Today’s Horoscope: തടസങ്ങൾ നേരിടും, യാത്രകൾ ആവശ്യമായി വരും; ഇന്നത്തെ രാശിഫലം ഇങ്ങനെ
Horoscope Malayalam Today September 9 2025: പന്ത്രണ്ട് രാശിക്കാരിൽ ചില രാശിക്കാർക്ക് ഇന്ന് ആരോഗ്യപരമായും സാമ്പത്തികപരമായുമെല്ലാം അനുകൂല ദിവസമായിരിക്കും. എന്നാൽ, മറ്റ് ചില രാശിക്കാർക്ക് അങ്ങനെയാകണം എന്നില്ല.
ഇന്ന് സെപ്റ്റംബർ ഒമ്പത്, ചൊവ്വാഴ്ച. ഓരോ രാശിക്കാർക്കും ഓരോ ദിവസവും എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. പന്ത്രണ്ട് രാശിക്കാരിൽ ചില രാശിക്കാർക്ക് ഇന്ന് ആരോഗ്യപരമായും സാമ്പത്തികപരമായുമെല്ലാം അനുകൂല ദിവസമായിരിക്കും. എന്നാൽ, മറ്റ് ചില രാശിക്കാർക്ക് അങ്ങനെയാകണം എന്നില്ല. ഇത് ഓരോ ദിവസവും മാറുന്നു. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.
മേടം
മേടം രാശിക്കാർ ഇന്ന് ജോലിയിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് പുതിയ വാഹനം വാങ്ങാൻ യോഗം. വിദേശത്ത് കഴിയുന്നവർ നാട്ടിലേക്ക് തിരിച്ചെത്തും. ജോലിയിൽ ഉത്തരവാദിത്വങ്ങൾ വർധിക്കും. നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് വരുമാനം വർദ്ധിക്കും. ആഗ്രഹിച്ച യാത്ര നടക്കും. സുഹൃത്തുക്കളൂടെ സഹായം ലഭിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഔദ്യോഗിക യാത്രകൾ നടത്തും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാവും. ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. ശമ്പളം വർധിക്കും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും.
ALSO READ: ഇവരുമായി കൂട്ട് വേണ്ട; ജീവിതത്തിൽ സമാധാനവും വിജയവും നേടാം
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. അപകടം തരണം ചെയ്യും. ആരോഗ്യം തൃപ്തികരമാണ്.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങൾക്കും പ്രാരംഭ തടസ്സം ഉണ്ടാകും. സാമ്പത്തിക നില തൃപ്തികരമാണ്. പൂർവ്വികസ്വത്ത് കൈവരും. വീട്ടിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനം വാങ്ങാൻ യോഗം.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ധാരാളം യാത്രകൾ ആവശ്യമായി വരും. ധനപരമായി അനുകൂല സമയമാണ്. നല്ലതുപോലെ പ്രാർത്ഥന നടത്തുക. പഠനകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാർ ഇന്ന് ചില അംഗീകാരങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്. ആരോഗ്യം ശ്രദ്ധിക്കണം. പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും. പൊതുവെ അലസത അനുഭവപ്പെടാം.
ധനു
ധനു രാശിക്കാർ ഇന്ന് വരുമാനം വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പഠനത്തിൽ ഉത്സാഹം വർദ്ധിക്കും. വീട് മാറി താമസിക്കേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും.
മകരം
മകരം രാശിക്കാർ ഇന്ന് പല തടസങ്ങളും തരണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. എടുത്തു ചാടി പ്രവർത്തിക്കാതിരിക്കുന്നത് നന്ന്. രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് പ്രവർത്തന രംഗത്ത് നല്ല അന്തരീക്ഷമായിരിക്കും. പുതിയ ബിസിനസുകൾ ആരംഭിക്കാൻ അനുകൂല സമയമാണ്. അനാവശ്യ ചെലവുകൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ഞെരുക്കത്തിന് സാധ്യത കാണുന്നു. അയൽക്കാരുമായി കലഹങ്ങൾക്ക് ഇടയുണ്ട്. പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)