Horoscope Today: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ചെലവുകൾ, സ്ഥാനക്കയറ്റവും നേട്ടവും ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം
Horoscope Today, June 29, 2026: തൊഴിലിടങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും കാത്തിരിക്കുന്നത് എന്താണ്? അപ്രതീക്ഷിത നേട്ടങ്ങളും സ്ഥാനക്കയറ്റവും ചില രാശിക്കാർക്ക് ഉണ്ടാകുമ്പോൾ, മറ്റ് ചിലർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം ജാഗ്രതയോടെ നീങ്ങാൻ സമ്പൂർണ രാശിഫലം വായിച്ചറിയാം.....
ഇന്ന് ജൂൺ 29, ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കുമോ? തൊഴിലിടങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും കാത്തിരിക്കുന്നത് എന്താണ്? അപ്രതീക്ഷിത നേട്ടങ്ങളും സ്ഥാനക്കയറ്റവും ചില രാശിക്കാർക്ക് ഉണ്ടാകുമ്പോൾ, മറ്റ് ചിലർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം ജാഗ്രതയോടെ നീങ്ങാൻ സമ്പൂർണ രാശിഫലം വായിച്ചറിയാം…..
ഇന്നത്തെ നക്ഷത്രഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. പുതിയ അവസരങ്ങൾ ലഭിക്കും. അപ്രതീക്ഷിത നേട്ടങ്ങൾക്കും സ്ഥാനക്കയറ്റത്തിനും സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. യാത്രകൾക്ക് സാധ്യത.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ പ്രതീക്ഷിച്ച നേട്ടം കൈവരും. മത്സരവിജയം, കാര്യവിജയം, സാമ്പത്തിക ലാഭം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും സാധ്യത.
മിഥുനം
മിഥുനം രാശിക്കാർക്കും ഇന്ന് അനുകൂല ദിവസമാണ്. രാശിയിലുള്ള ചൊവ്വയുടെ സ്വാധീനം നിങ്ങൾക്ക് ഊർജ്ജവും ലക്ഷ്യബോധവും നൽകും. സാമ്പത്തിക നേട്ടങ്ങളും വന്നുചേരും.
കര്‍ക്കടകം
കർക്കട രാശിക്കാർക്ക് ഇന്ന് പൊതുവെ പ്രതികൂലമാണ്. കാര്യപരാജയം, ശത്രുശല്യം, മാനസിക സമ്മർദ്ദം എന്നിവ കാണുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ആരോഗ്യകാര്യങ്ങളലും ശ്രദ്ധ വേണം.
ALSO READ: അബദ്ധത്തിൽ പോലും ഇവരെ അപമാനിക്കരുത്; ചാണക്യൻ പറയുന്ന ആ രഹസ്യം….
ചിങ്ങം
ചിങ്ങം രാശിക്കാർക്കും ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. തർക്കവിഷയങങളിൽ ഏർപ്പെടാൻ പറ്റിയ ദിവസമല്ല.
കന്നി
കന്നിരാശിക്കാർക്ക് ഇന്ന് നേട്ടങ്ങളും ലാഭവും ഉണ്ടാകുമെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഈ ദിവസം ഒട്ടും അനുയോജ്യമല്ല. ആരോഗ്യ – സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.
തുലാം
തുലാം രാശിയിൽ ജനിച്ചവർക്ക് ഇന്ന് അനുകൂലമാണ്. സ്ഥാനക്കയറ്റത്തിനും പുതിയ സംരംഭങ്ങൾ തുടങ്ങനും സാധ്യത. വിവാഹയോഗം ഉണ്ടായേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ശത്രുശല്യം, മാനസിക സമ്മർദ്ദങ്ങൾ എന്നിവയ്ക്ക് സാധ്യത. കുടുംബത്തിൽ സംഘർഷങ്ങൾ ഉണ്ടായേക്കാം.
ധനു
ധനു രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ചെലവുകളും പ്രധാനപ്പെട്ട ഇടപാടുകളും കൃത്യമായി നിരീക്ഷിക്കുക. പണം ചെലവഴിക്കുന്നതിൽ കൃത്യമായ ബോധ്യമുണ്ടായിരിക്കണം.
മകരം
മകരം രാശിക്കാർക്ക് ഇന്ന് പ്രതികൂല ദിവസമാണ്. പ്രത്യേകിച്ച് കുടുംബത്തിൽ ചെറിയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. മത്സരവിജയം, കാര്യവിജയം, ശത്രുക്ഷയം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു, ബിസിനസിൽ നേട്ടങ്ങൾ വന്നുചേർന്നേക്കാം.
മീനം
മീനം രാശിയിൽ ജനിച്ച മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. വിദ്യാഭ്യാസത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ആരോഗ്യസ്ഥിതി ശ്രദ്ധിക്കുക.
(നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary:
Daily Horoscope Today, June 29. Today is favorable day for Aries. You will get new opportunities. There is a possibility of unexpected achievements and promotions. Capricorns are likely to experience minor conflicts in the family. They should be careful about financial matters and health.