Horoscope Today: ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കണം, നേട്ടങ്ങൾ ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം
Horoscope Today October 31: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

പ്രതീകാത്മക ചിത്രം
ഇന്ന് ഒക്ടോബർ 31, ശനിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…
ഇന്നത്തെ രാശിഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യവിജയം, അംഗീകാരം, ആഗ്രഹ സഫലീകരണം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, അഭിമാനക്ഷതം എന്നിവ കാണുന്നു.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നുച. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും, സാമ്പത്തിക നേട്ടങ്ങളും വന്നുചേരും.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, യാത്രതടസ്സം എന്നിവ കാണുന്നു. ഇരുചക്ര വാഹന യാത്രക്കാർ സൂക്ഷിക്കുക.
ALSO READ: 29 വർഷങ്ങൾക്ക് ശേഷം ശനി മേടം രാശിയിലേക്ക്! 2027 ൽ ഈ നാല് രാശിക്കാർക്ക് ഇരട്ട ഭാഗ്യം
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ വന്നുചേരും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങിയേക്കാം.
കന്നി
കന്നി രാശിക്കാർക്ക് കാര്യവിജയം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. വിദ്യാർത്ഥികൾക്കും അനുകൂലമായ ദിവസമാണ്. പരീക്ഷാ വിജയം, പുതിയ കോഴ്സുകളിലേക്കും പ്രവേശിച്ചേക്കാം.
തുലാം
തുലാം രാശിക്കാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. യാത്രകൾ സൂക്ഷിക്കുക. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, ശത്രുശല്യം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു. സാമ്പത്തിക, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ധനു
ധനു രാശിക്കാർക്കും ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യവിജയം, മത്സര വിജയം എന്നിവ കാണുന്നു. സാമ്പത്തികമായ നേട്ടങ്ങളും അംഗീകാരവും സ്ഥാനക്കയറ്റവും ഉണ്ടായേക്കാം.
മകരം
മകരം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, പരീക്ഷാ വിജയം എന്നിവ കാണുന്നു. തൊഴിലിടങ്ങളിൽ അംഗീകരിക്കപ്പെടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
കുംഭം
കുംഭം രാശിക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അഭിപ്രായവ്യത്യാസം, ശത്രുശല്യം ഇവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തുക.
മീനം
മീനം രാശിക്കാർക്ക് ചില പ്രതിസന്ധികൾ ഉണ്ടായേക്കാം. കാര്യപരാജയം, കലഹം, കുടുംബപ്രശ്നങ്ങൾ, മാനസിക സംഘർഷങ്ങൾക്ക് സാധ്യത.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
Horoscope Today October 31. Today is a favorable day for those born under the Aries sign. Success in endeavors, recognition, and the fulfillment of desires are indicated. Health will be good.