AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Todays Horoscope: ജോലി നഷ്ടമായേക്കാം, സാമ്പത്തിക ബാധ്യത; അറിയാം ഇന്നത്തെ നക്ഷത്രഫലം

Today Horoscope In Malayalam: ചിലർക്ക് ഗുണകരവും സൗഭാഗ്യങ്ങളും നിറഞ്ഞതാകാം. എന്നാൽ മറ്റ് ചിലർക്ക് ദുർഭാഗ്യങ്ങളും സാമ്പത്തിക നഷ്ടവും എല്ലാമാകാം കാത്തിരിക്കുന്നത്. അത്തരത്തിൽ ആർക്കെല്ലാമാണ് പുതിയ കാര്യങ്ങളും പ്രതീക്ഷകളും ഫലവത്താകുന്നതെന്ന് ഇന്നത്തെ സമ്പൂർണ നക്ഷത്രഫലത്തിലൂടെ വായിച്ചറിയാം.

Todays Horoscope: ജോലി നഷ്ടമായേക്കാം, സാമ്പത്തിക ബാധ്യത; അറിയാം ഇന്നത്തെ നക്ഷത്രഫലം
HoroscopeImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 02 Oct 2025 06:10 AM

ഇന്ന് ഒക്ടോബർ രണ്ട് വ്യാഴം. ദിവസഫലം നൽകുന്ന ചില സൂചനകൾ പലപ്പോഴും അപകടങ്ങളിൽ നിന്ന് നമ്മെ രക്ഷപ്പെടുത്താറുണ്ട്. ഇന്നത്തെ ദിവസം ചിലർക്ക് ഗുണകരവും സൗഭാഗ്യങ്ങളും നിറഞ്ഞതാകാം. എന്നാൽ മറ്റ് ചിലർക്ക് ദുർഭാഗ്യങ്ങളും സാമ്പത്തിക നഷ്ടവും എല്ലാമാകാം കാത്തിരിക്കുന്നത്. അത്തരത്തിൽ ആർക്കെല്ലാമാണ് പുതിയ കാര്യങ്ങളും പ്രതീക്ഷകളും ഫലവത്താകുന്നതെന്ന് ഇന്നത്തെ സമ്പൂർണ നക്ഷത്രഫലത്തിലൂടെ വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. എന്നാൽ സംസാരത്തിലും സ്വഭാവത്തിലും നിയന്ത്രണം ആവശ്യമാണ്. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ദിവസത്തിൻ്റെ ആദ്യ പകുതി നല്ലതാണ്. കുടുംബത്തിലെ ചില ഭൂമി തർക്കങ്ങളിൽ കോടതി കയറേണ്ടി വന്നേക്കാം. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.

ചിങ്ങം

ചിങ്ങം രാശിക്കാർ ഇന്ന് വളരെയധികം സൂക്ഷിക്കേണ്ട ദിവസമാണ്. ജോലിസ്ഥലത്ത് ശത്രുക്കളെകൊണ്ട് ബുദ്ധിമുട്ടിയേക്കാം. സാമ്പത്തികമായും ഒരുപാട് വിഷമികേണ്ടി വരും. എന്നാൽ ഇതെല്ലാം ഉടൻ തന്നെ നീങ്ങും.

കന്നി

കന്നി രാശിക്കാരുടെ ഇന്നത്തെ യാത്രകൾ സുഖകരവും ആഗ്രഹിച്ച ലാഭം നൽകുന്നതുമാകും. ജോലിസ്ഥലത്ത് ആളുകളുമായി നല്ല സഹകരണം ഉണ്ടാകണം. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകും.

തുലാം

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ശാരീരികവും മാനസികവുമായ ക്ഷീണം ഉണ്ടാകാം. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ദിവസമാണ് ഇന്ന്. പരിശ്രമിച്ചാൽ ആഗ്രഹിച്ച വിജയം നേടാം. സംസാരിക്കുമ്പോൾ വളരെ സൂക്ഷിക്കേണ്ടതുണ്ട്,

ധനു

ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി മെച്ചമുണ്ടാകും. എങ്കിലും പണം ചെലവാക്കുമ്പോൾ സൂക്ഷിക്കണം. അമിത ചെലവ് ആപത്തുണ്ടാക്കും. ആരോ​ഗ്യം സൂക്ഷിക്കുക.

മകരം

മകരം രാശിക്കാർക്ക് ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. അപ്രതീക്ഷിതമായി വലിയ ചെലവുകൾ ഉണ്ടായേക്കാം. കുടുംബത്തിൽ ചില കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാം. ഇത് നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ​ഗുണദോശസമ്മിശ്ര ദിവസമാണ് ഇന്ന്. ഇഷ്ടമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനോ ഇഷ്ടമില്ലാത്ത ആളുകളുമായി സംസാരിക്കാനോ പാടില്ല. അത് മനസ്സിനെ തളർത്തിയേക്കാം.

മീനം

മീനം രാശിക്കാർക്ക് ശുഭകരമായ ദിവസമാണ് ഇന്ന്. ബിസിനസ്സ് ചെയ്യുന്നവർക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)