AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ramayanam: രാമായണം വായിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഉത്തരകാണ്ഡം പാരായണം ചെയ്യാമോ?

How to recite Ramayana in Karkidakam: ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ വാല്‍മീകി എഴുതിയതല്ല എന്നൊരു വാദമുണ്ട്. ഇന്നും ഇത് തര്‍ക്കവിഷയമാണ്. ഇതില്‍ ഉത്തരകാണ്ഡം വീടുകളില്‍ വായിക്കരുതെന്നും വിശ്വാസമുണ്ട്. എന്നാല്‍ ഉത്തരകാണ്ഡം വായിച്ചതുകൊണ്ട് കുഴപ്പമില്ലെന്ന് മറുവാദവുമുണ്ട്

Ramayanam: രാമായണം വായിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഉത്തരകാണ്ഡം പാരായണം ചെയ്യാമോ?
രാമായണം Image Credit source: Getty
jayadevan-am
Jayadevan AM | Published: 19 Jul 2025 12:58 PM

നസും ശരീരവും ഭഗവാനില്‍ അര്‍പ്പിച്ച് ഹൈന്ദവ വിശ്വാസികള്‍ രാമായണ പാരായണത്തില്‍ മുഴുകുന്ന മാസമാണ് കര്‍ക്കടകം. സര്‍വ ദുഃഖങ്ങളും മാറുന്നതിനും, ഐശ്വര്യം കൈവരാനും രാമായണ പാരായണം ഉപകരിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ രാമായണം പാരായണം ചെയ്യുന്നതിന് ചില രീതികളുണ്ട്. പ്രഭാതത്തില്‍ കുളിച്ച് ശുദ്ധി വരുത്തി ദീപം തെളിയിച്ച് രാമായണത്തില്‍ തൊട്ട് വന്ദിച്ച് പാരായണം തുടങ്ങാം. കിഴക്കോട്ടോ വടക്കോട്ടോ ആകണം രാവിലെ പാരായണം ചെയ്യേണ്ടത്. വൈകുന്നേരങ്ങളില്‍ വടക്കോട്ടോ പടിഞ്ഞാറോട്ടോ ആകാം. മറ്റ് സമയങ്ങളില്‍ വടക്കു ദിശയിലേക്ക് ചമ്രം പടിഞ്ഞിരുന്നും രാമായണം പാരായണം ചെയ്യാം.

വെറും നിലത്തിരുന്ന് പാരായണം ചെയ്യരുതെന്നാണ് വിശ്വാസം. സന്ധ്യാസമയത്തും രാമായണ പാരായണം ഒഴിവാക്കുക. ആ സമയത്ത് ഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതിനാലാണ് പാരായണം ഒഴിവാക്കണമെന്ന് പൂര്‍വികര്‍ പറയുന്നത്. രാമായണം വ്യക്തമായി വേണം പാരായണം ചെയ്യാന്‍. അക്ഷരശുദ്ധി നിര്‍ബന്ധമാണ്. ഒപ്പം ഏകാഗ്രതയും വേണം. പാരായണസമയത്ത് മറ്റ് ചിന്തകള്‍ പാടില്ലെന്ന് ചുരുക്കം.

ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗമാണ് ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം പാരായണം ചെയ്യുന്നതിനു മുമ്പും ഇത് വായിച്ചതിന് ശേഷമാകണം പാരായണം നടത്തേണ്ടത്. ശ്രേഷ്ഠകാര്യങ്ങള്‍ പാരായണം ചെയ്യുന്നയിടത്ത് തുടങ്ങി നല്ല കാര്യങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് നിര്‍ത്തണം. മോശം സംഭവങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് പാരായണം അവസാനിപ്പികരുതെന്ന് പൂര്‍വികര്‍ പറയുന്നു.

അതായത് മരണം, വഴക്ക്, സംഘര്‍ഷം തുടങ്ങിയ വിവരിക്കുന്നയിടത്ത് പാരായണം ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നയിടത്ത് പാരായണം അവസാനിപ്പിക്കുന്നതാണ് ഉചിതം. എന്നും പാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്റെ അവസാനമുള്ള രാമായണ മാഹാത്മ്യം പാരായണം ചെയ്ത് അവസാനിപ്പിക്കുന്നതും നല്ലത്.

Read Also: Ramayana Masam 2025: രാമായണ മാസത്തിൽ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാം?

രാമായണത്തിലെ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ വാല്‍മീകി എഴുതിയതല്ല എന്നൊരു വാദമുണ്ട്. ഇന്നും ഇത് തര്‍ക്കവിഷയമാണ്. ഇതില്‍ ഉത്തരകാണ്ഡം വീടുകളില്‍ വായിക്കരുതെന്നും വിശ്വാസമുണ്ട്. എന്നാല്‍ ഉത്തരകാണ്ഡം വായിച്ചതുകൊണ്ട് കുഴപ്പമില്ലെന്ന് മറുവാദവുമുണ്ട്. ഇതും വിശ്വാസികള്‍ക്കിടയില്‍ ഒരു തര്‍ക്കവിഷയമാണ്.

ഒന്നാം തീയതി പാരായണം തുടങ്ങിയാല്‍ മാസാവസാനം വരെ അത് മുടങ്ങാതെ നോക്കണം. കര്‍ക്കടകത്തില്‍ മുഴുവന്‍ ദിവസവും രാമായണ പാരായണം ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഒരു ദിവസമായോ, മൂന്ന് ദിവസമായോ, ഏഴ് ദിവസമായോ പാരായണം ചെയ്തു തീര്‍ക്കാമെന്നും വിശ്വാസമുണ്ട്.