Horoscope Today: ദാമ്പത്യത്തിൽ പ്രശ്നങ്ങൾ… ജോലിസ്ഥലത്ത് ശത്രുക്കളുടെ ചതിക്കുഴി; ഇന്നത്തെ നക്ഷത്രഫലം

Horoscope Today In Malayalam For July 4: ചില ദിവസങ്ങളിൽ ഗ്രഹങ്ങളുടെ മാറ്റം നമ്മുടെ വ്യക്തിജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ഒരുപോലെ ബാധിച്ചേക്കാം. ഇന്നത്തെ ഗ്രഹചാരപ്രകാരം പല രാശിക്കാർക്കും ദാമ്പത്യത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്കും, ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നുള്ള ഒളിപ്പോരുകൾക്കും സാധ്യത കാണുന്നുണ്ട്. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം ടിവി9 മലയാളത്തിലൂടെ.

Horoscope Today: ദാമ്പത്യത്തിൽ പ്രശ്നങ്ങൾ... ജോലിസ്ഥലത്ത് ശത്രുക്കളുടെ ചതിക്കുഴി; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Published: 

04 Jul 2026 | 06:30 AM

ഇന്ന് ജൂലൈ നാല് ശനിയാഴ്ച്ച, ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണ്. എന്നാൽ ചില ദിവസങ്ങളിൽ ഗ്രഹങ്ങളുടെ മാറ്റം നമ്മുടെ വ്യക്തിജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ഒരുപോലെ ബാധിച്ചേക്കാം. ഇന്നത്തെ ഗ്രഹചാരപ്രകാരം പല രാശിക്കാർക്കും ദാമ്പത്യത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്കും, ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നുള്ള ഒളിപ്പോരുകൾക്കും സാധ്യത കാണുന്നുണ്ട്. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം ടിവി9 മലയാളത്തിലൂടെ.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമായി കരുതാനാകില്ല. പങ്കാളിയുമായി അനാവശ്യ തർക്കങ്ങൾക്ക് സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ പല കാര്യങ്ങളിലും വിള്ളലുകൾ വീണേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ വിജയങ്ങളിൽ അസൂയപ്പെടുന്നവർ നിങ്ങൾക്കെതിരെ കരുക്കൾ നീക്കിയേക്കാം.

ALSO READ: കർക്കിടകം ഉൾപ്പെടെ രാശിക്കാരുടെ ബാങ്ക് അക്കൗണ്ട് നിറയും! ബുധന്റെ ചലനത്തിൽ മാറ്റം

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. സാമ്പത്തികമായി മെച്ചമുണ്ടാകും. അതുപോലെ സഹപ്രവർത്തകരുടെ വാക്കുകൾ കണ്ണടച്ച് വിശ്വസിക്കരുത്, ചതിക്കപ്പെടാൻ സാധ്യതയുണ്ട്. പല സന്ദർഭങ്ങളിലും വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നത് ​ഗുണം ചെയ്യും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ക്രെഡിറ്റ് ലഭിക്കും. അതുപോലെ തന്നെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കുക. കടം വാങ്ങാനോ കൊടുക്കാനോ പാടില്ല.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് കുടുംബത്തിൽ സമാധാനം നിലനിൽക്കും. എങ്കിലും പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ നൽകുക. കുടുംബത്തിൽ മം​ഗളകരമായ ഒരു കാര്യത്തിന് തിരിത്തെളിയും. ഇത് മനസ്സിന് വലിയ ആശ്വാസമേകും.

ചിങ്ങം

ചിങ്ങം രാശിക്കാർ പുറത്തുനിന്നുള്ളവരെ കുടുംബകാര്യങ്ങളിൽ ഇടപെടുത്തരുത്. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലും അധികം മാർക്ക് സ്വന്തമാക്കാനാകും. അതുപോലെ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

കന്നി

കന്നി രാശിക്കാർക്ക് ധനനഷ്ടത്തിന് സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിലോ പ്രധാനപ്പെട്ട ഫയലുകളിലോ ഒപ്പുവെക്കുമ്പോൾ നന്നായി ആലോചിക്കുക. മാതാപിതാക്കളുടെ ആരോ​ഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകാൻ മറക്കരുത്.

തുലാം

തുലാം രാശിക്കാർക്ക് പങ്കാളിയുടെ പൂർണ്ണ പിന്തുണ ഇന്ന് കൂടെയുണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. എന്നാൽ അമിതമായ അമിതവിശ്വാസം അബദ്ധത്തിലേക്ക് നയിക്കും. പണം കടം കൊടുക്കരുത്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് മുൻകോപം കാരണം സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം. വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാൻ ജോലി കൃത്യസമയത്ത് തീർക്കാൻ ശ്രദ്ദധിക്കുക.

ധനു

ധനു രാശിക്കാർ പുതിയ ആൾക്കാരുമായി കൂട്ടുകൂടുമ്പോൾ അല്പം അകലം പാലിക്കുന്നത് നന്ന്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. അമിതമായി സംസാരിക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്തേക്കാം.

മകരം

മകരം രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ദാമ്പത്യത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് കാരണമാകും. ജോലി മാറാൻ ചിന്തിക്കുന്നവർക്ക് അനുകൂല സമയമല്ല. എടുത്തുചാടി തീരുമാനമെടുക്കരുത്.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് ബിസിനസ്സ് രംഗത്തുള്ളവർക്ക് പങ്കാളികളിൽ നിന്നും അപ്രതീക്ഷിത തിരിച്ചടികൾ ഉണ്ടായേക്കാം. കണക്കുകൾ കൃത്യമായി സൂക്ഷിക്കുക. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

മീനം

മീനം രാശിക്കാർക്ക് ഇന്ന് പലരുമായും ചെറിയ കാര്യങ്ങൾക്ക് പോലും വലിയ തർക്കങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ തൊഴിൽ വൈദഗ്ധ്യത്തെ തരംതാഴ്ത്താൻ ചിലർ ശ്രമിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക.

English Summary:

Malayalam Horoscope Today, July 4, 2026, Astrological predictions reveal heavy workload, office politics, and hidden enemies for these zodiac signs. Check your daily Rashi Phalam and remedies to stay safe.

Follow Us
ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഏലയ്ക്ക; ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
കൈകളിലെ മീന്‍ മണം മാറ്റാന്‍ കാപ്പിപൊടി മതി
ഓർമശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
മണി പ്ലാൻ്റ് വെള്ളത്തിലോ മണ്ണിലോ വീടിനുള്ളിൽ വയ്ക്കേണ്ടത്?
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം