Horoscope Today: ഇവർ ചെലവുകൾ ശ്രദ്ധിക്കുക; ഉത്തരവാദിത്വം കൂടും; അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today 25th October 2025: ഇന്നത്തെ രാശിഫലം അനുസരിച്ച്, 12 രാശിക്കാർക്കും ഇന്ന് വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാകും. ചില രാശിക്കാർക്ക് ജോലിസ്ഥലത്ത് പുരോ​ഗതിയുണ്ടാകും. സാമ്പത്തികമായി മെച്ചപ്പെടും.

Horoscope Today: ഇവർ ചെലവുകൾ ശ്രദ്ധിക്കുക; ഉത്തരവാദിത്വം കൂടും; അറിയാം ഇന്നത്തെ രാശിഫലം!

Horoscope

Published: 

25 Oct 2025 06:01 AM

ഇന്നത്തെ രാശിഫലം അനുസരിച്ച്, 12 രാശിക്കാർക്കും ഇന്ന് വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാകും. ചില രാശിക്കാർക്ക് ജോലിസ്ഥലത്ത് പുരോ​ഗതിയുണ്ടാകും. സാമ്പത്തികമായി മെച്ചപ്പെടും. എന്നാൽ മറ്റ് ചിലർക്ക് കുടുംബപരമായ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇന്നത്തെ ദിവസം 12 രാശിക്കാർക്കും എങ്ങനെ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് ആ​ഗ്രഹിച്ച കാര്യങ്ങൾ നടക്കും. എല്ലാ കാര്യവും വിജയിക്കും. വിദ്യാർത്ഥികൾ‌‌ മത്സരപരീക്ഷകളിൽ വിജയിക്കും. സർക്കാർ ജോലി കാത്ത് നിൽക്കുന്നവർക്ക് ഇന്ന് അവസരം ലഭിക്കും. വിദേശത്തേക്ക് പോകാൻ കാത്തുനിൽക്കുന്നവർക്ക് ഇന്ന് അനുകൂല അവസരം ലഭിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ ഉത്തരവാദിത്വം കൂടും. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ പുരോ​ഗതിയുണ്ടാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ആരോ​ഗ്യകാര്യങ്ങളിൽ ചില ബു​ദ്ധിമുട്ടുകൾ നേരിടും. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടും. സാമ്പത്തിക കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ നേരിടും. ഉടൻ തന്നെ വൈദ്യസഹായം തേടുന്നത് ഉത്തമമാണ്. പങ്കാളിയുമായി ചില വാക്കുതർക്കം ഉണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ പുരോ​ഗതിയുണ്ടാകും. അമിതമായി പണം ചിലവഴിക്കുന്നത് ഇന്നത്തെ ദിവസം കുറയ്ക്കുക. പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ ഇടയുണ്ട്.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. സാമ്പത്തികശേഷി വർധിക്കും. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. രാഷ്ട്രീയക്കാർക്ക് ഇന്ന് നല്ല ദിവസമാണ്.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുക. എന്നാൽ മടി ഒഴിവാക്കണം. ബിസിനസിൽ നഷ്ടങ്ങൾ സംഭവിച്ചേക്കാം. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ‍ പരാജയം നേരിടും.

Also Read:മിഥുനം, തുലാം എന്നീ 5 രാശിക്കാർക്ക് കോടീശ്വരയോ​ഗം! ഒക്ടോബർ 25 ന് സർവാർത്ത സിദ്ധി യോഗത്തിന്റെ അപൂർവ്വ സംയോജനം

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്.സുഹൃത്തുക്കളെ സഹായിക്കുന്നത് സന്തോഷം നൽകും. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള നല്ല വാർത്തകൾ കേൾക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ ആരോപണങ്ങൾ നേരിടേണ്ടി വന്നേക്കാം. അലസത ഒഴുവാക്കി മുന്നോട്ട് പോകുക. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുടെ ഉപദേശം ലഭിക്കും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ഇന്ന് കുടുംബത്തിലെ കലഹങ്ങൾ ഉണ്ടാകും. ഇത് മാനസിക പിരിമുറുക്കം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത അനുഭവപ്പെടും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ബന്ധുക്കളിൽ നിന്ന് ധനം ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കും. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് നല്ലതാണ്.

മീനം

മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷാ തയ്യാറെടുപ്പിൽ തടസ്സങ്ങൾ നേരിടാം. പക്ഷേ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത് വിജയം നേടും.

ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്