Horoscope malayalam: ലക്ഷ്യങ്ങൾ വിജയത്തിലെത്തിക്കാൻ പരിശ്രമിക്കുക; 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope malayalam on april 9: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെ ഉള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, കുടുംബജീവിതം, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്...

Horoscope
ഇന്ന് ഏപ്രിൽ 9 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെ ഉള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, കുടുംബജീവിതം, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം
മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായവരും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.
ഇടവം
കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ഇത് മനസ്സിന് സന്തോഷം നൽകാൻ സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
മിഥുനം
ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. പൊതുവിൽ എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.
കർക്കിടകം
സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ വികാരത്തെ കൂടി മാനിക്കുക. തൊഴിൽ രംഗത്ത് പരിശ്രമങ്ങൾ ഫലം കണ്ടേക്കാം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.
ALSO READ:അക്ഷയ തൃതീയ ദിനത്തിൽ അപൂർവ യോഗം! ഈ രാശിക്കാർക്ക് നേട്ടം
ചിങ്ങം
മനസ്സിന് സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.
കന്നി
ആരോഗ്യത്തിന് ശ്രദ്ധ നൽകുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.
തുലാം
ജോലിസ്ഥലത്ത് ഉന്നത അധികാരികളിൽ നിന്നുള്ള സമ്മർദ്ദവും കുടുംബത്തിലെ കലഹവും മനക്ലേശത്തിനു കാരണമായേക്കാം. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ഫലം അനുകൂലമായിരിക്കും.
വൃശ്ചികം
മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ഫലം അനുകൂലമായി വരും.
ധനു
ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.
മകരം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സത്തിനു സാധ്യത.
കുംഭം
മനസ്സിന്റെ സമാധാനം നഷ്ടപ്പെടാൻ സാധ്യത. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടായേക്കാം. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.
മീനം
ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )