AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kaal Bhairav Jayanti 2025: ഇന്ന് കാലഭൈരവ ജയന്തി; കേരളത്തിലെ പ്രധാന കാലഭൈരവ ക്ഷേത്രങ്ങൾ

Kaal Bhairav Temples in Kerala: ഒരേ ശ്രീകോവിലിനുള്ളിൽ കാളിയും കാലഭൈരവിനും ഒന്നിച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിലെ പ്രധാന സവിശേഷത. ചൊവ്വാഴ്ച ദിവസങ്ങളിൽ വിശേഷാൽ കാലഭൈരവ പൂജകളും ഇവിടെ നടക്കുന്നു.

Kaal Bhairav Jayanti 2025: ഇന്ന് കാലഭൈരവ ജയന്തി; കേരളത്തിലെ പ്രധാന കാലഭൈരവ ക്ഷേത്രങ്ങൾ
Kaal Bhairav Jayanthi Image Credit source: tv9 Network, Facebook
ashli
Ashli C | Published: 12 Nov 2025 10:30 AM

ഇന്ന് കാലഭൈരവ ജയന്തി. ഭഗവാൻ ശിവന്റെ ഉഗ്രരൂപമാണ് കാലഭൈരവൻ. എല്ലാവർഷവും മാർഗ്ഗ ശീർഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് കാലഭൈരവ ജയന്തി ആഘോഷിക്കുന്നത്. ഈ വർഷത്തെ കാലഭൈരവ ജയന്തി ഇന്നാണ്. ഈ ദിവസം കാലഭൈരവനെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുമെന്നും നമ്മുടെ ജീവിതത്തിൽ ചെയ്തുപോയ എല്ലാ പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കുമെന്നും ആണ് വിശ്വാസം.

ഒരു വ്യക്തി തന്റെ ജീവിതത്തിലെ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് ഒരു പുതിയ ജീവിതത്തിനായി ആരംഭിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതിനായി ഇന്നത്തെ ദിവസം കാലഭൈരവനെ തൊഴുത് തെറ്റുകളെല്ലാം ഏറ്റുപറഞ്ഞാൽ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ സാധിക്കുമെന്നും വിശ്വാസം.

ALSO READ: ദോഷങ്ങൾ അകലും, ദുരിതം മാറും; കാലഭൈരവ ജയന്തിക്ക് ഈ വഴിപാടുകൾ നടത്തൂ

പൊതുവിൽ കേരളത്തിൽ കാലഭൈരവ ജയന്തി വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നില്ലെങ്കിലും കേരളത്തിലും കാലഭൈരവ ക്ഷേത്രങ്ങൾ ഉണ്ട്. ഭൈരവ സങ്കല്പം ഉള്ള ക്ഷേത്രങ്ങൾ ധാരാളമുണ്ട് എങ്കിലും കാലഭൈരവ പ്രധാനമായി ആരാധിക്കുന്ന ചില പ്രമുഖ ക്ഷേത്രങ്ങളും ഉണ്ട്.അവ ഏതൊക്കെയെന്ന് നോക്കാം.

ശ്രീകാലഭൈരവ ഭൂതത്താൻ ക്ഷേത്രം, നന്നാട്ടുകാവ്

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിനും വെമ്പായത്തിനും ഇടയിലാണ് ശ്രീകാലഭൈരവ ഭൂതത്താൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സർവ്വകാല ദോഷങ്ങളിൽ നിന്നും ലോകത്തിലെ ജനങ്ങളെ രക്ഷിച്ച് സമ്പത്തും ഭാഗ്യവും ചൊരിയുന്ന കാലഭൈരവ ഭൂതത്താൻ ആണ് ഇവിടുത്തെ പ്രധാന ആരാധന മൂർത്തി.

ഞാറക്കാട് ശ്രീ ഭഗവതി കാലഭൈരവ ക്ഷേത്രം, കെടാമംഗലം

എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ കെടാമംഗലം എന്ന സ്ഥലത്താണ് ഞാറക്കാട് ശ്രീ ഭഗവതി കാലഭൈരവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 800 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണിത്. ഒരേ ശ്രീകോവിലിനുള്ളിൽ കാളിയും കാലഭൈരവിനും ഒന്നിച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിലെ പ്രധാന സവിശേഷത. ചൊവ്വാഴ്ച ദിവസങ്ങളിൽ വിശേഷാൽ കാലഭൈരവ പൂജകളും ഇവിടെ നടക്കുന്നു.

ഭൈരവസ്വാമി ക്ഷേത്രം അമ്പലപ്പുഴ

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഭൈരവസ്വാമി ക്ഷേത്രം. ഭൈരവമൂർത്തിക്ക് പ്രാധാന്യം നൽകുന്ന ക്ഷേത്രമാണിത്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)