Horoscope Malayalam: കഴിഞ്ഞതിനെ കുറിച്ച് ചിന്തിച്ച് സമയം കളയരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope Malayalam April 5: ഇന്നത്തെ ദിവസം വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിക സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, കുടുംബജീവിതം, ദാമ്പത്യം എന്നീ മേഖലകളിലെ എപ്രകാരം സ്വാധീനം ചെലുത്തും എന്നിവയുടെ ഒരു സൂചന....

Horoscope Malayalam: കഴിഞ്ഞതിനെ കുറിച്ച് ചിന്തിച്ച് സമയം കളയരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope On April 5

Updated On: 

05 Apr 2026 | 06:43 AM

ഇന്ന് ഏപ്രിൽ 5 ഞായറാഴ്ച. ഈസ്റ്റർ ദിനമായ ഇന്നത്തെ ദിവസം വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിക സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, കുടുംബജീവിതം, ദാമ്പത്യം എന്നീ മേഖലകളിലെ എപ്രകാരം സ്വാധീനം ചെലുത്തും എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് ചെറിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരാൻ സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത.

ഇടവം

ജോലിസ്ഥലത്ത് ഉന്നത അധികാരികളിൽ നിന്നുള്ള സമ്മർദ്ദവും കുടുംബത്തിലെ കലഹവും മനക്ലേശത്തിനു കാരണമാകാൻ സാധ്യത. സാമ്പത്തിക നഷ്ടത്തിന് സാധ്യത. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

മിഥുനം

നിങ്ങളുടെ മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം നൽകുക. നിങ്ങളുടെ ചില നടപടികൾ സാമ്പത്തിക നേട്ടത്തിന് കാരണമാകാൻ സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

കർക്കിടകം

തിരക്കാർന്ന ദിവസം ഒഴിച്ചാൽ ആരോഗ്യം സമ്പൂർണമായിരിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങൾ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഏഴാം സാധ്യത.

ചിങ്ങം

മനസ്സിൽ സമാധാനം ലഭിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കന്നി

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

സാമ്പത്തികമായും കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

വൃശ്ചികം

പൊതുവിൽ നല്ല ദിവസം ആയിരിക്കും. ഭാവിയിൽ വിഷമം തോന്നണ്ട കാര്യങ്ങൾ ഇപ്പോൾ ചെയ്യാതിരിക്കുക. കഴിഞ്ഞതിനെ കുറിച്ച് ചിന്തിച്ച് ഇന്നത്തെ ദിവസത്തെ ഇല്ലാതാക്കാതിരിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

ധനു

എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സം നേരിടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

മകരം

സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകളും വിഷമങ്ങളും അനുഭവിക്കേണ്ടതായി വരാൻ സാധ്യത. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

കുംഭം

ആ മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തരുത്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്തു തീർക്കുക.

മീനം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ദിവസം അനുകൂലമായിരിക്കും.

 (നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ