Jupiter Transit 2026: കന്നി ഉൾപ്പെടെ രാശിക്കാരുടെ തലവര മാറുന്നു! വ്യാഴം രാശി മാറുന്നു
Jupiter Transit 2026 Lucky Zodiac Signs:ജൂൺ രണ്ടിന് മിഥുനം രാശി വിട്ടു വ്യാഴം കർക്കിടകത്തിലേക്ക് സംക്രമിക്കുന്നത് പ്രധാനമായും നാല് രാശിക്കാർക്കാണ് സൗഭാഗ്യം കൊണ്ടുവരുന്നത് ആ രാശികൾ ഏതൊക്കെ എന്ന് നോക്കാം.കർക്കടക രാശിയിൽ വ്യാഴം ഏറ്റവും ശക്തമായ സ്ഥാനത്ത് നിൽക്കുന്നതിനാൽ ഈ സംക്രമണം വളരെ ശക്തമാണെന്ന്.......

Jupiter Transit
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഇവ വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും. അത്തരത്തിൽ ജൂൺ രണ്ടിന് വ്യാഴം അതിന്റെ ഉയർന്ന രാശിയായ കർക്കിടകത്തിലേക്ക് സംക്രമിക്കുന്നു. വ്യാഴത്തിന്റെ ഈ ഇരട്ട സംയോജനം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇത് കരിയറിലും ബിസിനസ്സിലും വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത സൃഷ്ടിക്കുന്നു. ഏതൊരു ഗ്രഹം സംക്രമിക്കുമ്പോൾ അത് 12 രാശികളുടെയും ജീവിതത്തിൽ നല്ല രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ ജൂൺ രണ്ടിന് മിഥുനം രാശി വിട്ടു വ്യാഴം കർക്കിടകത്തിലേക്ക് സംക്രമിക്കുന്നത് പ്രധാനമായും നാല് രാശിക്കാർക്കാണ് സൗഭാഗ്യം കൊണ്ടുവരുന്നത് ആ രാശികൾ ഏതൊക്കെ എന്ന് നോക്കാം.കർക്കടക രാശിയിൽ വ്യാഴം ഏറ്റവും ശക്തമായ സ്ഥാനത്ത് നിൽക്കുന്നതിനാൽ ഈ സംക്രമണം വളരെ ശക്തമാണെന്ന് കണക്കാക്കപ്പെടുന്നു. ആ ഭാഗ്യരാശികൾ ഇവരെല്ലാമാണ്.
കർക്കിടകം
മിഥുനം രാശി വിട്ടു വ്യാഴം സഞ്ചരിക്കുന്നത് കർക്കിടകത്തിലേക്കാണ് അതായത് ഈ സംയോജനം നടക്കുന്നത് കർക്കിടകം രാശിയിൽ ആണ് അതുകൊണ്ടുതന്നെ കർക്കിടക രാശിക്കാർക്ക് ഇത് വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരും. ഈ കാലയളവിൽ ആത്മവിശ്വാസം വർദ്ധിക്കും മുടങ്ങിക്കിടന്ന ജോലികൾ എല്ലാം പൂർത്തിയാക്കാൻ സാധിക്കും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. നിങ്ങളുടെ ചിന്താശേഷിയും മനസ്സിലാക്കാനുള്ള കഴിവും മെച്ചപ്പെടും. ബിസിനസ്സിലും കരിയറിലും പുതിയ വഴികൾ തുറന്നുവരും. സമൂഹത്തിൽ നിങ്ങൾക്ക് സ്ഥാനമാനങ്ങൾ വർദ്ധിക്കും മറ്റുള്ള ആളുകളുടെ പരിഗണന ലഭിക്കും.
കന്നി
കന്നി രാശിക്കാർക്ക് ഈ സമയം സാമ്പത്തികമായി നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങളുടെ ധനം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് തിരികെ ലഭിക്കും.നിങ്ങൾ മുമ്പ് ഓഹരി വിപണിയിലോ, സ്വത്തിലോ, ബിസിനസ്സിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ഈ സമയത്ത് നിങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള വരുമാനം നേടാൻ സാധിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ചും ഇത് മികച്ച സമയം.
ധനു
ധനു രാശിയുടെ അധിപൻ വ്യാഴമാണ്. അതിനാൽ തന്നെ വ്യാഴത്തിന്റെ ഈ സംക്രമണം വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഈ മാറ്റം നിങ്ങൾക്ക് എല്ലാവിധത്തിലും ഗുണകരമായിരിക്കും. ജോലിയിൽ സ്ഥാന കയറ്റത്തിനും പുരോഗതിക്കും കാരണമാകും. ചില നല്ല വാർത്തകൾ ലഭിക്കുവാനും സാധ്യത. ഈ സമയത്ത് നടത്തുന്ന ബിസിനസ് യാത്രകളും നിങ്ങൾക്ക് ഗുണം ചെയ്യും.
മീനം
മീനം രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ രാശിമാറ്റം കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകും. കുടുംബത്തിലെ കാലങ്ങളായി നിലനിന്നിരുന്ന പല പ്രശ്നങ്ങൾക്കും ഈ കാലയളവിൽ നിങ്ങൾക്ക് സമാധാനം ലഭിക്കും.പരസ്പര സ്നേഹവും ഐക്യവും വർദ്ധിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തുണ്ടെങ്കിൽ, നിങ്ങളുടെ പദ്ധതിയിട്ട ജോലികൾ കൃത്യസമയത്ത് പൂർത്തീകരിക്കപ്പെടും, അത് നിങ്ങൾക്ക് മാനസികമായി സമാധാനവും സന്തോഷവും നൽകും.അവിവാഹിതർക്ക് പുതിയതും നല്ലതുമായ വിവാഹാലോചനകൾ ലഭിച്ചേക്കാം. അതേസമയം, വിവാഹ ബന്ധങ്ങൾ മുമ്പത്തേക്കാൾ ശക്തമാകും.
ENGLISH SUMMARY
Jupiter transits its exalted sign, Cancer, on June 2. This double conjunction of Jupiter is believed to bring great fortune and happiness in the lives of people of mainly four zodiac signs.