AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope : കാത്തിരിക്കുന്നത് അപ്രതീക്ഷിത ധനയോഗം, ഇന്ന് ഈ നാളുകാര്‍ ‘തൊടുന്നതെല്ലാം പോന്നാകും’! രാശിഫലം അറിയാം

Today’s Horoscope 14th June 2025 in Malayalam: ഒരു ദിവസം ആരംഭിക്കുന്നതിന് മുമ്പ് പലരും രാശിഫലം നോക്കും. ചിലര്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന പ്രവചനങ്ങളാകാം അതിലുണ്ടാകുന്നത്. എന്നാല്‍ കുറച്ചുപേര്‍ക്കെങ്കിലും നിരാശയാകും ഫലം. ഇന്നത്തെ രാശിഫലവും അപ്രകാരമുള്ളതാണ്

Horoscope : കാത്തിരിക്കുന്നത് അപ്രതീക്ഷിത ധനയോഗം, ഇന്ന് ഈ നാളുകാര്‍ ‘തൊടുന്നതെല്ലാം പോന്നാകും’! രാശിഫലം അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Getty
Jayadevan AM
Jayadevan AM | Published: 14 Jun 2025 | 05:46 AM

പുലര്‍കാലത്തില്‍ രാശിഫലം നോക്കുന്നത് പലര്‍ക്കും ശീലമാണ്. രാശിഫലത്തില്‍ എന്തൊക്കെ പ്രവചനങ്ങളാണ് തങ്ങളുടെ നാളില്‍ നല്‍കിയിരിക്കുന്നതെന്ന് ഒരു ദിവസം ആരംഭിക്കുന്നതിന് മുമ്പ് പലരും നോക്കും. ചിലര്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന പ്രവചനങ്ങളാകാം അതിലുണ്ടാകുന്നത്. എന്നാല്‍ കുറച്ചുപേര്‍ക്കെങ്കിലും നിരാശയാകും ഫലം. ഇന്നത്തെ രാശിഫലവും അപ്രകാരമുള്ളതാണ്. ചില നാളുകാര്‍ക്ക് സന്തോഷവും, മറ്റുള്ളവര്‍ക്ക് നിരാശയും പകരുന്ന പ്രവചനങ്ങള്‍. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

സമ്മിശ്ര ഫലങ്ങള്‍ കാണുന്നു. അംഗീകാരം, മത്സരവിജയം, നിയമവിജയം എന്നിവയ്ക്കും വാഗ്വാദങ്ങള്‍ക്കും സാധ്യത.

ഇടവം

ഇന്ന് ഈ നാളുകാര്‍ക്ക് ഗുണദോഷസമ്മിശ്രമാകും. ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യതടസം, ശത്രുശല്യം എന്നിവയ്ക്കും സാധ്യത.

മിഥുനം

കാര്യതടസം, പ്രവര്‍ത്തനനഷ്ടം, അപകടഭീതി, സാമ്പത്തിക വെല്ലുവിളികള്‍ എന്നിവയ്ക്ക് സാധ്യത. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കര്‍ക്കടകം

ഇന്ന് ഈ നാളുകാര്‍ക്ക് മികച്ച ദിനം. കാര്യവിജയം, അപ്രതീക്ഷിത ധനയോഗം, ബിസിനസില്‍ നേട്ടം, ശത്രുക്ഷയം ഇവയ്ക്ക് സാധ്യത.

ചിങ്ങം

പ്രവര്‍ത്തനവിജയം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്-ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു.

കന്നി

പ്രതികൂലമായ ദിനമാകാം. കാര്യപരാജയം, യാത്രാപരാജയം, അലച്ചില്‍, മനഃപ്രയാസം ഇവ കാണുന്നു.

തുലാം

അനുകൂലമായ ദിനമാകില്ല. ധനതടസം, അസ്വസ്ഥ, അഭിപ്രായവ്യത്യാസങ്ങള്‍, മനഃപ്രയാസം, ധനനഷ്ടം, കാര്യപരാജയം ഇവയ്ക്ക് സാധ്യത

Read Also: Malayalam Astrology: അപൂർവവും അസാധാരണവുമായ രാജയോഗം; നിങ്ങളുടെ രാശി ഇതിൽ ഉണ്ടോ.?

വൃശ്ചികം

ഗുണദോഷസമ്മിശ്രം. സ്ഥാനലാഭം, അംഗീകാരം, അനുകൂല സ്ഥലംമാറ്റങ്ങള്‍, കാര്യവിജയം, ചെലവ് ഇവ കാണുന്നു.

ധനു

അഭിമാനക്ഷതം, ഇച്ഛാഭംഗം, കലഹം, കാര്യതടസം, യാത്രാതടസം ഇവയ്ക്ക് സാധ്യത.

മകരം

സമ്മിശ്രഫലങ്ങളുണ്ടായേക്കാം. നിയമവിജയം, സല്‍ക്കാരയോഗം, കാര്യവിജയം, ശത്രുശല്യം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയ്ക്ക് സാധ്യത.

കുംഭം

ഉദരവൈഷമ്യം, അസ്വസ്ഥത, ശാരീരികപ്രശ്‌നങ്ങള്‍, ധനതടസം, അലച്ചില്‍ ഇവ കാണുന്നു.

മീനം

ഉല്ലാസയാത്ര, സല്‍ക്കാരയോഗം, ബന്ധു-സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം ഇവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

Follow Us