AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണവിലയിൽ അമിത പ്രതീക്ഷ വേണ്ട, ഇന്ന് കൂടി; പവന് എത്ര?

One Pavan Gold Rate on June 20 in Kerala: യു.എസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ഉടനെ നിരക്ക് കൂട്ടേണ്ടി വരുമെന്ന വിലയിരുത്തലുമുണ്ട്. ഈ വരുന്ന ഡിസംബറിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. ഇതെല്ലാമാണ് നിലവിൽ സ്വർണത്തിന് തിരിച്ചടിയായത്.

Kerala Gold Rate: സ്വർണവിലയിൽ അമിത പ്രതീക്ഷ വേണ്ട, ഇന്ന് കൂടി; പവന് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 20 Jun 2026 | 11:21 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,06,960 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,370 രൂപയും. എന്നാൽ ഇന്ന് വില കൂടി. 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,07,120 രൂപയായി ഉയർന്നു. ഗ്രാമിന് 13,390 രൂപയാണ് വില. വിപണി വിലയോടൊപ്പം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേരുമ്പോൾ വില അൽപം കൂടി ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 254.90 രൂപയും കിലോയ്ക്ക് 2,54,900 രൂപയുമാണ് വില.

സ്വർണവില മാറ്റത്തിന് കാരണം

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന ഇടിവാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഇറാൻ – യു.എസ് സമാധാന കരാറിൽ ഒപ്പിട്ടെങ്കിലും പണപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നുണ്ട്. കൂടാതെ, അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും ഉയർന്നു. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്ന ചെലവ് വർധിച്ചു.

യു.എസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ഉടനെ നിരക്ക് കൂട്ടേണ്ടി വരുമെന്ന വിലയിരുത്തലുമുണ്ട്. ഈ വരുന്ന ഡിസംബറിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. ഇതെല്ലാമാണ് നിലവിൽ സ്വർണത്തിന് തിരിച്ചടിയായത്.

ALSO READ: അവസരം മുതലെടുത്തോളൂ; സ്വര്‍ണവിലയില്‍ കനത്ത ഇടിവ്

സ്വർണവില ഇതുവരെ

ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

ജൂൺ 1,2,3 തീയതികളിൽ പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. നാലാം തീയതി 114480 രൂപയായി വില വീണ്ടും കുറഞ്ഞു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയും എട്ടാം തീയതി 1,11,240 രൂപയുമാണ് രേഖപ്പെടുത്തിയത്. ജൂൺ പത്താം തീയതി രാവിലെ 109160 രൂപയായിരുന്നു വില. വൈകുന്നേരത്തോടെ വില 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി. ജൂൺ പതിനൊന്നിന് പവൻ  വില 1,06,800 രൂപയായി. തുടർന്നുള്ള ദിവസങ്ങളിൽ 108960, 109320, 1,11,120 രൂപ എന്നിങ്ങനെ വില കുതിച്ചു. ജൂൺ 16ന് 111000 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം വില ഇടിഞ്ഞ് 1,10,800 രൂപയിലുമെത്തി.

സ്വർണവിലയിൽ ഇനിയെന്ത്?

നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വില കുതിച്ചാൽ സ്വർണവിലയിലും മാറ്റം ഉണ്ടാകും.  അമേരിക്കയും ഇറാനും സമാധാന കരാറിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒരു വിഭാഗം ഇത് ലംഘിച്ചാല്‍ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. വിലക്കുറവ് വരുംദിവസങ്ങളിലും തുടരുമോ എന്നത് പ്രവചനാതീതമാണ്. അതേസമയം, ട്രെൻഡ് തുടർന്നാൽ വൈകാതെ തന്നെ സ്വർണവില ഒരു ലക്ഷത്തിന് താഴെയത്തും.

Follow Us