Today Horoscope: പണം നഷ്ടമാകും, ദാമ്പത്യ ജീവിതത്തിൽ വഴക്കുണ്ടായേക്കാം; ഇന്നത്തെ നക്ഷത്രഫലം
Horoscope Today Malayalam: ചില നക്ഷത്രക്കാർക്ക് സാമ്പത്തികമായി പ്രതിസന്ധികൾ നേരിടാനുള്ള സാധ്യതയുണ്ട്. ചിലർക്ക് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ അനാവശ്യമായ വാഗ്വാദങ്ങൾ ഒഴിവാക്കി കുടുംബത്തിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുക. അപ്രതീക്ഷിത ചിലവുകൾ വന്നേക്കാം. കടം കൊടുക്കാനോ വാങ്ങാനോ പാടില്ല. അത്തരത്തിൽ ഇന്നത്തെ ഓരോ നക്ഷത്രങ്ങളുടെ സമ്പൂർണ ഫലം വായിച്ചറിയാം.
ഇന്ന് ഏപ്രിൽ എട്ട് ബുധനാഴ്ച്ച, ഇന്നത്തെ ഗ്രഹനില അനുസരിച്ച് ചില നക്ഷത്രക്കാർക്ക് സാമ്പത്തികമായി പ്രതിസന്ധികൾ നേരിടാനുള്ള സാധ്യതയുണ്ട്. അതുപോലെ മറ്റ് ചിലർക്ക് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ അനാവശ്യമായ വാഗ്വാദങ്ങൾ ഒഴിവാക്കി കുടുംബത്തിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുക. അപ്രതീക്ഷിത ചിലവുകൾ വന്നേക്കാം. കടം കൊടുക്കാനോ വാങ്ങാനോ പാടില്ല. അത്തരത്തിൽ ഇന്നത്തെ ഓരോ നക്ഷത്രങ്ങളുടെ സമ്പൂർണ ഫലം വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ അത്ര അനുകൂലമായ ദിവസമല്ല. കാര്യതടസ്സം, ശാരീരികമായ അസ്വസ്ഥതകൾ, യാത്രകളിൽ വിഘ്നം എന്നിവയുണ്ടാകാനുള്ള സാധ്യത കാണുന്നു.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. സാമ്പത്തികമായി മികച്ച ദിവസമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മുൻപ് ഉപദേശം തേടുക.
മിഥുനം
മിഥുനം രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും മികച്ച ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ കഴിയും. സന്തോഷമുള്ള വാർത്തകൾ നിങ്ങളെ തേടിയെത്തും.
ALSO READ: ക്ഷേത്രത്തിൽ പുഷ്പാഞ്ജലികൾ നടത്താറുണ്ടോ? ഗുണവും ഫലവും അറിഞ്ഞു ചെയ്യൂ..
കർക്കടകം
കർക്കടകം രാശിക്കാർ ഇന്ന് പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കുക. അപ്രതീക്ഷിതമായി അധിക ചിലവുകൾക്ക് സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ അല്പം ശ്രദ്ധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കൂട്ടുകെട്ടിലൂടെ നേട്ടങ്ങൾ കൈവരും. സാമ്പത്തികമായ ഇടപാടുകൾ നല്ല രീതിയിൽ മുന്നോട്ട് പോകും. ആത്മവിശ്വാസത്തോടെ പുതിയ കാര്യങ്ങൾ ഏറ്റെടുക്കാം.
കന്നി
കന്നി രാശിക്കാർക്ക് ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാകാൻ സാധിക്കും. വസ്തുവകകൾ വാങ്ങാനുള്ള ശ്രമങ്ങൾ വിജയിക്കും. നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ ഉത്തരവ് ഉണ്ടാകും.
തുലാം
കന്നി രാശിക്കാർക്ക് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ കൂടെയുണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. എതിരാളികളെ സൂക്ഷിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയും അംഗീകാരവും ലഭിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാൻ കഴിയും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും വന്നുചേരും. പൂർത്തിയാകാതിരുന്ന കാര്യങ്ങൾ ഇന്ന് പൂർത്തിയാക്കും.
ധനു
ധനു രാശിക്കാർക്ക് യാത്രകളിലൂടെ പുതിയ തൊഴിൽ അവസരങ്ങൾ നേടിയെടുക്കാനാകും. സാമ്പത്തികമായി മികച്ച പുരോഗതി ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാർക്ക് മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കും. സാമ്പത്തിക ഇടപാടുകളിൽ ഒന്ന് ശ്രദ്ധിക്കുക. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
കുംഭം
കുംഭം രാശിക്കാർക്ക് ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുയോജ്യമായ ദിവസമാണ് ഇന്ന്. എന്നാൽ അനാവശ്യ കൂട്ടുകെട്ടുകൾക്ക് പോകരുത്. അപരിചിതരെ അകറ്റി നിർത്തുക.
മീനം
മീനം രാശിക്കാർക്ക് മനഃസമാധാനം ഇല്ലാതായേക്കാം. ആത്മീയ കാര്യങ്ങളിൽ താല്പര്യം കൂടും. സാമ്പത്തിക ഇടപാടുകൾ ലാഭകരമായി മാറും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ വിജയം ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )