AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijayadashami wishes: ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേരാം

Vijayadashami and Vidyarambham Wishes 2025: പൂജവയ്പ്പും വിജയദശമിയും എല്ലാ ശുഭകാര്യങ്ങൾക്കുമുള്ള തുടക്കമായി കണക്കാക്കപ്പെടുന്നു. ഈ പുണ്യ ദിവസത്തിൽ നിങ്ങളുടെ കുടുംബത്തിലെ കുരുന്നുകൾക്കും വിദ്യാർഥികൾക്കും ആശംസ അറിയിക്കാം.

Vijayadashami wishes: ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേരാം
Navaratri 2025Image Credit source: Getty Images
aswathy-balachandran
Aswathy Balachandran | Updated On: 02 Oct 2025 06:49 AM

Happy Vijayadashami Wishes in Malayalam: തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് ഓരോ വിജയദശമിയും. ഈ പുണ്യദിനത്തിൽ, അറിവിന്റെയും നന്മയുടെയും വെളിച്ചം നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. ഇന്ന് അക്ഷരത്തിന്റെ ലോകത്തേക്ക് ആദ്യ ചുവടു വെയ്ക്കുന്ന കുരുന്നുകൾക്ക് ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ നേരേണ്ട…

 

വിദ്യാരംഭം ആശംസകൾ നേരാം

  • അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ പ്രിയ കുരുന്നുകൾക്കും സ്നേഹം നിറഞ്ഞ വിജയദശമി ആശംസകൾ! വിദ്യയുടെ ലോകത്തേക്ക് നിങ്ങൾ ധൈര്യമായി ചുവടുവെക്കൂ… എല്ലാ വിജയങ്ങളും നിങ്ങളെ തേടിയെത്തട്ടെ.
  • “ഓം ഹരിശ്രീ ഗണപതായേ നമഃ അവിഘ്നമസ്തു.” സരസ്വതി ദേവിയുടെ അനുഗ്രഹത്താൽ എല്ലാ വിദ്യാർത്ഥികൾക്കും വിജയത്തിന്റെയും അറിവിന്റെയും പുതിയ വാതിലുകൾ തുറക്കട്ടെ. വിജയദശമി ആശംസകൾ!
  • തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് വിജയദശമി. ഈ ശുഭദിനം നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഭയങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ധൈര്യവും നിശ്ചയദാർഢ്യവും നൽകട്ടെ. വിജയദശമി ആശംസകൾ!
  • നിങ്ങളുടെ കർമ്മ മേഖലയിൽ കൂടുതൽ വാതിലുകൾ തുറക്കാനും വിജയം നിശ്ചിതമാകാനും ഈ വിജയദശമി ദിനം കാരണമാകട്ടെ. ഐശ്വര്യത്തിന്റെയും പ്രകാശത്തിന്റെയും വിജയദശമി ആശംസകൾ!
  • ഓരോ പുതിയ തുടക്കവും ശുഭകരമാകട്ടെ. ദുർഗ്ഗാദേവി എല്ലാവിധ അനുഗ്രഹവും നൽകി നിങ്ങളെ വിജയത്തിലേക്കും സന്തോഷത്തിലേക്കും നയിക്കട്ടെ. നിങ്ങൾക്കും കുടുംബത്തിനും വിജയദശമി ആശംസകൾ!
  • നന്മയുടെ വിജയം, ഏവർക്കും വിജയ ദശമി ആശംസകൾ!
  • അറിവിന്റെയും ഐശ്വര്യത്തിന്റെയും വിജയദശമി ആശംസകൾ നേരുന്നു.
  • ഇരുട്ടിനെ വെളിച്ചം കൊണ്ട് അതിജീവിക്കാൻ അറിവിനെ കൂടെ കൂട്ടാം. വിജയദശമി ആശംസകൾ!
  • ഈ വിജയദശമി ദിനം എല്ലാവിധ ശുഭകാര്യങ്ങൾക്കുമുള്ള തുടക്കമാകട്ടെ.