AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lucifer Part 3 : എമ്പുരാനില്‍ നിര്‍ത്തില്ല, ലൂസിഫറിന് മൂന്നാം ഭാഗമുണ്ട് ; ഉറപ്പിച്ച് മുരളി ഗോപി

Murali Gopy About Lucifer Part 3 : മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. അതിന്റെ രണ്ടാം ഭാഗമായിരുന്നു എമ്പുരാന്‍. എമ്പുരാന്‍ ഇറങ്ങിയ സമയത്ത് ഉയര്‍ന്ന് വന്ന വിവാദങ്ങളോടും വിര്‍ശനങ്ങളോടും ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് മുരളി ഗോപി ഇപ്പോള്‍. സ്വാഭാവികമായും എമ്പുരാന് തുടര്‍ച്ചയുണ്ടാകും, മൂന്നാം ഭാഗം വരും.

Lucifer Part 3 : എമ്പുരാനില്‍ നിര്‍ത്തില്ല, ലൂസിഫറിന് മൂന്നാം ഭാഗമുണ്ട് ; ഉറപ്പിച്ച് മുരളി ഗോപി
മുരളി ഗോപി, മോഹന്‍ലാല്‍Image Credit source: Facebook / Antony Perumbavoor, Murali Gopy
Amal KV
Amal KV | Published: 18 Jun 2026 | 10:11 PM

മലയാള സിനിമാ ചരിത്രത്തിലെ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും അതിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ എമ്പുരാനും. എന്നാല്‍ ലൂസിഫറിനെ അപേക്ഷിച്ച് എമ്പുരാന്‍ അത്ര പോര എന്ന അഭിപ്രായം പലകോണുകളില്‍ നിന്നും ഉയരുകയുണ്ടായി. മത്രമല്ല സിനിമയില്‍ പ്രതിപാതിക്കുന്ന വിഷയത്തെ സംബന്ധിച്ച് വിവാദങ്ങളുണ്ടാവുകയും കഥാപാത്രങ്ങളുടെ പേര് മാറ്റി, ചില ഭാഗങ്ങള്‍ കട്ട് ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.

മൂന്നാം ഭാഗം ഉറപ്പ്

തുടക്കം മുതലേ മൂന്ന് പാര്‍ട്ടുള്ള ഒരു സീരിസാണ് ലൂസിഫറെന്ന് മുരളി ഗോപിയും പൃഥ്വിരാജും പറഞ്ഞതാണ്. എന്നാല്‍ എമ്പുരാന് ശേഷം മറ്റ് അപ്‌ഡേറ്റുകളൊന്നും ചിത്രത്തെ പറ്റി ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിവാദങ്ങള്‍ മൂലം മൂന്നാം ഭാഗം സംഭവിക്കില്ലേ എന്ന സംശയവും പലരും പ്രകടിപ്പിച്ചു. ഇപ്പോള്‍ അക്കാര്യത്തില്‍ മുരളി ഗോപി തന്നെ കൂടതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. മൂന്ന് പാര്‍ട്ടുള്ള ട്രിലജി എന്ന നിലയ്ക്കാണ് സിനിമ പ്ലാന്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ സ്വാഭാവികമായും എമ്പുരാന് തുടര്‍ച്ചയുണ്ടാകും, മൂന്നാം ഭാഗം വരും. പക്ഷേ എത് എപ്പോള്‍ എന്ന് പറയാന്‍ കഴിയില്ലെന്നും, അനന്തന്‍ കാട് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല

എമ്പുരാന്‍ ഇറങ്ങിയ സമയത്ത് ഉയര്‍ന്ന് വന്ന വിവാദങ്ങളോടും വിര്‍ശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. അന്ന് പ്രിതിക്കാതിരുന്നതിന്റെ കാരണം തന്റെ സമീപനം സത്യസന്ധമാണ് എന്ന ഉത്തമ ബോധ്യം കൊണ്ടാണ്. താന്‍ ആ സമയത്ത് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി. കാരണം തനിക്ക് പറായുനുള്ളത് സിനിമായായി മുന്നിലുണ്ട്. അതൊരു പീരങ്കിയാണ്, പിന്നെ എന്തിന് താന്‍ വീണ്ടും പ്രതികരിക്കണം. എനിക്ക് വേണ്ടി എന്റെ സിനിമ മറുപടി നല്‍കും. തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍, ആ സിനിമയ്‌ക്കൊപ്പവും സിനിമയ്ക്ക് വേണ്ടിയും നിലകൊള്ളുക എന്നാതണ് തന്റെ ധര്‍മ്മം. അത് കൃത്യമായി ചെയ്തിട്ടുണ്ടെന്നും മുരളി ഗോപി പറഞ്ഞു.

വിമര്‍ശനങ്ങളോട് പറയാനുള്ളത്

എമ്പുരാനില്‍ മോഹന്‍ലിന്റെ ഹീറോയിസം പോരയായിരുന്നു, അദ്ദേഹത്തെ കൃത്യമായി ഉപയോഗിച്ചില്ല, സ്‌ക്രിപ്റ്റ് വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല, ഒരു സംഭവത്തെ ഏകപക്ഷീയമായി മാത്രം അവതരിപ്പിച്ചു, മറുവശം കൂടി പറയേണ്ടതായിരുന്നു എന്ന വിമര്‍ശനത്തിനും മുരളി കൃത്യമായ മറുപടി നല്‍കി. നമ്മള്‍ എന്ത് ചെയ്താലും അത്തരത്തില്‍ അഭിപ്രായങ്ങള്‍ വന്നേക്കാം. ഇതിന് മുന്‍പത്തെ വര്‍ക്കുകളിലും ഉണ്ടായിട്ടുണ്ട്. സിനിമ എന്നത് വണ്‍ ടൈം ഡെലിവറിയാണ്. അത് സംഭവിച്ച് കഴിഞ്ഞാല്‍ അവിടെ തീര്‍ന്നു, പിന്നെ സെക്കന്റ് സ്‌റ്റേജില്ല. അതുകൊണ്ട് എല്ലാ വിമര്‍ശനങ്ങളെയും കേള്‍ക്കുക മനസ്സിലാക്കുന്ന എന്നല്ലാതെ മറ്റൊന്നും അതില്‍ ചെയ്യാനില്ലെന്നും മുരളി ഗോപി പറഞ്ഞു.

രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരാളാണ് താന്‍. രാഷ്ട്രീയത്തിന്റെ അലയൊലികള്‍ തന്റെ സിനിമയില്‍ ഉണ്ടാകാം.എന്നാല്‍ അതിനപ്പുറം തന്റെ ഒരു സിനിമയിലും പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തിയിട്ടില്ല. ലൂസിഫറിലും ടിയാനിലും കമ്മാര സംഭവത്തിലും ഇറങ്ങാന്‍ പോകുന്ന അനന്തന്‍ കാടിലും പൊളിറ്റിക്‌സ് കടന്ന് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Lucifer is a film directed by Prithviraj and starring Mohanlal in the lead, scripted by Murali Gopi. Empuraan was the second part of it. Murali Gopi has now responded to the controversies and criticisms that arose when Empuraan was released. Naturally, Empuraan will have a sequel, and a third part will come.

Follow Us