AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: ദേ നോക്ക്യേ…പൊന്ന് ട്രാക്കിലായി; ഒക്ടോബര്‍ 31-ലെ സ്വര്‍ണവില

One Pavan Gold Rate on October 31: അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോഴത്തെ വിലയിടിവിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. സെപ്റ്റംബറിലെ അമേരിക്കന്‍ പേഴ്‌സണല്‍ കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ വിലസൂചികയില്‍ 0.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വര്‍ധനയാണിത്.

Kerala Gold Rate: ദേ നോക്ക്യേ…പൊന്ന് ട്രാക്കിലായി; ഒക്ടോബര്‍ 31-ലെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 31 Oct 2026 | 07:38 AM

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ തുടര്‍ച്ചയായ ഇടിവ്. അന്താരാഷ്ട്ര വിപണിയിലെ തളര്‍ച്ചയും അമേരിക്കയിലെ പണപ്പെരുപ്പ ആശങ്കകളും നിക്ഷേപകരുടെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളുമാണ് വിലയെ ബാധിക്കുന്നത്. ഒക്ടോബര്‍ 30 വെള്ളിയാഴ്ചയും സ്വര്‍ണവില താഴ്ന്നതോടെ എംസിഎക്‌സില്‍ 10 ഗ്രാമിന്റെ വില 1.42 ലക്ഷം രൂപയ്ക്ക് താഴെയെത്തി. വെള്ളിവിലയിലും വലിയ ഇടിവുണ്ടായി. ഉത്സവകാലത്തും വിവാഹ സീസണിലും സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് ആശ്വാസമാണെങ്കിലും വില ഇനിയും താഴുമോ എന്നതാണ് പ്രധാന ചോദ്യം.

അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോഴത്തെ വിലയിടിവിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. സെപ്റ്റംബറിലെ അമേരിക്കന്‍ പേഴ്‌സണല്‍ കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ വിലസൂചികയില്‍ 0.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വര്‍ധനയാണിത്.

പണപ്പെരുപ്പം ഉയരുന്നതോടെ പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയാറായേക്കുമെന്ന വിലയിരുത്തലും ശക്തമായി. ഡിസംബറില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത 75 ശതമാനത്തോളമാണെന്നാണ് സിഎംഇ ഫെഡ്വാച്ച് ടൂളിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലിശ വരുമാനം ലഭിക്കാത്ത നിക്ഷേപമാണ് സ്വര്‍ണം. പലിശനിരക്ക് ഉയരുമ്പോള്‍ നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള പലിശ ലഭിക്കുന്ന ആസ്തികളിലേക്ക് മാറാന്‍ താല്‍പര്യമുണ്ടാകും. ഇത് സ്വര്‍ണത്തിന്റെ ആവശ്യകതയെയും വിലയെയും ബാധിക്കുന്നു.

Also Read: Kerala Gold Rate: ഏറ്റവും കുറഞ്ഞ നിരക്ക്! സ്വർണവില താഴേക്കാണേ… വാങ്ങിച്ചോളൂ..

ഇതിനൊപ്പം ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും വിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്കകളും അസംസ്‌കൃത എണ്ണവില ഉയരാന്‍ കാരണമാകുന്നു. എണ്ണവില കൂടുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കാനും അതുവഴി പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാനും ഇടയാക്കും.

സ്വര്‍ണം 1.38 ലക്ഷം രൂപയിലേക്ക് താഴുമോ?

അടുത്ത 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവുണ്ടാകാമെന്നാണ് ഓഗ്മോണ്ട് ചീഫ് റിസര്‍ച്ച് ഓഫീസര്‍ ഡോ. റിനിഷ ചൈനാനിയുടെ വിലയിരുത്തല്‍. വെള്ളിയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. ഔണ്‍സിന് 52.5 ഡോളറെന്ന പിന്തുണ നിലവാരം നഷ്ടപ്പെട്ട വെള്ളിവില 50 ഡോളറിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

English Summary

Gold prices witnessed a sharp decline in the international market. This article looks at the gold rate in Kerala on Saturday, October 31, and the impact of global market trends on local prices.

Follow Us