Ketu Transit 2026: കേതു കർക്കിടകം രാശിയിലേക്ക് സംക്രമിക്കുന്നു! 4 രാശികൾ 18 മാസം നരകയാതന അനുഭവിക്കേണ്ടിവരും
Ketu Transit 2026 nlucky Zodiac Signs:കർക്കടകം രാശിയിലെ കേതുവിന്റെ സംക്രമണം 2026 ഡിസംബർ 5ൽ ആരംഭിച്ച് ഏകദേശം 18 മാസം നിലനിൽക്കും. അതായത് 2028 ജൂൺ വരെ തുടരും. കേതു വേർപിരിയൽ, ഏകാന്തത, മോചനം എന്നിവയുമായി ബന്ധപ്പെട്ട ഒരു നിഴൽ ഗ്രഹമാണ്.കർക്കടക രാശിയെ ഭരിക്കുന്നത് ചന്ദ്രനാണ്. കർക്കടകത്തിലേക്കുള്ള സംക്രമണം വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒന്നായി കണക്കാക്കപ്പെടുന്നു.............
ജ്യോതിഷത്തിൽ കേതുവിനെ നെഗറ്റീവ് ഫലങ്ങൾ നൽകുന്ന ഒരു നിഴൽ ഗ്രഹമായാണ് കണക്കാക്കുന്നത് അതിനാൽ കേതുവിന്റെ സംക്രമണം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കർക്കടകം രാശിയിലെ കേതുവിന്റെ സംക്രമണം 2026 ഡിസംബർ 5ൽ ആരംഭിച്ച് ഏകദേശം 18 മാസം നിലനിൽക്കും. അതായത് 2028 ജൂൺ വരെ തുടരും. കേതു വേർപിരിയൽ, ഏകാന്തത, മോചനം എന്നിവയുമായി ബന്ധപ്പെട്ട ഒരു നിഴൽ ഗ്രഹമാണ്.
കർക്കടക രാശിയെ ഭരിക്കുന്നത് ചന്ദ്രനാണ്. കർക്കടകത്തിലേക്കുള്ള സംക്രമണം വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒന്നായി കണക്കാക്കപ്പെടുന്നു. കാരണം ഈ ഗ്രഹത്തിന്റെ സംക്രമണം ചില രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകുമെങ്കിലും ചില രാശിക്കാർക്ക് അപകടകരമായ ഫലങ്ങളും പ്രശ്നങ്ങളും നൽകും അവ ഏതൊക്കെ രാശിക്കാരാണ് എന്നാണ് ഇവിടെ നോക്കുന്നത്.
ALSO READ:മഹിഷാസുര വധം മുതൽ ശിവന്റെ വിജയം വരെ ; തൃക്കാർത്തികയ്ക്കു പിന്നിലെ കഥകൾ
മേടം
കേതുവിന്റെ ഈ സംക്രമണം മേടം രാശിക്കാർക്ക് മോശം ഫലങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് സ്വകാര്യ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ഇവരുടെ ഭാഷയിലും പെരുമാറ്റത്തിലും അല്പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ വാദപ്രതിവാദങ്ങൾ ഒഴിവാക്കാൻ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ഇവരുടെ ധൈര്യം വർദ്ധിക്കും. എന്നാൽ ഏത് ജോലിയും പൂർത്തിയാക്കാൻ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. കർക്കിടകത്തിലെ കേതു സംക്രമണ സമയത്ത് തൊഴിൽപരമായി അവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കില്ല. അനാവശ്യമായ ദേഷ്യവും വാശിയും ഒഴിവാക്കുക.
ചിങ്ങം
കേതുവിന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് അത്ര നല്ലതായിരിക്കില്ല. ഈ കാലയളവിൽ ചിഹ്നം രാശിക്കാർക്ക് ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല. കേതു കർക്കടകത്തിലേക്ക് പ്രവേശിക്കുന്നതിനാൽ ഇവരുടെ കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ നേരിടേണ്ടതായി വന്നേക്കാം. ഈ കാലയളവിൽ നിങ്ങളുടെ ചില പ്രധാനപ്പെട്ട വസ്തുക്കൾ മോഷ്ടിക്കപ്പെടാൻ ഉള്ള സാധ്യത കാണുന്നു. അതിനാൽ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രമിക്കുക ചിങ്ങം രാശിക്കാർ ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തണം. വിദ്യാർഥികൾ മനസ്സിനെ നിയന്ത്രിക്കുവാനും ശ്രദ്ധിക്കണം.
തുലാം
കേതു കർക്കടകം രാശിയിൽ പ്രവേശിക്കുന്നത് തുലാം രാശിക്കാർക്ക് പ്രയാസകരമായ ഒരു കാലഘട്ടം കൊണ്ടുവരും. ഈ കാലയളവിൽ ഇവർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇവർ ആസൂത്രണം ചെയ്തത് നല്ല രീതിയിൽ അവസാനിക്കില്ല. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഓഫീസിൽ ചെയ്യുന്ന എല്ലാ ജോലികളും വളരെ ശ്രദ്ധാപൂർവ്വം ചെയ്യണം. അല്ലാത്ത പക്ഷം അത് നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കും. ബിസിനസുകാർ ഈ കാലയളവിൽ വളരെയധികം ശ്രദ്ധാലുവായിരിക്കണം. അല്ലാത്തപക്ഷം ഇവർക്ക് വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരും.
മീനം
മീനം രാശിക്കാർക്ക് കേതുവിന്റെ സംക്രമണം ധൈര്യം പരീക്ഷിക്കുന്ന സമയം ആയിരിക്കും ഈ മാറ്റം ജീവിതത്തിൽ വളരു ദോഷകരമായ മാറ്റങ്ങൾ വരുത്തും. മാസത്തിന്റെ അവസാന ഭാഗം വളരെ മോശമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾക്ക് അവരുടെ സമാധാനവും സന്തോഷവും നഷ്ടപ്പെടും. അവർക്ക് അടുത്തുള്ള ഒരാളിൽ നിന്ന് അപമാനം നേരിടേണ്ടതായി വന്നേക്കാം. ആരോഗ്യത്തെക്കുറിച്ച് നല്ല ശ്രദ്ധാലുവായിരിക്കണം ജീവിതത്തിൽ ചില സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വരും.
ശ്രദ്ധിക്കുക: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവായ ഫലങ്ങളാണ്. Tv9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല
ENGLISH SUMMARY
In astrology, Ketu is considered a ‘shadow planet’ that yields negative effects; consequently, its transit is regarded as highly significant. The transit of Ketu into the sign of Cancer (Karkadakam) will begin on December 5, 2026, and last for approximately 18 months—continuing until June 2028. As a shadow planet, Ketu is associated with separation, solitude, and liberation.