AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: സ്ഥാനക്കയറ്റം, അമിതമായ ദേഷ്യം അരുത്, ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

Horoscope Today On December 12th: ചിലർക്ക് സാമ്പത്തിക നേട്ടവും സകല ഭാ​ഗ്യങ്ങളും വന്നുചേരുമ്പോൾ, മറ്റു ചിലർക്ക് ചില കാര്യങ്ങളിൽ തകർച്ചയും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായേക്കാം. സാമ്പത്തിക കാര്യങ്ങളിലും തൊഴിൽ രംഗത്തും വ്യക്തിബന്ധങ്ങളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Today Horoscope: സ്ഥാനക്കയറ്റം, അമിതമായ ദേഷ്യം അരുത്, ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം
Today HoroscopeImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 12 Dec 2025 06:07 AM

ഇന്ന് ഡിസംബർ 12 വെള്ളിയാഴ്ച്ച. ഇന്നത്തെ നക്ഷത്രഫലമനുസരിച്ച്, ഓരോ രാശിക്കാർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് പ്രവചിക്കുന്നത്. ചിലർക്ക് സാമ്പത്തിക നേട്ടവും സകല ഭാ​ഗ്യങ്ങളും വന്നുചേരുമ്പോൾ, മറ്റു ചിലർക്ക് ചില കാര്യങ്ങളിൽ തകർച്ചയും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായേക്കാം. സാമ്പത്തിക കാര്യങ്ങളിലും തൊഴിൽ രംഗത്തും വ്യക്തിബന്ധങ്ങളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നവരും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

ഇന്ന് ഭാഗ്യം പൂർണ്ണമായി നിങ്ങളെ തുണയ്ക്കില്ല. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിഹാരം ഉണ്ടായേക്കും. ബുദ്ധിപരമായി കാര്യങ്ങൾ ചെയ്താൽ ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും.

ഇടവം

തൊഴിൽ രംഗത്ത് വളരെയധികം മെച്ചമുണ്ടാകും. ബിസിനസ്സിൽ ലാഭകരമായ സാഹചര്യങ്ങളുണ്ടാകുന്നത് ആശ്വാസമാകും. ജോലി സ്ഥലത്തെ മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ സ്വന്തമാക്കും. സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു.

മിഥുനം

കുടുംബത്തോടൊപ്പം നിൽക്കാൻ സമയം കണ്ടെത്തും. കൂട്ടുകാരുടെ സഹായത്തോടെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മറികടക്കും. വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കൈവരിക്കും.

കർക്കടകം

ആരോഗ്യം മോശമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ജോലികളിൽ മറ്റൊരാളുടെ സഹായം നിങ്ങൾക്ക് ആശ്വാസമാകും. തൊഴിൽ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കും. എതിരാളികളെ സൂക്ഷിക്കുക. അവർ നിങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കാം.

ചിങ്ങം

ചിങ്ങക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം പുരോ​ഗതിയുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. മനസ്സിൽ സന്തോഷമുണ്ടാകും. ബുദ്ധിപരമായി കാര്യങ്ങൾ ചെയ്ത് മുമ്പോട്ട് പോവുക.

കന്നി

തൊഴിൽ രംഗത്ത് കഴിവ് തെളിയിക്കാൻ സാധിക്കും. വരുമാനം വർദ്ധിപ്പിക്കാനുള്ള നല്ല അവസരങ്ങൾ നിങ്ങളുടെ മുന്നിലെത്തും. സാമൂഹിക ബന്ധങ്ങൾ ഗുണം ചെയ്യും. നിങ്ങളുടെ നല്ല പെരുമാറ്റം മറ്റുള്ളവരെ ആകർഷിക്കും.

തുലാം

വീട്ടിൽ സ്നേഹവും സമാധാനവും ഉണ്ടാകും. ബിസിനസ്സുകാർ സത്യസന്ധമായി പ്രവർത്തിക്കണം. എങ്കിൽ മാത്രമെ നിങ്ങൾക്ക് ലാഭം ഉണ്ടാവുകയുള്ളൂ.

Also Read: പണം നിങ്ങളെ വിട്ടു പോകില്ല! വെള്ളിയാഴ്ച്ച ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കാൻ ചെയ്യേണ്ടത്

വൃശ്ചികം

മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കുക. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ കുറയ്ക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

ധനു

നിങ്ങളിൽ താഴെ പ്രായമുള്ളവരിൽ നിന്ന് ഉപദേശങ്ങൾ ലഭിക്കും. പണമുണ്ടാക്കാൻ പുതിയ വഴികൾ കൺമുന്നിൽ തെളിയും. ചെറിയ പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക.

മകരം

മറ്റുള്ളവരുടെ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക. പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ആവേശമുണ്ടാകും. കച്ചവടക്കാർക്ക് നല്ല സമയമാണ്. പണവും വിലപിടിച്ച വസ്തുക്കളും സൂക്ഷിക്കുക.

കുംഭം

തൊഴിൽ രംഗത്ത് നല്ല വിജയം നേടാനാകും. പണം നല്ല കാര്യങ്ങൾക്ക് ചിലവഴിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാനാകും. മനസ്സിൽ ചെറിയ ഭയം ഉണ്ടാകാം. ശത്രുക്കളെ കീഴടക്കാൻ സാധിക്കും.

മീനം

ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. ഓൺലൈൻ കച്ചവടക്കാർക്ക് ലാഭം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതികൾ മനസ്സിൽ തെളിയും. കുടുംബവുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കും.

( ശ്രദ്ധിക്കുക : ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 malayalam ഇവ സ്ഥിരീകരിക്കുന്നില്ല)