5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : അംഗീകാരവും സ്ഥാനക്കയറ്റവുമൊക്കെ പ്രതീക്ഷിക്കാം; മാര്‍ച്ചിലെ ആദ്യ ദിനം ഈ നാളുകാര്‍ക്ക് മികച്ചത്; രാശിഫലം അറിയാം

Horoscope 1st March 2025: മാര്‍ച്ചിലെ ആദ്യ ദിനം പലരും വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ചില നാളുകാര്‍ക്ക് ആത്മവിശ്വാസവും മറ്റ് ചിലര്‍ക്ക് ദുഃഖവും സമ്മാനിക്കുന്നതാണ് ഇന്നത്തെ രാശിഫലം. ഇന്നത്തെ രാശിഫലം നോക്കാം

Today’s Horoscope : അംഗീകാരവും സ്ഥാനക്കയറ്റവുമൊക്കെ പ്രതീക്ഷിക്കാം; മാര്‍ച്ചിലെ ആദ്യ ദിനം ഈ നാളുകാര്‍ക്ക് മികച്ചത്; രാശിഫലം അറിയാം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Published: 01 Mar 2025 06:13 AM

ഫെബ്രുവരി വിടവാങ്ങി. സ്വഭാവികമായും ചിലര്‍ക്ക് മികച്ചതും, മറ്റ് ചിലര്‍ക്ക് മോശം അനുഭവങ്ങളും, നിരവധി പേര്‍ക്ക് സമ്മിശ്ര അനുഭങ്ങളുമുണ്ടായ മാസമാണ് കടന്നുപോയത്. മാര്‍ച്ചിനെ വളരെ പ്രതീക്ഷയോടെയാകാം പലരും നോക്കികാണുന്നത്. അതുകൊണ്ട് തന്നെ രാശിഫലത്തില്‍ ഉറ്റുനോക്കുന്നവരും ഏറെയാകാം. മാര്‍ച്ചിലെ ആദ്യ ദിനമായ ഇന്ന് ചില നാളുകാര്‍ക്ക് മികച്ച അനുഭവങ്ങളും, മറ്റ് ചിലര്‍ക്ക് നിരാശയും പകരുന്ന പ്രവചനങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. ഓരോന്നും വിശദമായി നോക്കാം.

മേടം

അമിത ചെലവിന് സാധ്യത. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം. മാനസിക സമ്മര്‍ദ്ദം, കാര്യതടസം എന്നിവയും കാണുന്നു.

ഇടവം

സമ്മിശ്ര ഫലങ്ങളുള്ള ദിനം പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. കാര്യവിജയം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത.

മിഥുനം

തൊഴിലിടത്ത് മികച്ച അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നേട്ടം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലമാറ്റം എന്നിവ കാണുന്നു.

കര്‍ക്കിടകം

ആരോഗ്യപ്രശ്‌നങ്ങള്‍, ക്ഷീണം, അലച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം. എന്നാല്‍ രാത്രിയാകുമ്പോഴേക്കും കാര്യങ്ങള്‍ അനുകൂലമാകാം.

ചിങ്ങം

അമിത ചെലവ്, യാത്രാപരാജയം, അപകടഭീതി, കാര്യപരാജയം എന്നിവ കാണുന്നു.

കന്നി

ധനവിനിയോഗത്തില്‍ ശ്രദ്ധവേണം. പാഴ്‌ചെലവുകള്‍ക്ക് സാധ്യത. ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം എന്നിവ കാണുന്നു.

Read Also : Malayalam Horoscope 2025: മെയ് മാസത്തിൽ രാശിഫലം മാറും: ജോലിയിൽ പ്രമോഷൻ, വരുമാന വർദ്ധനവ്

തുലാം

പൊതുവെ മികച്ച ദിനം. കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം എന്നിവ കാണുന്നു.

വൃശ്ചികം

കുടുംബപ്രശ്‌നങ്ങളുണ്ടായേക്കാം. കലഹം, അസ്വസ്ഥത, മനഃപ്രയാസം, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യത.

ധനു

മനഃപ്രയാസം, സമ്മര്‍ദ്ദം, കാര്യപരാജയം, മത്സരപരാജയം, യാത്രാപരാജയം എന്നിവ കാണുന്നു.

മകരം

ബന്ധു-സുഹൃദ്‌സംഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ചെലവ്, യാത്രാവിജയം, സന്തോഷം എന്നിവ കാണുന്നു.

കുംഭം

കാര്യതടസം, സമ്മര്‍ദ്ദം, അസ്വസ്ഥത, അപകടഭീതി, യാത്രാതടസം എന്നിവ കാണുന്നു.

മീനം

ഇന്ന് മികച്ച ദിനം. കാര്യവിജയം, ആഗ്രഹസഫലീകരണം, യാത്രാവിജയം, മനസമാധാനം എന്നിവ കാണുന്നു.