Horoscope: അപ്രതീക്ഷിത നേട്ടങ്ങളും മത്സരവിജയവും, വിവാഹയോഗം ഈ രാശിക്കാർക്ക്; ഇന്നത്തെ നക്ഷത്രഫലം
Horoscope Today, November 12, 2025: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? രാശിഫലം അനുസരിച്ച് ചില നക്ഷത്രക്കാർക്ക് അപ്രതീക്ഷിത ധനയോഗവും വിജയങ്ങളും ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്. ഇന്നത്തെ നക്ഷത്രഫലം അറിയാം....
ഇന്ന് നവംബർ 12, ബുധനാഴ്ച. ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? രാശിഫലം അനുസരിച്ച് ചില നക്ഷത്രക്കാർക്ക് അപ്രതീക്ഷിത ധനയോഗവും വിജയങ്ങളും ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്. ഇന്നത്തെ നക്ഷത്രഫലം അറിയാം….
മേടം
യാത്രപരാജയം, ധനതടസം, സ്വസ്ഥത കുറവ് എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കുടുംബത്തിൽ കലഹത്തിനും മാനസിക സംഘർഷങ്ങൾക്കും സാധ്യത.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ആരോഗ്യസ്ഥിതി മെച്ചമാകും. കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം എന്നിവ കാണുന്നു. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. കാര്യപരാജയം, മാനസിക പ്രയാസങ്ങൾ, ചെലവ്, യാത്രാതടസം എന്നിവ വന്നുചേരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കർക്കടകം
അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. മത്സരവിജയം, കാര്യവിജയം എന്നിവ കാണുന്നു. ധനയോഗം, ബന്ധുസമാഗമം എന്നിവ ഉണ്ടായേക്കും.
ചിങ്ങം
അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യതടസം, ശരീരക്ഷതം, ശത്രുശല്യം എന്നിവ ഉണ്ടായേക്കും.
കന്നി
കന്നി രാശിക്കാർക്ക് സാമ്പത്തികമായി ഇന്ന് നല്ല നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വിവാഹയോഗവും ഉണ്ടാകും. തൊഴിലിടങ്ങളിൽ അംഗീകാരത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യത.
തുലാം
തുലാം രാശിക്കാർക്ക് കാര്യവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റം ഉണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത.
വൃശ്ചികം
വൃശ്ചികം രാശിക്കാർ ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. കാര്യപരാജംയ, ശത്രുശല്യം, കലഹങ്ങളും മാനസിക സംഘർഷങ്ങളും നേരിടേണ്ടി വരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ധനു
അപ്രതീക്ഷിത നഷ്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. കോപം നിയന്ത്രിക്കുക. വേണ്ടപ്പെട്ടവർ അകന്നേക്കും.
മകരം
മകരം രാശിക്കാർക്ക് നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകും. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കുഭം
കുംഭം രാശിക്കാർക്ക് ബിസിനസ് സംബന്ധമായ ചർച്ചകളിൽ വിജയം ലഭിക്കും. യാത്രക്കൾക്ക് സാധ്യത. കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യം.
മീനം
മീനം രാശിക്കാർക്ക് ധനനഷ്ടനം, മാനസിക പ്രയാസങ്ങൾ എന്നിവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കുക. കാര്യതടസം, സ്വസ്ഥത കുറവിനും സാധ്യത.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)