Kartik Month 2025: ഐശ്വര്യം ഒഴുകിയെത്തും! കാർത്തിക മാസത്തിൽ ഈ കാര്യങ്ങൾ ചെയ്യൂ… ഫലം അത്ഭുതകരം

Kartik Month 2025 Remedies: ഈ വർഷത്തെ കാർത്തിക മാസം ഒക്ടോബർ 8 നാണ് ആരംഭിക്കുന്നത്. ശേഷം നവംബർ 5 ന് കാർത്തിക പൂർണിമയോടെ അവസാനിക്കുന്നു.

Kartik Month 2025: ഐശ്വര്യം ഒഴുകിയെത്തും! കാർത്തിക മാസത്തിൽ ഈ കാര്യങ്ങൾ ചെയ്യൂ... ഫലം അത്ഭുതകരം

Kartik Month 2025 Remedies

Published: 

06 Oct 2025 13:58 PM

ഹൈന്ദവവിശ്വാസപ്രകാരം ഐശ്വര്യത്തിന്റെയും പുണ്യത്തിന്റേയും മാസമായാണ് കാർത്തിക മാസത്തെ കണക്കാക്കുന്നത്. ഈ പുണ്യമാസത്തിൽ മഹാവിഷ്ണുവിനും പരമശിവനും തുല്യ പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. ഈ വർഷത്തെ കാർത്തിക മാസം ഒക്ടോബർ 8 നാണ് ആരംഭിക്കുന്നത്. ശേഷം നവംബർ 5 ന് കാർത്തിക പൂർണിമയോടെ അവസാനിക്കുന്നു. ഈ അനു​ഗ്രഹ ദിനങ്ങളിൽ ചിട്ടയായ അനുഷ്ഠാനങ്ങൾ ചെയ്യുന്നത് ഐശ്വര്യവും സൗഭാഗ്യവും നൽകുമെന്നാണ് വിശ്വാസം.

കാർത്തിക മാസത്തിൽ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

1. ദീപം തെളിയിക്കുക: കാർത്തിക മാസത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും ഐശ്വര്യദായകവുമായ കർമ്മമാണു ദീപം തെളിയിക്കുക എന്നുള്ളത്. നിങ്ങളുടെ വീട്ടിൽ കാർത്തിക മാസത്തിൽ വിളക്ക് തെളിയിക്കുന്നത് പോസിറ്റിവിറ്റിയെ ആകർഷിക്കും.

2. വിളക്ക് അർപ്പിക്കുക: ക്ഷേത്രങ്ങളിലോ, തുളസിത്തറയിലോ, നിങ്ങളുടെ വീട്ടിലോ വിഷ്ണു ഭഗവാനേയും ലക്ഷ്മി ദേവിയേയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് വിളക്ക് തെളിയിക്കുന്നത് ‌ജീവിതത്തിലുടനീളം വലിയ പുണ്യം നൽകുനമെന്നാണ് വിശ്വാസം.

3. നെയ്യ് വിളക്ക് കത്തിക്കുക: കാർത്തിക മാസത്തിൽ നെയ്യ് വിളക്ക് കത്തിക്കുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. പശുവിൻരെ നെയ്യ് തന്നെ ഉപയോഗിച്ച് വിളക്ക് കത്തിക്കുക. ഇങ്ങനെ ചെയ്യുന്നത് മഹാലക്ഷ്മിയെ പ്രസാദിപ്പിക്കാനും, ദാരിദ്ര്യത്തെ നീക്കി സമ്പത്ത് വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല ഇത് പാപങ്ങളിൽ നിന്നും നിങ്ങൾക്ക് മോചനം നൽകുമെന്നും കരുതുന്നു.

4. കാർത്തിക പൂർണ്ണിമ: കാർത്തിക പൗർണ്ണമി നാളിൽ നദികളിലോ കുളങ്ങളിലോ ദീപങ്ങൾ ഒഴുക്കി വിടുന്നത് വളരെ ശുഭകരമാണ്. അതിനായി ചിരാതിൽ എണ്ണയൊഴിച്ച് തിരി തെളിയിച്ച ശേഷം ഒഴുകുന്ന വെള്ളത്തിൽ അർപ്പിക്കുക.

കൂടാതെ ഈ മാസത്തിൽ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിനായി ദാമോദരാഷ്ടകം ചോല്ലുക. ഒപ്പം രാധാകൃഷ്ണ രൂപത്തെയോ ദാമോദര രൂപത്തെയോ നെയ് വിളക്ക് കത്തിച്ച് മംഗള ആരതി ഉഴിയുന്നതും നല്ലതാണ്. ഇത് സാമ്പത്തിക അഭിവൃദ്ധിയും സത്കീർത്തിയും സമ്പന്നതയും നേടിത്തരും.

വിഷ്ണു മന്ത്രമായ “ഓം നമോ ഭഗവതേ വാസുദേവായ” എന്ന മന്ത്രം ദിവസവും ജപിക്കുന്നത് സർവ്വ ഐശ്വര്യത്തിനും രോഗങ്ങളിൽ നിന്നും ഗ്രഹദോഷങ്ങളിൽ നിന്നും മോചനം നേടാനും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ കാർത്തിക മാസത്തിൽ വിഷ്ണുവിനെ പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചാമൃതം എന്നിവകൊണ്ട് അഭിഷേകം ചെയ്യുന്നത് നിത്യസുഖം പ്രദാനം ചെയ്യുമെന്നും വിശ്വാസം.

Related Stories
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം