AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Budget 2026 LIVE: വമ്പൻ പ്രഖ്യാപനങ്ങൾ, ബജറ്റ് അവതരണം പൂർത്തിയായി

Kerala CM VD Satheesan Budget 2026 Live Updates in Malayalam : പ്രകടന പത്രികയിൽ പറയുന്ന പോലെ ക്ഷേമ പെൻഷൻ തുക ഉയർത്തുക, സ്ത്രീ സുരക്ഷ പെൻഷൻ നില നിർത്തുക, സൈബർ സുരക്ഷ, ഐടി മേഖല വികസനം, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി എല്ലാത്തിലും സമഗ്രമായൊരു ഇടപെടലും ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും. ഇന്ധന വില നിയന്ത്രിക്കാൻ സെസ് എടുത്തു കളയുന്നതും, പ്രിയദർശനി പദ്ധതിക്ക് പൈസ മാറ്റി വെക്കുന്നതുമടക്കം സർക്കാരിൻ്റെ മുൻപിൽ ആവശ്യങ്ങൾ നിരവധിയാണ്.

Arun Nair
Arun Nair | Edited By: Jenish Thomas | Updated On: 19 Jun 2026 | 04:48 PM
Kerala Budget 2026 LIVE: വമ്പൻ പ്രഖ്യാപനങ്ങൾ, ബജറ്റ് അവതരണം പൂർത്തിയായി
Kerala Budget Live Updates

തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളോടെ സംസ്ഥാനത്തെ ബജറ്റ് അവതരണം പൂർത്തിയായി.  ഇന്ദിരാ ഗാരൻ്റിയിലെ പ്രഖ്യാപനങ്ങൾ തന്നെയാണ് ഇത്തവണത്തെ യുഡിഎഫ് സർക്കാരിൻ്റെ പ്രധാന ആകർഷണം.  10 വർഷത്തിന് ശേഷമുള്ള ആദ്യ ബജറ്റ് എന്നതിലുപരി മുഖ്യമന്ത്രി തന്നെ നേരിട്ട് അവതരിപ്പിക്കുന്ന ബജറ്റ് എന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റിന് പ്രത്യേകതയുണ്ട്. മുൻ സർക്കാരുകൾ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികൾ തുടരുന്നതിനൊപ്പം ആളുകളിലേക്ക് വേഗത്തിലിറങ്ങി ചെല്ലാൻ ഉതകുന്ന പ്രഖ്യാപനങ്ങളും ഇത്തവണ ബജറ്റിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകടന പത്രികയിൽ പറയുന്ന പോലെ ക്ഷേമ പെൻഷൻ തുക ഉയർത്തുക, സ്ത്രീ സുരക്ഷ പെൻഷൻ നില നിർത്തുക, സൈബർ സുരക്ഷ, ഐടി മേഖല വികസനം, സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി എല്ലാത്തിലും സമഗ്രമായൊരു ഇടപെടലും ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും.

ഇന്ധന വില നിയന്ത്രിക്കാൻ സെസ് എടുത്തു കളയുന്നതും, പ്രിയദർശനി പദ്ധതിക്ക് പൈസ മാറ്റി വെക്കുന്നതുമടക്കം സർക്കാരിൻ്റെ മുൻപിൽ ആവശ്യങ്ങൾ നിരവധിയാണ്. സംസ്ഥാനത്തിനിത് 79-ാമത് ബജറ്റാണെങ്കിലും വിഡി സതീശനിത് കന്നി ബജറ്റാണ്. ഒരിടവേളക്ക് ശേഷം കൂടിയാണ് മുഖ്യമന്ത്രി തന്നെ ധനകാര്യം നേരിട്ട് കൈകാര്യം ചെയ്യുന്ന മന്ത്രിസഭ എത്തുന്നതും. എന്തായാലും കാത്തിരുന്ന കാണാം ആ ബജറ്റ് സർപ്രൈസ്.

English Summary

TV9 Malayalam Reporting the Live Updates of Kerala’s 79th Budget Presentation by Chief Minister VD Satheesan who is also handling the Finance Department. State is expecting more people centric projects and announcements in this Budget

LIVE NEWS & UPDATES

The liveblog has ended.
  • 19 Jun 2026 04:47 PM (IST)

    Kerala Budget Latest Updates : പുതിയ മെഡിക്കൽ കോളേജ് വരുന്നു

    സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് സുപ്രധാന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. ആരോഗ്യമേഖലയ്ക്കായി 2027 കോടിയാണ് വകയിരുത്തിയത്. ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.

  • 19 Jun 2026 11:53 AM (IST)

    Mohanlal On Kerala Budget : ബജറ്റിൽ സിനിമയ്ക്ക് പ്രാധാന്യം, നന്ദി അറിയിച്ച് മോഹൻലാൽ

    ബജറ്റിൽ സിനിമയ്ക്ക് പ്രാധാന്യം നൽകിയതിന് സംസ്ഥാന സർക്കാരിന് ആശംസ അറിയിച്ച് മോഹൻലാൽ. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചാണ് മോഹൻലാൽ നന്ദി അറിയിച്ചത്.

  • 19 Jun 2026 11:53 AM (IST)

    Kerala Budget 2026 Highlights : സിനിമ മേഖലയ്ക്ക് കോളടിച്ചു

    വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 100 കോടി രൂപയാണ് സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചത്. വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചുള്ള വികസനമാണ് മലയാള സിനിമാ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൊച്ചിയില്‍ ജെ. സി ഡാനിയേല്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം സിറ്റി സ്ഥാപിക്കും എന്നതാണ്. Read More

  • 19 Jun 2026 11:24 AM (IST)

    കേരളത്തിലെ 4 ക്ഷേത്രങ്ങൾ ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കി മാറ്റും

    കേരളത്തിലെ 4 ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിച്ച ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കി മാറ്റും എന്ന് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി…കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളാണ് ഈ ക്ഷേത്രങ്ങൾ.ക്ഷേത്രങ്ങളോടുള്ള ചേർന്നിട്ടുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിന് വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തുന്നതായും…Read More: Kerala Budget 2026: കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും; ബജറ്റിൽ ക്ഷേത്രങ്ങൾക്ക് വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

  • 19 Jun 2026 11:14 AM (IST)

    ബജറ്റ് അവതരണം പൂർത്തിയായി

    സംസ്ഥാനത്തെ ബജറ്റ് അവതരണം പൂർത്തിയായി.

  • 19 Jun 2026 10:37 AM (IST)

    Kerala Budget Updates: വില കൂറയും

    സംസ്ഥാനത്തെ ഇലക്ട്രിക് കാറുകൾക്ക് വില കുറയും, ബജറ്റ് പ്രഖ്യാപനം

  • 19 Jun 2026 10:35 AM (IST)

    Kerala Budget 2026 Highlights : ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസിന് 10 കോടി

    യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ ഇന്ദിര ഗ്യാരണ്ടിയിലെ ഒന്നായ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ മാറ്റിവെച്ചു. എല്ലാം കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ കവറേജാണ് സർക്കാർ വാഗ്ദാനം

  • 19 Jun 2026 10:33 AM (IST)

    Kerala Budget Updates: തിരുപ്പതി മോഡൽ വികസനം

    സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങലായ ശബരിമലയിലും ഗുരുവായൂരിലും തിരുപ്പതി മോഡൽ വികസനം നടപ്പാക്കും. ബജറ്റ് പ്രഖ്യാപനം.

  • 19 Jun 2026 10:30 AM (IST)

    സലിം കുമാറിന് സ്മാരകം

    അന്തരിച്ച് സിനിമാ താരം സലിം കുമാറിനായി പ്രത്യേക സ്മാരകം പണിയും. ഇതിനായി പ്രത്യേകം തുക അനുവദിച്ചു

  • 19 Jun 2026 10:12 AM (IST)

    Kerala Budget Football Stadium : മലബാറിൽ രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയം പണിയും

    മലബാർ മേഖലയിൽ രാജ്യാന്തര തലത്തിലുള്ള സ്റ്റേഡിയം പണിയാനായി 50 കോടി രൂപ വകയിരുത്തി.

  • 19 Jun 2026 10:09 AM (IST)

    Kerala Budget Latest Updates : ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി

    സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനൊപ്പം ഗവേഷണം മെഡിക്കൽ ടൂറിസം എന്നിവ പ്രൊത്സാഹിപ്പിക്കാൻ കേരള ഹെൽത്ത് ലൈഫ് സയൻസ് സിറ്റി സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ മാറ്റിവെക്കും

  • 19 Jun 2026 10:06 AM (IST)

    Kerala Budget Latest Updates : ഭൂമി ഏറ്റെടുക്കലിന് ഭൂപരിഷ്കരണം 2.0

    മിച്ചമുള്ളതും ഉപയോഗിക്കാത്തതുമായ ഭൂമി ഉപയോഗിച്ച് ലാൻഡ് ബാങ്ക്, വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ അനായാസമാക്കാൻ ഇടപെടൽ. ഭൂമി ഏറ്റെടുക്കൽ കൂടുതൽ സൂതാര്യമാക്കുമെന്ന് മുഖ്യമന്ത്രി

  • 19 Jun 2026 10:02 AM (IST)

    Kerala Budget Updates: കണക്കെടുക്കും കടുവ, പുലി

    കടുവ, പുലി സെൻസസ് എടുക്കാൻ ബജറ്റിൽ പ്രഖ്യാപനം, വന്യമൃഗ ഭീക്ഷണി വിവിധ ജില്ലകളിൽ തുടരുന്നതിനിടയിലാണ് സർക്കാരിൻ്റെ ബജറ്റിലെ പ്രഖ്യാപനം.

  • 19 Jun 2026 09:55 AM (IST)

    Kerala Budget Update: മണ്ണെണ്ണ സബ്സിഡി കൂട്ടി

    സംസ്ഥാനത്ത് മണ്ണെണ്ണ സബ്സിഡി ഉയർത്തി ബജറ്റ് പ്രഖ്യാപനം.  50 രൂപയിൽ നിന്നും 75 രൂപയാക്കിയാണ് ഉയർത്തിയത്.

  • 19 Jun 2026 09:54 AM (IST)

    Kerala Budget Latest Updates : വയനാട് ട്രൈബൽ സർവകലാശാല

    ആദിവാസി സമൂഹത്തെ കുറിച്ച് പഠനം നടത്താനായി വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ മാറ്റിവെക്കും

  • 19 Jun 2026 09:52 AM (IST)

    Kerala Budget Updates 2026: ജെൻസി സ്റ്റാർട്ടപ്പ് വരുന്നു

    കേരളത്തിൽ ജെൻസികൾക്ക് സ്റ്റാർട്ടപ്പിനായി 50 കോടി അനുവദിച്ച് സർക്കാർ. ബജറ്റിലാണ് പുതിയ പ്രഖ്യാപനം. യുവാക്കളെ കേരളത്തിൽ തന്നെ നിലനിർത്താനും മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ കണ്ടെത്തുകയുമാണ് ലക്ഷ്യം.

  • 19 Jun 2026 09:51 AM (IST)

    Kerala Budget Highlights : നാല് എയർപ്പോർട്ടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഏവിയേഷൻ പദ്ധതി

    സംസ്ഥാനത്തെ നാല് രാജ്യാന്തര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ് പദ്ധതിയെന്ന് പേരിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 200 കോടി രൂപ മാറ്റിവെക്കും. കൂടാതെ കൊച്ചി വിമാനത്താവളത്തിൽ ഗ്ലോബൽ കൺവെൻഷൻ സെൻ്ററും സ്ഥാപിക്കും

  • 19 Jun 2026 09:49 AM (IST)

    Kerala Budget Rubber Price: റബ്ബറിൻ്റെ താങ്ങുവില ഉയർത്തി

    കേരളത്തിലെ റബ്ബറിൻ്റെ താങ്ങുവില 250 രൂപയാക്കി ബജറ്റിൽ പ്രഖ്യാപനം.  റബ്ബർ കർഷകർക്ക് താങ്ങ് എന്ന നിലയിലാണ് വില 250 രൂപയിലേക്ക് എത്തിച്ചത്. എൽഡിഎഫ് ബജറ്റിൽ 250 രൂപയാക്കുമെന്ന് പ്രഖ്യാപമുണ്ടായിരുന്നെങ്കിലും നടപ്പായില്ല. നിലവിൽ 230 രൂപയാണ് താങ്ങുവില.

  • 19 Jun 2026 09:48 AM (IST)

    Kerala Lite Metro Project: കേരളത്തിൽ ലൈറ്റ് മെട്രോ, രണ്ട് ജില്ലകളിൽ

    കേരളത്തിൽ ലൈറ്റ് മെട്രോ നടപ്പാക്കും. തിരുവനന്തപുരത്തും കോഴിക്കോടുമായിരിക്കും ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കുന്നത്.

  • 19 Jun 2026 09:47 AM (IST)

    Kerala Budget Updates : ഗ്ലോബൽ വാച്ച് ടവറിന് രണ്ട് കോടി രൂപ

    ഫ്യൂച്ചർ സ്കിൽസ് അൻഡ് എംപ്ലോയ്മെൻ്റ് സ്കിൽസ് മിഷൻ പാഠ്യപദ്ധതിയിലടക്കം ഇടപെടൽ. ഇതിൻ്റെ പ്രാരംഭഘട്ടത്തിനായി രണ്ട് കോടി രൂപ നൽകും

  • 19 Jun 2026 09:45 AM (IST)

    Kerala Budget Highlights : MSME വികസനത്തിനായി 100 കോടി

    എംഎസ്എംഇയുടെ വ്യവസായ സംരംഭങ്ങൾക്ക് പിന്തുണ കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം 1000 സംരംഭങ്ങൾ തുടങ്ങും. നികുതി ഇളവ് ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകും. ഇതിനായി 100 കോടി രൂപ മാറ്റിവെക്കും

  • 19 Jun 2026 09:45 AM (IST)

    Kerala Budget Announcements : കൊച്ചിയിൽ ഫിലിം സിറ്റി

    കൊച്ചിയിൽ ഇൻ്റർ നാഷ്ണൽ ഫിലിം സിറ്റി വരുന്നു, പാചക കല പഠിക്കാനും പ്രത്യേകം ഇൻസ്റ്റിറ്റ്യൂട്ട് എത്തും.ഇതിനായി 10 കോടിയാണ് വകയിരുത്തിയത്.

  • 19 Jun 2026 09:39 AM (IST)

    Kerala Budget Highlights : കിഫ്ബിക്ക് പൂട്ട് വീഴുമോ?

    കിഫ്ബി സമഗ്രമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിക്ക് പുറമെ 87,012 കോടിയുടെ കടബാധ്യത. മുൻ സർക്കാർ പദ്ധതി കണക്കുകൾ പെരുപ്പിച്ച് കാണിച്ചു. ഇത് റവന്യു കമ്മിയിൽ തെറ്റായി അനുമാനം നടത്തിയെന്ന് മുഖ്യമന്ത്രി

  • 19 Jun 2026 09:31 AM (IST)

    Kerala Budget Highlights : കേരളത്തെ പോർട്ട് സിറ്റിയാക്കാൻ മിഷൻ സമുദ്ര

    കേരളത്തെ ഒരു സിറ്റിയാക്കാനായി മിഷൻ സമുദ്ര എന്ന പേരിൽ വൻകിട പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റോഡ്-സമുദ്രം-റെയിൽ-ഉൾനാടൻ ജലപാതകൾ-നിർമാണ മേഖലകൾ-ഗ്രീൻ ഫീൽഡ് എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി ബജറ്റിൽ പറഞ്ഞു

  • 19 Jun 2026 09:23 AM (IST)

    Kerala Budget Updates : കേരളത്തിൻ്റെ കടം കൂടി

    സംസ്ഥാനം നേരിടുന്നത് വൻ സാമ്പത്തിക വെല്ലുവിളി. സംസ്ഥാനത്തിൻ്റെ കടബാധ്യത 5.07 ലക്ഷമായിയെന്ന് മുഖ്യമന്ത്രി ബജറ്റിൽ അറിയിച്ചു. സംസ്ഥാനത്തിൻ്റെ തനത് വരുമാനം കുറഞ്ഞു, നികുതി വരുമാനം കുറഞ്ഞു, കേന്ദ്രവിഹിതവും കുറവെന്ന് മുഖ്യമന്ത്രി.

  • 19 Jun 2026 09:21 AM (IST)

    Kerala Budget Highlights : ബജറ്റ് പുതുയുഗ കേരളം ലക്ഷ്യം

    ബജറ്റ് സംസ്ഥാനത്തിൻ്റെ വികസനക്ഷേമപ്രവർത്തനങ്ങളുടെ സൂചികയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇത് പുതുയുഗ കേരളത്തെ ലക്ഷ്യമാക്കിയാണെന്ന് മുഖ്യമന്ത്രി

  • 19 Jun 2026 09:19 AM (IST)

    Kerala Budget Live Streaming : ബജറ്റ് പ്രസംഗം തത്സമയം

    വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം ലൈവായി കാണാം

  • 19 Jun 2026 09:18 AM (IST)

    Kerala Budget 2026 : വിഡി സതീശൻ ബജറ്റിന് തുടക്കം

    യുഡിഎഫ് സർക്കാരിൻ്റെ ബജറ്റ് അവതരണത്തിന് തുടക്കമായി.

  • 19 Jun 2026 09:00 AM (IST)

    രണ്ടാം ബജറ്റില്‍ പറവൂര്‍

    പറവൂരില്‍ നിന്നും നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമന്‍ ആകുകയാണ് വിഡി സതീശന്‍. 54 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെടി ജോര്‍ജ് അവതരിപ്പിച്ചതാണ് പറവൂരില്‍ നിന്നുള്ള അംഗം അവതരിപ്പിച്ച അവസാന ബജറ്റ് Read More

  • 19 Jun 2026 08:32 AM (IST)

    സർക്കാർ ജീവനക്കാർക്ക് ഡിഎ 2 %? ശമ്പളകമ്മീഷനിലും അഴിച്ചുപണിയോ

    സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, ഡിഎ തുടങ്ങിയവയിൽ  സർക്കാരിന്റെ നിലപാട് എന്താണെന്ന് ബജറ്റിലൂടെ അറിയാൻ കഴിഞ്ഞേക്കും. എട്ട് ഗഡുക്കളുമായിട്ടുള്ള ഡിഎ, ഡിആർ കുടിശ്ശിക അനുവദിക്കുന്നതിന് പകരം, ഡിഎയും ഡിആറും രണ്ട് ശതമാനം ഉയർത്തിയേക്കുമെന്നാണ് സൂചന. കൂടാതെ, ശമ്പള പരിഷ്കരണകമ്മീഷനിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. കമ്മീഷൻ ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്ത് മറ്റ് രണ്ട് പേരെ മാറ്റി പുതിയ ആൾക്കാരെ നിയമിക്കുമെന്നാണ് റിപ്പോർട്ട്.

  • 19 Jun 2026 08:00 AM (IST)

    ക്ഷേമപെന്‍ഷന്‍ കൂട്ടും

    യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ക്ഷേമപെന്‍ഷന്‍ 2,000 രൂപയില്‍ നിന്നും 3,000 രൂപയാക്കും ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ പെന്‍ഷന്‍ വര്‍ധനവ് പ്രഖ്യാപനം ഇന്നുണ്ടായേക്കാം.

  • 19 Jun 2026 07:33 AM (IST)

    മെഡിസെപ്പ് പദ്ധതി പുന:പരിശോധിക്കുമോ? ബജറ്റ് നിർണായകം!

    സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. മെഡിസെപ് പദ്ധതി പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിട്ടുണ്ടായിരുന്നു. നിലവിലെ കരാർ പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. അതുകൊണ്ട് തന്നെ, ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. Read more:

  • 19 Jun 2026 07:00 AM (IST)

    9 മണിക്ക് തുടങ്ങും

    രാവിലെ 9 മണിയോടെയാണ് ബജറ്റ് നടപടികള്‍ നിയമസഭയില്‍ ആരംഭിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജൂണ്‍ 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും വിഡി സതീശന്റെ അവതരണം.

  • 19 Jun 2026 06:35 AM (IST)

    കിഫ്ബി പൊളിച്ചെഴുതുമോ, പകരം എന്ത്?

    യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോൾ കിഫ്ബിയിൽ എന്ത് തീരുമാനമാകും ഉണ്ടാകുന്നത് എന്ന കാര്യത്തിലാണ് ആകാംക്ഷ. ധവളപത്രത്തിൽ കിഫ്ബിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും കിഫ്ബിയുടെ ധനകാര്യ മാനേജ്മെന്റിനെ പൊളിച്ചെഴുതുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും എന്നാണ് സൂചന.

  • 19 Jun 2026 06:05 AM (IST)

    ബജറ്റ് കാത്ത് കേരളം

    യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരം ഇന്ന് നടക്കും. ജനോപകാരപ്രദമാകുന്ന ഒട്ടേറെ പദ്ധതികള്‍ വിഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുമെന്നാണ് പ്രതീക്ഷ. പെന്‍ഷന്‍ വിതരണത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.

Published On - Jun 19,2026 5:48 AM

Follow Us