഇന്് ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ദമ്പതികൾ അകന്ന് കഴിയേണ്ടി വരും. യാത്രകൾ ഗുണകരമാകും. മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം. ജോലിഭാരം കൂടാൻ സാധ്യത.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് പുതിയ വരുമാന മാർഗങ്ങൾ തുറന്നുകിട്ടും. സ്വർണാഭരണങ്ങൾ വാങ്ങും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാൻ സാധ്യത. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉല്ലാസയാത്ര പോകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. യാത്രകൾ ആവശ്യമായി വരും. സാമ്പത്തിക നില മെച്ചപ്പെടും. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. നല്ല വിവാഹാലോചനകൾ വരാൻ സാധ്യത. അംഗീകാരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർ ഇന്ന് പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാൻ സാധ്യത. ആരോഗ്യം തൃപ്തികരമാണ്. പുതിയ പ്രണയം ഉടലെടുക്കാം. നഷ്ടപ്പെട്ടുവെന്ന് കരുതിയ സാധനം തിരികെ ലഭിക്കാം.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് പല രീതിയിൽ പണചിലവ് വന്നു ചേരും. വസ്തു ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. നിയമ പ്രശ്നങ്ങൾ നേരിടാം. ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ സൂക്ഷിക്കുക. മനഃപ്രയാസം ഉണ്ടാകും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമാണ്. പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും. ചിലവുകൾ കുറയും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ ഉദ്യോഗത്തിന് സാധ്യത കാണുന്നു.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. ബന്ധുക്കളുമായുളള കലഹം പരിഹരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. യാത്രകൾ ഗുണകരമാകും. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)