AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം; അപകടങ്ങള്‍ പതിയിരിക്കുന്നു; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope On Wednesday July 23rd: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പുതിയ കാര്യങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നന്നായി പരിശ്രമിക്കുക.

Today’s Horoscope: ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം; അപകടങ്ങള്‍ പതിയിരിക്കുന്നു; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം Image Credit source: sarayut Thaneerat/Getty Images Creative
Shiji M K
Shiji M K | Published: 23 Jul 2025 | 05:58 AM

ഇന്ന് ജൂലൈ 23 ബുധനാഴ്ച, ഇന്നത്തെ ദിവസം ഓരോ കൂറുക്കാരുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഫലം പറയുന്നത്. ഇന്ന് നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കൂ.

മേടം

ജോലിയില്‍ ശ്രദ്ധിക്കണം, കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക., മേലുദ്യോഗസ്ഥര്‍ നിങ്ങളെ പ്രശംസിക്കാന്‍ സാധ്യത. സുഹൃത്തുക്കളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക.

ഇടവം

ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പുതിയ കാര്യങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നന്നായി പരിശ്രമിക്കുക.

മിഥുനം

ഇത് അത്ര നല്ല ദിവസമല്ല. തടസങ്ങള്‍ ഉണ്ടാവാം. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ജോലിക്കാര്‍ക്ക് തിരിക്ക് കൂടും.

കര്‍ക്കിടകം

വളരെ നല്ല ദിവസമായിരിക്കും. കഴിവുകള്‍ മറ്റുള്ളവരെ ആകര്‍ഷിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ നേടാന്‍ സാധിക്കും. സുഹൃത്തുക്കളുമായി കൂടുതല്‍ അടുപ്പം വരും.

ചിങ്ങം

ഈ രാശിക്കാര്‍ അച്ചടക്കം പാലിക്കേണ്ട ദിവസമാണിത്. കഠിനാധ്വാനം ചെയ്യേണ്ടതായി കാണുന്നു. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. വെള്ളം കുടിക്കുക. പുതിയ കാര്യങ്ങള്‍ക്ക് നല്ല സമയമല്ല.

കന്നി

നല്ലതും ചീത്തതുമായ അനുഭവങ്ങള്‍ ഉണ്ടാവാം. ക്ഷമയോടെയും സ്ഥിരതയോടെയും പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക. സംഗീതത്തിലും കലയിലും താല്പര്യം കാണിക്കുന്നവര്‍ക്ക് നല്ല ദിവസമാണ്.

തുലാം

വലിയ വിജയം ഉണ്ടാകും. പുതിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. ബിസിനസില്‍ കൂടുതല്‍ ലാഭം ലഭിക്കും. ഓഹരി വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കാനിടയുണ്ട്. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും.

വൃശ്ചികം

വിജയം കൈവരിക്കാന്‍ സാധിക്കും. ശത്രുക്കളില്‍ നിന്ന് ജാഗ്രത പാലിക്കുക. അമിതമായി ആരെയും വിശ്വസിക്കാതിരിക്കുക. ദേഷ്യം നിയന്ത്രിക്കുന്നതാണ് നല്ലത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഇഷ്ടമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സമയം മാറ്റിവെക്കുക.

ധനു

അനുകൂലമായ ദിവസമല്ല. ലക്ഷ്യങ്ങള്‍ നേടാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. പ്രവൃത്തികളില്‍ ക്ഷമയും ശ്രദ്ധയും വേണം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുക. കൂടുതല്‍ സമയം പ്രിയപ്പെട്ടവരുമായി ചെലവഴിക്കാന്‍ ശ്രമിക്കുക.

മകരം

ഈ രാശിക്കാര്‍ക്ക് അച്ചടക്കം പാലിക്കേണ്ട ദിവസമാണ്. ലക്ഷ്യങ്ങള്‍ നേടാന്‍ കഠിനാധ്വാനം വേണ്ടി വരും. ആരോഗ്യത്തിനായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. സാമ്പത്തികപരമായി വെല്ലുവിളികള്‍ നേരിട്ടേക്കാം.

കുംഭം

നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ സാധിക്കും. കുടുംബവുമായി സമയം ചെലവഴിക്കും. ബിസിനസില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാവാനിടയുണ്ട്.

മീനം

നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവസരം വന്നുചേരും. വീട്ടില്‍ സന്തോഷമുണ്ടാകാനിടയുണ്ട്. പുതിയ വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)