AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karkidaka Masam 2025: കർക്കിടകത്തെ എന്തുകൊണ്ടാണ് പഞ്ഞ മാസം എന്ന് വിളിക്കുന്നത്?; ചരിത്രം ബുദ്ധമതത്തിനൊപ്പം

Why Is Karkkidaka Masam Known As Panna Month: കർക്കിടക മാസം പഞ്ഞ മാസമെന്നും അറിയപ്പെടാറുണ്ട്. ഈ പഞ്ഞ മാസമെന്ന പേര് വന്നതിന് പിന്നിൽ ഒരു കഥയുണ്ട്.

Karkidaka Masam 2025: കർക്കിടകത്തെ എന്തുകൊണ്ടാണ് പഞ്ഞ മാസം എന്ന് വിളിക്കുന്നത്?; ചരിത്രം ബുദ്ധമതത്തിനൊപ്പം
ബുദ്ധ സന്യാസിമാർImage Credit source: Getty Images
abdul-basith
Abdul Basith | Updated On: 16 Jul 2025 23:47 PM

നാളെയാണ് കർക്കിടക മാസം ആരംഭിക്കുക. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമായി കണക്കാക്കപ്പെടുന്ന കർക്കിടകം പഞ്ഞ മാസം, രാമായണ മാസം തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്നു. എല്ലാ വീടുകളിലും രാമായണ പാരായണം നടക്കുന്നതിനാലാണ് കർക്കിടകം രാമായണ മാസമെന്ന് അറിയപ്പെടുന്നത്. എന്നാൽ, എന്തുകൊണ്ടാണ് ഈ മാസം പഞ്ഞ മാസമെന്ന് അറിയപ്പെടുന്നതെന്നറിയാമോ? ആ ചരിത്രം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്.

പഞ്ഞ മാസം എന്ന് കേൾക്കുമ്പോൾ നമ്മൾ വിചാരിക്കുന്ന പഞ്ഞം (പട്ടിണി) എന്ന മലയാള മാസമാണല്ലോ. തത്വത്തിൽ അത് ശരിയാണ്. എന്നാൽ, പഞ്ഞ മാസം എന്ന് കർക്കിടക മാസത്തിന് പേര് വന്നത് ഇങ്ങനെയല്ല. പഞ്ഞ അഥവാ panna ഒരു പാലി പദമാണ്. ഔന്നത്യം, ഉൾക്കാഴ്ച എന്നിങ്ങനെയൊക്കെയാണ് ബുദ്ധമതക്കാരുടെ പുരാതന ഭാഷയായ പാലിയിൽ പന്ന എന്ന വാക്കിന് അർത്ഥം. ബുദ്ധഭിക്ഷുക്കൾ മഴക്കാലത്ത് സഞ്ചാരം ഒഴിവാക്കി വിഹാരങ്ങളിലും മറ്റും സമ്മേളിച്ച് ധ്യാനങ്ങളിലും പഠനത്തിലുമൊക്കെ മുഴുകാറാണ് പതിവ്. ഈ സവിശേഷ സമയത്തിന് ഉപയോഗിക്കുന്ന പഞ്ഞ എന്ന പദം പിന്നീട് കർക്കിടക മാസത്തിനും ഉപയോഗിക്കുകയായിരുന്നു. രാമായണ പാരായണവും ഭക്തിയും നിറഞ്ഞുനിൽക്കുന്ന ഒരു മാസം. ഉൾക്കാഴ്ചയുടെ പഞ്ഞ മാസം. കർക്കിടകം.

Also Read: Karkidakam: ശാരിക പൈതലേ ചാരുശീലേ വരിക… രാമായണ ശീലുകൾ മുഴങ്ങുന്ന കർക്കിടകം വരവായി

ഇനി മലയാളത്തിലേക്ക് വന്നാൽ, പഞ്ഞ മാസം വറുതിക്കാലമാണ്. പണ്ട്, കൃഷി സജീവമായി ഉണ്ടായിരുന്ന സമയത്ത് മഴക്കാലം പട്ടിണിയുടേതാവും. കനത്ത മഴയിൽ കൃഷി നിലയ്ക്കും. അതിന് മുൻപ് ശേഖരിച്ചുവച്ച ധ്യാന്യങ്ങളും മറ്റുമാവും വീടുകളിൽ ഉണ്ടാവുക. അത് റേഷൻ പോലെ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കും. അതുകൊണ്ട് തന്നെ കർക്കിടകത്തിൽ സുഭിക്ഷമായ ആഹാരം ലഭിക്കില്ല. ഇത് ഒരു തരം പട്ടിണിയാണല്ലോ. കാർഷിക മേഖലയ്ക്ക് വരുമാനമില്ല, ഭക്ഷണം കുറവ്. മുണ്ട് മുറുക്കിയുടുത്ത് പഞ്ഞത്തിൽ ജീവിക്കേണ്ടിവരുന്ന മാസം. കർക്കിടകം.