Horoscope Malayalam: കാര്യപരാജയവും അഭിമാനക്ഷതവും അപകടഭീതിയും; ഈ രാശിക്കാര്‍ സൂക്ഷിക്കുക
Horoscope In Malayalam June 14 : നമ്മുടെ ഓരോ ദിവസവും ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ച് മികച്ചതോ മോശമോ ആയിത്തീരാന്‍ ഇടയുണ്ട്. ചിലര്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണെങ്കില്‍ മറ്റു ചിലര്‍ക്ക് പ്രതികൂല അവസ്ഥ നേരിടേണ്ടി വന്നേക്കും. അതിനാല്‍ അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന ഒന്നാണ്.

പ്രതീകാത്മക ചിത്രം
ഇന്ന് ജൂണ്‍ 14 ഞായറാഴ്ച, ജ്യോതിഷ ശാസ്ത്രപ്രകാരം ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ ഓരോ ദിവസവും ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ച് മികച്ചതോ മോശമോ ആയിത്തീരാന്‍ ഇടയുണ്ട്. ചിലര്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണെങ്കില്‍ മറ്റു ചിലര്‍ക്ക് പ്രതികൂല അവസ്ഥ നേരിടേണ്ടി വന്നേക്കും. അതിനാല്‍ അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന ഒന്നാണ്. നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂര്‍ണ്ണ ഭലം വായിച്ചറിയാം.
മേടം
മേടം രാശിക്കാരെ സംബന്ധിച്ചെടുത്തോലം അല്‍പം പ്രതികൂല സാഹചര്യങ്ങളാണ് ഇന്നുള്ളത്. ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കുക. കാര്യപരാജയത്തിനും അഭിമാനക്ഷതത്തിനും സാധ്യത നില്‍നില്‍ക്കുന്നുണ്ട്. അതിനാല്‍ കുറച്ച് ശ്രദ്ധയോടെ നീങ്ങുക.
ഇടവം
പൊതുവെ അനുകൂലമായ ദിനമാണ് ഈ രാശിക്കാര്‍ക്കി ഇന്ന്. കാര്യവിജയവും മത്സരവിജയവും ഇഷ്ടഭക്ഷണ സമൃദ്ധിയും സല്‍ക്കാരയോഗവും കാണുന്നുണ്ട്. ഉല്ലാസ യാത്രനടത്താനുള്ള അവസരവും ഉണ്ടായേക്കാം.
മിഥുനം
കുറച്ച് പ്രതിസന്ധിയുള്ള ദിനമായിരിക്കും മിഥുനം രാശിക്കാര്‍ക്ക് ഇന്ന്. ജീവിതത്തില്‍ ധനതടസവും കാര്യപരാജയ സാധ്യതയും അലച്ചിലും കൂടുതല്‍ ചെലവും അനുഭവപ്പെടാം. വായ്പകള്‍ക്ക് ശ്രമിക്കുന്നവരാണെങ്കില്‍ ആ നീക്കത്തിനും തിരിച്ചടി നേരിട്ടേക്കാം.
കര്‍ക്കടകം
പൊതുവെ അനുകൂലമായ ദിവസമാണ് കര്‍ക്കടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന്. പുതിയ പഠനം ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അനുകൂല സാഹചര്യങ്ങള്‍ക്ക് വഴി ഒരുങ്ങും. സ്ഥാനക്കയറ്റത്തിന് ശ്രമിക്കുന്നവര്‍ക്കും പരീക്ഷകള്‍ എഴുതുന്നവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിജയം ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയിലുള്ളവര്‍ക്കും എന്തുകൊണ്ടും നല്ല ദിവസമാണ് ഇന്ന്. ജീവതത്തില്‍ കാര്യവിജയവും അംഗീകാരവും സ്ഥാനക്കയറ്റവും മത്സരവിജയവും കാണുന്നു. ദീര്‍ഘനാളായി തൊഴില്‍ അന്വേഷിക്കുന്നവരാണെങ്കില്‍ ആ ശ്രമവും വിജയത്തില്‍ എത്തും.
കന്നി
കുറച്ച് പ്രയാസമേറിയ ദിനമായിരിക്കും കന്നി രാശിക്കാര്‍ക്ക് ഇന്ന് അനുഭവപ്പെടുക. കാര്യപരാജയം മാനസികബുദ്ധിമുട്ടുകള്‍, ശാരീരിക പ്രശ്‌നങ്ങള്‍, ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍, സ്വസ്ഥതയില്ലായ്മ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ കാണുന്നു.
തുലാം
കുറച്ച് പ്രതികൂലമായ സാഹചര്യങ്ങളിലൂടെ തുലാം രാശിക്കാര്‍ക്ക് ഇന്ന് കടന്ന് പോകേണ്ടി വന്നേക്കും. കാര്യതടസം ഉണ്ടായേക്കാം. വേണ്ടപ്പെട്ടവര്‍ അകലാനുള്ള സാധ്യതുയും കാണുന്നു.
വൃശ്ചികം
അനുകൂല ദിനം ഈ രാശിക്കാര്‍ ഇന്ന് പ്രതീക്കാവുന്നതാണ്. മത്സരങ്ങളില്‍ വിജയവും അംഗീകാരവും നിങ്ങളെ തേടിയെത്തും. ധനം കൈയില്‍ എത്തിച്ചേരാനും ഇടയുണ്ട്.
ധനു
ആരോഗ്യകാര്യങ്ങളില്‍ ഈ രാശിക്കാര്‍ക്ക് പുരോഗതിയുണ്ടാകും. ചില കൂടിക്കാഴ്ചകള്‍ നിശ്ചയിച്ചിരിക്കുന്നത് വിജയത്തിലെത്തും. ചില സമ്മാന നേട്ടവും പ്രതീക്ഷിക്കാം.
മകരം
കുറച്ച് ശ്രദ്ധയോടെ വേണം മകരം രാശിക്കാര്‍ ഇന്ന് നീങ്ങാന്‍. ചില പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങള്‍ നേരിട്ടേക്കാം. തടസ്സങ്ങള്‍ നേരിടാനുള്ള സാധ്യതയുമുണ്ട്.
കുംഭം
അല്‍പം സ്വസ്ഥത കുറവ് അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. അതിനാല്‍ കുറച്ച് കരുതലോടെ ദിവസത്തെ കൈകാര്യം ചെയ്യുക. മനപ്രയാസത്തിനുള്ള സാധ്യതയും കാണുന്നു.
മീനം
തൊഴില്‍ തേടുന്നവരാണ് നിങ്ങളെങ്കില്‍ അതിന് അനുകൂലമായ സാഹചര്യം വന്നു ചേരും. മത്സരങ്ങളില്‍ വിജയിക്കാനും അംഗീകാരങ്ങള്‍ നോടാവും ഇടയുണ്ട്. പൊതുവെ നല്ല ഒരു ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary
Today is Sunday June 14, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.