AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Minnal Magic Brandy: മിന്നല്‍ മാജിക് കാത്തിരിക്കേണ്ട; സര്‍ക്കാരിന് താത്പര്യമില്ല, ബ്രാന്‍ഡി പുറത്തിറങ്ങാന്‍ വൈകും

Minnal Magic Brandy Sale Decision Delayed Until After the Budget: മദ്യത്തിന്റെ പേര് തീരുമാനിച്ചപ്പോഴും വിവാദമുണ്ടായി. ബ്രാന്‍ഡിയുമായി ബന്ധപ്പെട്ട് യുഎഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിന് മുന്നില്‍ ആശങ്കകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.

Minnal Magic Brandy: മിന്നല്‍ മാജിക് കാത്തിരിക്കേണ്ട; സര്‍ക്കാരിന് താത്പര്യമില്ല, ബ്രാന്‍ഡി പുറത്തിറങ്ങാന്‍ വൈകും
പ്രതീകാത്മക ചിത്രം Image Credit source: LB Studios/ Getty Images Creative 2026
Shiji M K
Shiji M K | Published: 14 Jun 2026 | 07:05 AM

പാലക്കാട്: പിണറാജി വിജയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മിന്നല്‍ മാജിക് ബ്രാന്‍ഡിയോട് യുഡിഎഫിന് താത്പര്യക്കുറവ്. മിന്നല്‍ മാജിക് വിപണിയിലെത്തിക്കുന്ന വിശദമായ പഠനത്തിന് ശേഷം മതിയെന്ന് യുഡിഎഫ് സര്‍ക്കാര്‍. ബ്രാന്‍ഡി ഉത്പാദനവുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തേടിയിരിക്കുകയാണ്. ഇതെല്ലാം വിലയിരുത്തി, ഉദ്യോഗസ്ഥരുമായി അവലോകനം നടത്തിയതിന് ശേഷമായിരിക്കും നിര്‍മാണെന്ന് മന്ത്രി എം ലിജു പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രി എംബി രാജേഷ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. എന്നാല്‍ മിന്നല്‍ മാജികില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഉള്‍പ്പെടെ സര്‍ക്കാരിന് പരാതി ലഭിച്ചിരിക്കുകയാണ്. എംബി രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ കെട്ടിടത്തില്‍ നിര്‍മാണ ജോലികള്‍ പോലും പൂര്‍ത്തിയായിരുന്നില്ലെന്നും ലിജു പറഞ്ഞതായി മനോരമ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദ്യത്തിന്റെ പേര് തീരുമാനിച്ചപ്പോഴും വിവാദമുണ്ടായി. ബ്രാന്‍ഡിയുമായി ബന്ധപ്പെട്ട് യുഎഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിന് മുന്നില്‍ ആശങ്കകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.

മദ്യം നിര്‍മിക്കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും നിലവില്‍ പ്ലാന്റിലുണ്ട്. രണ്ടര ലക്ഷം സ്പിരിറ്റാണ് ഇതിനായി സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ഗ്രേപ്പ് സ്പിരിറ്റും സൂക്ഷിക്കുന്നുണ്ട്. ഇതെല്ലാം ഉപയോഗിച്ച് ഒരു ദിവസം ഏകദേശം 9,000 കെയ്‌സ് മദ്യം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി.

ആദ്യഘട്ടത്തില്‍ 500 മില്ലിയുടെ മിന്നല്‍ മാജിക് പുറത്തിറക്കാനാണ് തീരുമാനം. എന്നാല്‍ ലേബലിങിന് കുടുംബശ്രീയെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ബജറ്റ് സമ്മേളനത്തിന് ശേഷം ബ്രാന്‍ഡിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.

Also Read: Minnal Magic: സര്‍ക്കാരിന്റെ മിന്നല്‍ മാജിക് ഈ മാസമെത്തും; വിലക്കുറവാണ് സാറേ മെയിന്‍

പഠനം ആവശ്യമാണെന്ന് എക്‌സൈസ് വകുപ്പ്

മിന്നല്‍ മാജികിന്റെ ഉത്പാദനവും നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മന്ത്രി എം ലിജു എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയത്. ബ്രാന്‍ഡിയുടെ ഗുണനിലവാരം ഉള്‍പ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ മന്ത്രിയും എക്‌സൈസ് കമ്മീഷണറും നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ വിപണിയിലെത്തൂ എന്ന തീരുമാനത്തിലാണ് ഉത്പാദനം നിര്‍ത്തിവെച്ചത്.

എല്ലാ തരത്തിലുള്ള പരിശോധനകളും പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷമേ വിതരണ നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. ബജറ്റിന് ശേഷമേ മന്ത്രി പാലക്കാട് എത്തുകയുള്ളൂവെന്നാണ് വിവരം.

അരലിറ്ററില്‍ വിപണിയിലേക്ക്

മലബാര്‍ ഡിസറ്റിലറീസാണ് മിന്നല്‍ മാജിക് പുറത്തിറക്കുന്നത്. മലബാര്‍ മിസ്റ്ററി എന്നായിരുന്നു ബ്രാന്‍ഡിക്ക് നേരത്തെ പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു. പാലക്കാട് മേനോന്‍ പാറയിലെ പ്ലാന്റിലാണ് നിര്‍മാണം നടക്കുന്നത്. 13,500 കെയ്‌സ് മദ്യം പ്രതിദിനം ഉത്പാദിപ്പിക്കാന്‍ സാധിക്കും വിധത്തിലാണ് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍. തുടക്കത്തില്‍ അര ലിറ്റര്‍ കുപ്പിയും പിന്നീട് ഒരു ലിറ്ററും വിപണിയിലെത്തിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. അര ലിറ്ററിന് 400 രൂപയാകും വില.

English Summary

Kerala Minister M. Liju said Minnal Magic Brandy will not be launched immediately. The government will take a final decision on introducing the brand to the market after the presentation of the state budget.

Follow Us