karkidaka vavu 2026: കർക്കിടക വാവ് എന്നാണ്? കൃത്യമായ തീയ്യതി ശുഭമുഹൂർത്തം എന്നിവ അറിയാം

karkidaka vavu 2026 Date:നമ്മിൽ നിന്നും വേർപിരിഞ്ഞു പോയ ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും ഓർമ്മകൾ പുതുക്കുവാനും അവരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കുവാനുള്ള ഒരു പുണ്യമായ ദിനം കൂടിയാണിത്.മാത്രമല്ല ഇവരെ ഓർമ്മിക്കുകയും അവർക്കുവേണ്ടി കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നതിലൂടെ തലമുറകൾ തമ്മിലുള്ള ബന്ധവും കുടുംബങ്ങളുടെ പവിത്രതയും ഊട്ടിയുറപ്പിക്കുക കൂടിയാണ് ഈ ചടങ്ങിലൂടെ. അത്തരത്തിൽ ഈ വർഷത്തെ വാവ്ബലി....

karkidaka vavu 2026: കർക്കിടക വാവ് എന്നാണ്? കൃത്യമായ തീയ്യതി ശുഭമുഹൂർത്തം എന്നിവ അറിയാം

Karkidaka Vavu Bali 2026

Published: 

02 Aug 2026 | 12:24 PM

കർക്കിടക വാവ് അഥവാ കർക്കിടക വാവ് ബലി എന്നത് കേരളത്തിലെ ഹിന്ദു സമുദായത്തിലുള്ള ആളുകൾ തങ്ങളുടെ മരിച്ചുപോയ പൂർവികർക്ക് വേണ്ടി നടത്തുന്ന ആചാരങ്ങളുടെ പേരാണ്. ഈ ദിവസം വാവുബലി എന്നും അറിയപ്പെടുന്നു. മലയാള മാസമായ കർക്കിടക മാസത്തിലാണ് കർക്കിടക വാവുബലി വരുന്നത്. ഒരു വർഷത്തെ രണ്ട് അയനങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്.

അതിൽ കർക്കിടകമാസം മുതൽ ആരംഭിക്കുന്നത് ദക്ഷിണായനം ആണ് പിതൃക്കളുടെ സമയം എന്നാണ് ഈ ഒരു കാലത്തെ സങ്കൽപ്പിച്ചിരിക്കുന്നത്. ഈ സമയത്ത് പിതൃക്കൾ ഭൂമിയിലേക്ക് ഇറങ്ങി വരുമെന്നും അവരുടെ വിശപ്പും ദാഹവും ശമിപ്പിച്ച് ആത്മാക്കൾക്കു നൽകാൻ ഈ ദിവസത്തെ തർപ്പണത്തിന് സാധിക്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

ALSO READ:ധൈര്യവും ആത്മവിശ്വാസവും നേടാം! കർക്കിടക മാസത്തിൽ ഈ സീതാ ഗായത്രി മന്ത്രം ജപിക്കൂ

ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും ഓർമ്മകൾ പുതുക്കുവാൻ

ഈ ലോകത്തേക്ക് നമ്മളെ ഓരോരുത്തരെയും എത്തിച്ച മുൻതലമുറകളോടുള്ള പിതൃഋണം അഥവാ കടപ്പാട് വീട്ടാനുള്ള അവസരമായിട്ടാണ് കർക്കിടകവാവുബലി വിശ്വസിക്കപ്പെടുന്നത്. നമ്മിൽ നിന്നും വേർപിരിഞ്ഞു പോയ ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും ഓർമ്മകൾ പുതുക്കുവാനും അവരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കുവാനുള്ള ഒരു പുണ്യമായ ദിനം കൂടിയാണിത്.

മാത്രമല്ല ഇവരെ ഓർമ്മിക്കുകയും അവർക്കുവേണ്ടി കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നതിലൂടെ തലമുറകൾ തമ്മിലുള്ള ബന്ധവും കുടുംബങ്ങളുടെ പവിത്രതയും ഊട്ടിയുറപ്പിക്കുക കൂടിയാണ് ഈ ചടങ്ങിലൂടെ. അത്തരത്തിൽ ഈ വർഷത്തെ വാവ്ബലി അഥവാ കർക്കിടകം ബലി വരുന്നത് ഓഗസ്റ്റ് 12 ബുധനാഴ്ചയാണ്. കർക്കിടക വാവിന്റെ ദിവസം ബലിതർപ്പണം നടത്തണമെങ്കിൽ തലേദിവസം തന്നെ നമ്മൾ വ്രതം അനുഷ്ഠിക്കേണ്ടത് ഉണ്ട്.

ഒരു നേരം മാത്രം അരി ഭക്ഷണം….

വാവിന് തലേന്ന് മുതൽ ഒരിക്കൽ അതായത് ഒരു നേരം മാത്രം ഭക്ഷണം കഴിച്ചിട്ടുള്ള കൃത്യമായ പ്രധാന്യത്തോടെയും അനുഷ്ടാനത്തോടെയും ആണ് വാവ് ബലിക്ക് ബലിതർപ്പണം നടത്തേണ്ടത്. ദർഭ പുല്ല്, എള്ള്, പൂവ്, കറുക, ചോറ്( പിണ്ഡം ) ജലം എന്നിവ ഉപയോഗിച്ചാണ് ബലിയിടൽ നടക്കുന്നത്. നദികളിലോ കടലിലോ മുങ്ങി നിവർന്ന് തർപ്പണം നടത്തുന്നതോടെ ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വാസം നിലനിൽക്കുന്നു.

ബലിതർപ്പണം നടത്തുന്നത് നദീതീരങ്ങളിലോ കടൽത്തീരത്തോ ആണ്. മരിച്ചുപോയ പൂർവികർക്കുള്ള ബലി ചടങ്ങ് ആ വ്യക്തി മരിച്ച നക്ഷത്രത്തിലോ ദിവസത്തിലോ ആണ് ആചരിക്കപ്പെടുന്നത് എന്നാൽ കർക്കടകമാസത്തിലെ കറുത്തവാവ് ദിനത്തിൽ നടത്തുന്ന ഈ ബലി കൂടുതൽ ശുഭകരമാണെന്നും മരിച്ചവരുടെ ആത്മാക്കൾ എന്നും ശാന്തമാകും എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

ENGLISH SUMMARY

Karkidaka Vavu or Karkidaka Vavu Bali is the name of the rituals performed by the Hindu community of Kerala for their deceased ancestors. This day is also known as Vavu Bali.

Follow Us
ചോറ് കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാം; ഈ എളുപ്പവഴികൾ പരീക്ഷിക്കു
വടക്കന്‍  കേരളത്തില്‍ റെഡ് അലര്‍ട്ട്;  അതിശക്തമായ കാറ്റുമെത്തും
ഓഗസ്റ്റ് 9 മുതൽ 4 രാശിക്കാർക്ക് ഭാഗ്യമഴ!
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി