AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: ശത്രുക്കൾ പണിതന്നേക്കും, വീട്ടിൽ കലഹത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം

Today Horoscope In Malayalam: ചില രാശിക്കാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും, ശത്രുതയ്ക്കും കാരണമായേക്കാം. എന്നാൽ ഇതേ മാറ്റം മറ്റ് ചിലർക്ക് സാമ്പത്തിക നേട്ടത്തിനും, ജോലിക്കും, സന്തോഷത്തിനും വഴിയൊരുക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ആ​ഗ്രഹിക്കുന്നുണ്ടോ? പന്ത്രണ്ട് രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം താഴെ വായിച്ചറിയാം.

Horoscope Today: ശത്രുക്കൾ പണിതന്നേക്കും, വീട്ടിൽ കലഹത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 17 Jun 2026 | 06:45 AM

ഇന്ന് ജൂൺ 17 ബുധനാഴ്ച്ച. ഗ്രഹങ്ങളുടെ ഇന്നത്തെ സ്ഥാനം ചില രാശിക്കാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും, ശത്രുതയ്ക്കും കാരണമായേക്കാം. എന്നാൽ ഇതേ മാറ്റം മറ്റ് ചിലർക്ക് സാമ്പത്തിക നേട്ടത്തിനും, ജോലിക്കും, സന്തോഷത്തിനും വഴിയൊരുക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ആ​ഗ്രഹിക്കുന്നുണ്ടോ? പന്ത്രണ്ട് രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം താഴെ വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം എന്നിവ കാണുന്നുണ്ട്. എങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യതടസ്സം, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ് ഇവയെല്ലാം ഉണ്ടായേക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് എല്ലാവരുടെയും പിന്തുണയും വിശ്വാസവും നേടാൻ സാധിക്കും. എങ്കിലും മനസ്സിൽ പെട്ടെന്ന് ദേഷ്യം വരാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം വേണം. അല്ലെങ്കിൽ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.

ALSO READ: മേടം മുതൽ രാശിക്കാർക്ക് ഇനി കാര്യവിജയം, ധനസമൃദ്ധി; ജൂൺ 18ന് വ്യാഴം രാശി മാറുന്നു

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ മികച്ച ലാഭമുണ്ടാക്കാൻ സാധിക്കും. ബിസിനസ്സിൽ പുരോ​ഗതിയുണ്ടാകും. മാനസിക സമ്മർദ്ദങ്ങൾ എല്ലാം മാറി ഇന്ന് കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ അതീവ ശ്രദ്ധ പുലർത്തേണ്ട ദിവസമാണ്. കൂ‌ടാതെ ജോലി സ്ഥലത്തും ശ്രദ്ധിക്കണം. നിങ്ങളുടെ വിജയങ്ങളിൽ അസൂയയുള്ള ശത്രുക്കൾ നിങ്ങൾക്കെതിരെ രഹസ്യമായി കരുക്കൾ നീക്കാൻ സാധ്യതയുണ്ട്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ പറ്റിയ ദിവസമാണ്. ജോലി സംബന്ധമായോ ബിസിനസ് ആവശ്യത്തിനോ ദൂരയാത്രകൾ ചെയ്യേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ചെയ്യുന്ന കാര്യങ്ങളിൽ കൃത്യതയും ഉത്തരവാദിത്തവും പുലർത്താൻ സാധിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ മികച്ച വിജയം സ്വന്തമാക്കാനാകും.

തുലാം

തുലാം രാശിക്കാരായ പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ വന്നെത്തും. പല കാര്യങ്ങൾക്കായി ഒരേസമയം ഓടിനടക്കേണ്ടി വരുന്നത് മനസ്സിനെ കൂടപതൽ തളർത്തിയേക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് ചെയ്തുതീർക്കാൻ സാധിക്കും. മറ്റുള്ളവർക്ക് നൽകിയ വാക്കുകൾ പാലിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് തടസ്സപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങളും നടക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. കലാ-കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് ഓഫീസിലോ തൊഴിൽസ്ഥലത്തോ ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. നിസ്സാര കാര്യങ്ങൾക്ക് പോലും ദേഷ്യം വരാൻ സാധ്യതയുണ്ട്. എന്നാൽ സംസാരം നിയന്ത്രിക്കണം. മേലധികാരികളുമായി യാതൊരുവിധ വാദപ്രതിവാദങ്ങൾക്കും നിൽക്കരുത്.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ നടത്തുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും.

മീനം

മീനം രാശിക്കാർക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.

English Summary:

Horoscope Today in Malayalam June 17, 2026 Prediction. Check out the latest Rashi Phalam for all 12 zodiac signs. Here Is explains how is your day go and which signs face family disputes today.

 

Follow Us