Today’s Horoscope: ആദ്യ ദിനത്തിൽ ഭാഗ്യം ആർക്കൊപ്പം? പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാം…
Today's Horoscope: ഏറെ പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടു കൂടെയും നമുക്ക് പുതുവർഷത്തെ വരവേൽക്കാം. പുതിയ വർഷത്തിലെ ആദ്യത്തെ ദിവസത്തിൽ...
ഇന്ന് ജനുവരി 1. 2026 പുതുവർഷത്തിലെ ആദ്യത്തെ ദിനം. ഏറെ പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടു കൂടെയും നമുക്ക് പുതുവർഷത്തെ വരവേൽക്കാം. പുതിയ വർഷത്തിലെ ആദ്യത്തെ ദിവസത്തിൽ വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം: ക്ഷമയോടെയും സമാധാനത്തോടെയും ദിവസം ആരംഭിക്കുക. ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ശ്രദ്ധയോടെ കഠിനാധ്വാനം ചെയ്താൽ ഫലം ലഭിക്കും. സാമ്പത്തികമായും കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.
ഇടവം: പുഞ്ചിരിച്ചുകൊണ്ട് ദിനം ആരംഭിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസം. ആരോഗ്യകാര്യത്തിലും തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾ സാധ്യത.
മിഥുനം: ക്ഷമയോടെയും സമാധാനത്തോടെയും ദിവസം ആരംഭിക്കുക. ആരോഗ്യത്തിൽ നിന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും തൊഴിൽരംഗത്തും കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.
കർക്കിടകം: സമാധാനത്തോടെയും സന്തോഷത്തോടെയും ദിവസം ആരംഭിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും ആരോഗ്യത്തിലും അത്ര മികച്ച ദിവസമാകാൻ സാധ്യതയില്ല.
ചിങ്ങം: ക്ഷമയോടെയും സമാധാനത്തോടെയും ദിനമാരംഭിക്കുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത തൊഴിൽ രംഗത്തും ആരോഗ്യപരമായും ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നേക്കാം.
കന്നി: ക്ഷമയോടെയും സമാധാനത്തോടെയും ദിനം ആരംഭിക്കുക. കഠിനാധനം ചെയ്താൽ തൊഴിൽ രംഗത്ത് വിജയം നിങ്ങൾക്കൊപ്പം. ആരോഗ്യപരമായും സാമ്പത്തികമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് അത്ര മികച്ച ദിവസമായിരിക്കില്ല.
തുലാം: സന്തോഷത്തോടെ പുഞ്ചിരിച്ചു ദിനം ആരംഭിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യജീവിതത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യപരമായും കുടുംബത്തിലും തൊഴിൽ രംഗത്തും ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
വൃശ്ചികം: ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച ദിനം ആരംഭിക്കുക. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ആരോഗ്യം പരമായും സാമ്പത്തികമായും കുടുംബത്തിലും ദാമ്പത്യത്തിലും ഇന്ന് മികച്ച ഫലങ്ങൾ ആയിരിക്കില്ല.
ധനു: ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച് ദിനം ആരംഭിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത.
മകരം: സാഹചര്യങ്ങളെ ക്ഷമയോടെ നേരിടുക. ആത്മവിശ്വാസം കൈവിടാതിരിക്കുക. ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ അസ്വസ്ഥതകളും നേരിടേണ്ടി വന്നേക്കാം.
കുംഭം: സന്തോഷത്തോടെയും സമാധാനത്തോടെയും ദിനം ആരംഭിക്കുക. ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും ഇന്ന് സമാധാനം ഉണ്ടാകും. തൊഴിൽരംഗത്തും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
മീനം: സന്തോഷത്തോടെ ദിനം ആരംഭിക്കുക. സാമ്പത്തികപരമായും കുടുംബത്തിലും സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും ആരോഗ്യപരമായും തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ വിഷമങ്ങൾ നേരിടേണ്ടി വന്നേക്കാം.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം സ്ഥിരീകരിക്കുന്നില്ല)