Today’s Horoscope : യാത്രാപരാജയം, സ്വസ്ഥതക്കുറവ്; ഈ നാളുകാര്‍ക്ക് ഇന്ന് ആശങ്കയുടേതോ? രാശിഫലം നോക്കാം

Horoscope 9th March 2025: ഇന്നത്തെ രാശിഫലവും സമ്മിശ്ര ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഗുണ-ദോഷ സമിശ്രമാകും ചില നാളുകളിലുള്ളത്. മറ്റ് ചിലര്‍ക്ക് സന്തോഷിക്കാനുള്ള വകയുമുണ്ട്. ചില നാളുകാര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ് പ്രവചനങ്ങള്‍. ഇന്നത്തെ രാശിഫലം എങ്ങനെയെന്ന് നോക്കാം

Today’s Horoscope : യാത്രാപരാജയം, സ്വസ്ഥതക്കുറവ്; ഈ നാളുകാര്‍ക്ക് ഇന്ന് ആശങ്കയുടേതോ? രാശിഫലം നോക്കാം

ഇന്നത്തെ രാശിഫലം

Published: 

09 Mar 2025 | 05:58 AM

ന്ന് രാശിഫലത്തിലെ പ്രവചനങ്ങള്‍ എന്തൊക്കെയായിരിക്കും? പതിവുപോലെ സമ്മിശ്ര ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ രാശിഫലവും. ഗുണ-ദോഷ സമിശ്രമാകും ചിലരുടെ നാളുകളിലുള്ളത്. മറ്റ് ചിലര്‍ക്ക് ആശ്വസിക്കാനുള്ള വകയുമുണ്ട്. എന്നാല്‍ ചില നാളുകാര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ് പ്രവചനങ്ങള്‍. ഇന്നത്തെ രാശിഫലം എങ്ങനെയെന്ന് നോക്കാം.

മേടം

ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരും. പ്രശ്‌നപരിഹാരത്തിന് സാധിക്കും. യാത്രാപരാജയം, സ്വസ്ഥതക്കുറവ് എന്നിവയ്ക്കും സാധ്യത.

ഇടവം

ബിസിനസ് ശ്രമങ്ങള്‍ വിജയിച്ചേക്കാം. സുഹൃദ്-ബന്ധു സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ചെലവ്, യാത്രാവിജയം എന്നിവ കാണുന്നു.

മിഥുനം

അപകടഭീതി കാണുന്നു. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ് എന്നിവയ്ക്ക് സാധ്യത.

കര്‍ക്കിടകം

അസ്വസ്ഥ, മനഃപ്രയാസം, ക്ഷീണം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു.

ചിങ്ങം

കാര്യപരാജയം, ശത്രുശല്യം, അപകടഭീതി, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത. യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

കന്നി

ബിസിനസില്‍ ലാഭമുണ്ടാകും. ധനയോഗം, നേട്ടം, കാര്യവിജയം, ആഗ്രഹസഫലീകരണം എന്നിവയ്ക്ക് സാധ്യത.

Read Also : Richest Zodiac Signs 2025: 2025-ൽ ജ്യോതിഷ പ്രകാരം സമ്പന്നരാകുന്ന രാശിക്കാർ, ഇവർ

തുലാം

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. തൊഴില്‍ലാഭം, കാര്യവിജയം, അംഗീകാരം ഇവ കാണുന്നു.

വൃശ്ചികം

വാക്കുകളിലും പ്രവൃത്തികളിലും ശ്രദ്ധ വേണം. കാര്യതടസം, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

ധനു

പണം ചെലവഴിക്കുന്നതില്‍ ശ്രദ്ധ വേണം. അലച്ചില്‍, കാര്യപരാജയം, അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.

മകരം

ആരോഗ്യം, അംഗീകാരം, ആഗ്രഹസഫലീകരണം, മനസമാധാനം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.

കുംഭം

തൊഴില്‍രംഗങ്ങളില്‍ ശോഭിക്കും. അംഗീകാരം, അനുകൂലമായ സ്ഥലമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്കും സാധ്യത.

മീനം

വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടേക്കാം. സംയമനം പാലിക്കണം. യാത്രാവിജയം, സല്‍ക്കാരയോഗം എന്നിവയ്ക്ക് സാധ്യത.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്