Kalsarp Yog 2026: ഇവരുടെ മനസ്സിന്റെ സമാധാനം നഷ്ടപ്പെടും! മെയ് 11 മുതൽ കുംഭം ഉൾപ്പടെ രാശിക്കാർക്ക് ദുരിതകാലം

Kalsarp Yog 2026 lucky zodiac signs: മെയ് 11 ന് സമാനമായ ഒരു യോഗം സംഭവിക്കാൻ പോകുന്നു...അന്ന് രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും ആയിരിക്കും, മറ്റെല്ലാ ഗ്രഹങ്ങളും അവയ്ക്ക്‌ ഇടയിൽ ആയിരിക്കും സ്ഥിതി ചെയ്യുക. ഈ സാഹചര്യം 26 വരെ അതായത് പതിനഞ്ചു ദിവസത്തോളം നീണ്ടുനിൽക്കും.

Kalsarp Yog 2026: ഇവരുടെ മനസ്സിന്റെ സമാധാനം നഷ്ടപ്പെടും! മെയ് 11 മുതൽ കുംഭം ഉൾപ്പടെ രാശിക്കാർക്ക് ദുരിതകാലം

Kalasarpa Yogam

Updated On: 

08 May 2026 | 01:58 PM

ജ്യോതിഷത്തിൽ കാള സർപ്പ ദോഷം പോലെ തന്നെ കാള സർപ്പ യോഗവും വളരെയധികം പ്രാധാന്യം അർഹിക്കുന്നു. എല്ലാ ഗ്രഹങ്ങളും രാഹുവനം കേതുവിനും ഇടയിൽ വരുമ്പോഴാണ് കാളസർപ്പ യോഗം രൂപപ്പെടുന്നത്. അതായത് ഈ രണ്ട് നിഴൽ ഗ്രഹങ്ങളും ബാക്കിയുള്ള ഗ്രഹങ്ങളെ വലയം ചെയ്യുന്നു. പഞ്ചാംഗം അനുസരിച്ച് മെയ് 11ന് ഇത്തരത്തിൽ ഒരു കാളസർപ്പ യോഗം രൂപപ്പെടുന്നു.പഞ്ചാംഗം അനുസരിച്ച്, മെയ് 11 ന് സമാനമായ ഒരു യോഗം സംഭവിക്കാൻ പോകുന്നു.

അന്ന് രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും ആയിരിക്കും, മറ്റെല്ലാ ഗ്രഹങ്ങളും അവയ്ക്ക്‌ ഇടയിൽ ആയിരിക്കും സ്ഥിതി ചെയ്യുക. ഈ സാഹചര്യം 26 വരെ അതായത് പതിനഞ്ചു ദിവസത്തോളം നീണ്ടുനിൽക്കും. ഇത് പ്രധാനമായും ചിലരുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ കാസർപ്രയോഗത്തിലൂടെ ബുദ്ധിമുട്ടുകൾ നേരിടാൻ പോകുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.കാളസർപ്പ യോഗത്തിന്റെ രൂപീകരണം ചില രാശിക്കാരുടെ ജീവിതത്തിൽ നെഗറ്റീവ് കാര്യങ്ങൾ സംഭവിക്കുവാൻ കാരണമാകുന്നു. അതിനാൽ വളരെയധികം ജാഗ്രത പാലിക്കുക. ആ രാശികൾ ആരൊക്കെ നോക്കാം.

ALSO READ:വൃശ്ചികം, കുംഭം ഉൾപ്പടെ രാശികളെ ശനി അനു​ഗ്രഹിക്കുന്നു! 50 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിക്ക് കേദാർ യോ​ഗം

ഇടവം

മെയ് 11 മുതൽ ഇടവം രാശിക്കാരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം.ജീവിതത്തിൽ ഉയർച്ച താഴ്ചകൾ, സമ്മർദ്ദം അല്ലെങ്കിൽ തടസ്സങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കെതിരെ ചില പദ്ധതികൾ രൂപീകരിച്ചേക്കാം. നിങ്ങൾ ചില കാര്യങ്ങളിൽ ചെയ്യുന്ന കഠിനാധ്വാനം നിങ്ങൾക്കുടനെ ഫലങ്ങൾ നൽകില്ല. മെയ് 26 വരെ സാമ്പത്തിക കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധ ചെലുത്തുക.

കർക്കിടകം

മെയ് 11ന് രൂപപ്പെടുന്ന ഈ സംയോജനം കർക്കിടകം രാശിക്കാർക്ക് ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത. ഇവരുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കും. അനാവശ്യമായ ഭയങ്ങളും ആശങ്കകളും നിങ്ങളെ തേടിയെത്തും. ജോലിസ്ഥലത്തും ബിസിനസിലും എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത പുലർത്തുക. കുടുംബത്തിനുള്ളിലെ സമാധാനം നിലനിർത്തുന്നതിയി ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

ഈ കാലയളവിൽ വൃശ്ചികം രാശിക്കാർ അവരുടെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചും നല്ല ശ്രദ്ധ നൽകണം. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുക. ചെലവുകൾ വർദ്ധിക്കുന്നത് നിങ്ങളുടെ ബജറ്റിനെ പ്രശ്നമായേക്കാം. അപരിചിതരമായുള്ള ചങ്ങാത്തം സൂക്ഷിക്കുക. ബജറ്റ് താളം തെറ്റാൻ സാധ്യത.

കുംഭം

കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ പണത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.ചെറിയ തെറ്റുകൾ പോലും നഷ്ടത്തിലേക്ക് നയിച്ചേക്കാം. നന്നായി പ്രവർത്തിക്കുന്ന കാര്യങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം, അതിനാൽ ക്ഷമ അത്യാവശ്യമാണ്. ആരോഗ്യത്തിലും നല്ല ജാഗ്രത ആവശ്യമാണ്.

ENGLISH SUMMARY

Kaala Sarpa Yoga is being formed on May 11. According to the Panchangam On that day, Rahu will be in Aquarius and Ketu in Leo, and all other planets will be in between them. This situation will last till the 26th, i.e. for fifteen days. It is said that this will mainly create great difficulties in the lives of some people.

 

 

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'