Skanda Shasti: ഇന്ന് സ്കന്ദഷഷ്ഠി; സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും
Skanda Shasti Today:.വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്തി സുബ്രഹ്മണ്യ മന്ത്രങ്ങൾ ജപിക്കണം. ഓ ശരവണ ഭവ എന്ന മന്ത്രവും സുബ്രഹ്മണ്യ ഭുജംഗം, സ്കന്ദഷഷ്ഠി കവചം എന്നിവയും ഈ ദിവസം ചൊല്ലുന്നത് ഏറെ വിശേഷമാണ്.ദേവിഭാഗവതത്തിൽ ഷഷ്ഠി ദേവി എന്നൊരു സങ്കല്പത്തെ പരാമർശിക്കുന്നുണ്ട്. ആദിപരാശക്തിയായ ദേവിയുടെ ഷഷ്ഠാംശം ആയതിനാൽ ഷഷ്ഠി ദേവി എന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിന്റെ പുത്രിയും സുബ്രഹ്മണ്യസ്വാമിയുടെ...........
ഇന്ന് സ്കന്ദഷഷ്ഠി. സുബ്രഹ്മണ്യ സ്വാമിയുടെ വളരെ വിശേഷപ്പെട്ട ദിവസമാണിത്. തുലാം മാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി തീയതിയിൽ ആണ് സ്കന്ദഷഷ്ഠി അനുഷ്ഠിക്കുന്നത്. ശൂരപദ്മാസുരനെ നിഗ്രഹിച്ച് സുബ്രഹ്മണ്യൻ വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കാണ് ഇത് ആഘോഷമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ പ്രാധാന്യമുള്ള ഈ ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ പ്രത്യേകപൂജകളും അഭിഷേകങ്ങളും കാവടിയാട്ടവും നടക്കുന്നു.
കുടുംബത്തിന്റെ അഭിവൃദ്ധിക്കും ശത്രു ദോഷനിവാരണത്തിനും…
സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയും ദുരിതങ്ങളെയും അകറ്റി സർവ്വ ഐശ്വര്യങ്ങളും നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ സന്താനലബ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ശത്രു ദോഷനിവാരണത്തിനും ഈ വ്രതം അത്യുത്തമമായി കണക്കാക്കുന്നു. ആറു ദിവസത്തെ കഠിന വ്രതത്തിനു ശേഷം ഷഷ്ഠിദിനത്തിൽ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി വ്രതം അവസാനിപ്പിക്കുന്നതാണ് പ്രധാന ചടങ്ങ്.
ALSO READ:ചന്ദ്രനും ശുക്രനും ചേർന്ന് നവപഞ്ചമയോഗം! 3 രാശികൾക്ക് ഇന്നുമുതൽ സാമ്പത്തിക അഭിവൃദ്ധി
ഇതിനെ പാരണ വിടുക എന്നാണ് പറയുന്നത്. ആറു ദിവസം വ്രതം എടുത്തില്ലെങ്കിലും ഷഷ്ഠി ദിവസത്തിൽ മാത്രം ഉപവാസം എടുത്ത് വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്തി സുബ്രഹ്മണ്യ മന്ത്രങ്ങൾ ജപിക്കണം.
ഓ ശരവണ ഭവ എന്ന മന്ത്രവും സുബ്രഹ്മണ്യ ഭുജംഗം, സ്കന്ദഷഷ്ഠി കവചം എന്നിവയും ഈ ദിവസം ചൊല്ലുന്നത് ഏറെ വിശേഷമാണ്.ദേവിഭാഗവതത്തിൽ ഷഷ്ഠി ദേവി എന്നൊരു സങ്കല്പത്തെ പരാമർശിക്കുന്നുണ്ട്. ആദിപരാശക്തിയായ ദേവിയുടെ ഷഷ്ഠാംശം ആയതിനാൽ ഷഷ്ഠി ദേവി എന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിന്റെ പുത്രിയും സുബ്രഹ്മണ്യസ്വാമിയുടെ ഭാര്യ സങ്കല്പവുമാണ് ഷഷ്ഠി ദേവി എന്നാണ് വിശ്വാസം.
അതിനാൽ തന്നെ ഷഷ്ഠി ദിനത്തിൽ സുബ്രഹ്മണ്യ സ്വാമിക്കൊപ്പം തന്നെ ഷഷ്ടി ദേവിയെ ആരാധിക്കുന്നത് സന്താനലബ്ബിക്ക് ഏറ്റവും ഉത്തമമായി കണക്കാക്കുന്നു.വ്രതം എടുക്കുന്ന ദിവസങ്ങളിൽ പകലുറങ്ങരുത് എണ്ണ തേച്ചുള്ള കുളി പാടില്ല. മത്സ്യമാംസാദികൾ എന്നിവ പൂർണമായും ഒഴിവാക്കണം മാത്രമല്ല ഉച്ചയ്ക്ക് ഒരിക്കൽ മാത്രം അരിയാഹാരം കഴിച്ചു പഴങ്ങളും പാലും മാത്രം ബാക്കിയുള്ള സമയത്ത് കഴിച്ചോ വേണം വ്രതം നോൽക്കാൻ.
ENGLISH SUMMARY
Today is Skanda Shashthi, a highly significant day dedicated to Lord Subrahmanya. It is observed on the sixth day Shukla Paksha in the Malayalam month of Tulam. This occasion commemorates Lord Subrahmanya’s victory over the demon Surapadmasura. Held in high regard in both Kerala and Tamil Nadu, the day is marked by special rituals abhishekams and kavadiyattam at temples dedicated to Lord Subrahmanya.