Horoscope Today : ഈ നാളുകാർക്ക് പുതിയ അവസരം ലഭിക്കും, പ്രിയപ്പെട്ടവരെ കണ്ടുമുട്ടും; ഇന്നത്തെ രാശിഫലം അറിയാം
Horoscope Today October 17: കുറെ നാളായി കാണാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. മറ്റ് ചിലർക്ക് നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇന്നത്തെ ദിവസം എങ്ങനെയാകും എന്നറിയാൻ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം…

Horoscope
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. ഇവർക്ക് സാമ്പത്തിക കാര്യത്തിൽ പുരോഗതിയുണ്ടാകും. ജോലിയിൽ പുതിയ അവസരം ലഭിക്കും. കുറെ നാളായി കാണാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. മറ്റ് ചിലർക്ക് നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇന്നത്തെ ദിവസം എങ്ങനെയാകും എന്നറിയാൻ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം…
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് അനുകൂല സഹായം ലഭിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. മികച്ച വിവാഹാലോചനകൾ വന്നുചേരും. നിയമപരമായ തർക്കങ്ങൾ അവസാനിക്കും. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് നല്ല ദിവസമാണ്. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. നിയമപരമായ തർക്കങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടാകും. പങ്കാളിയിൽ നിന്ന് സന്തോഷവാർത്ത കേൾക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു അവസരം ലഭിക്കും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കുറെ നാളായി ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മാറികിട്ടും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. സർക്കാർ ജോലിയിലുള്ളവർക്ക് നേട്ടങ്ങൾ ഉണ്ടാകും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. പുതിയ വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. പങ്കാളിയുമായി ദൂരെ യാത്ര പോകാൻ അവസരം ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് മോശം ദിവസമാണ്. ആരോഗ്യ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. ഇന്നത്തെ ദിവസം കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ അലസത ഒഴിവാക്കുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് ചെലവുകൾ കുറയ്ക്കും. കലാരംഗത്ത് അവസരങ്ങൾ ലഭിക്കും. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസ് ആരംഭിക്കും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് സന്താനങ്ങളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ നേട്ടും ഉണ്ടാകും. അടുത്ത സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കുകം. കുടുംബപരമായി ഉണ്ടായിരുന്ന തർക്കങ്ങൾ ബന്ധക്കൾ മുഖേന പരിഹരിക്കും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടും.മനസ്സിന് സന്തോഷം തരുന്ന വാർത്തകൾ കേൾക്കാൻ ഇടവരും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. ക്രയവിക്രയത്തിൽ നേട്ടം ഉണ്ടാകും. കർമ്മസംബന്ധമായി യാത്രകൾ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)