Kerala Kumbh Mela 2026: കേരള കുംഭമേള: 100 വർഷത്തിനിപ്പുറം നിളാ തീരത്ത് ഇന്ന് കാലചക്രം ബലിപൂജ

Kerala Kumbh Mela Kalachakra Bali Pooja: തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നു. നാളെ മുതൽ നവകോടി നാരായണ ജപാര്‍ച്ചന ചടങ്ങും ആരംഭിക്കും. ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു...

Kerala Kumbh Mela 2026: കേരള കുംഭമേള: 100 വർഷത്തിനിപ്പുറം നിളാ തീരത്ത് ഇന്ന് കാലചക്രം ബലിപൂജ

Kumbh Mela (1)

Published: 

18 Jan 2026 | 08:46 PM

ഇന്ന് മൗനി അമാവാസിയാണ്.  ഇന്ന് നിളാ തീരത്ത് കാലചക്രം ബലിപൂജ നടക്കുന്നു. വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെയാണ് കാലചക്രം ബലിപൂജ. നൂറിലേറെ വർഷങ്ങൾക്കുശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് ഈ പൂജയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നു രാവിലെ ആറു മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മം നടക്കും. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കുന്നത്.ഇന്നലെ തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നു. നാളെ മുതൽ നവകോടി നാരായണ ജപാര്‍ച്ചന ചടങ്ങും ആരംഭിക്കും. ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും.

കേരള കുംഭമേളയ്ക്ക് നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൊടി ഉയർത്തും. ഇതിനാവശ്യമായ പൊടിയും പൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽ നിന്ന് ഇന്ന് ഘോഷയാത്രയോടെ എത്തിക്കുന്നതായിരിക്കും. നാളെ രാവിലെ 11 മണിക്കാണ് ഗവർണർ തിരുനാവായയിലെത്തുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സന്യാസിമാർ നിള സ്നാനത്തിനുവേണ്ടി തിരുനാവായയിലേക്ക് എത്തിച്ചേരുകയാണ്. ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഗമഹോത്സവം എന്ന പേരിൽ കുംഭമേള നടക്കുക. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽ നിന്നും ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായിലേക്ക് പുറപ്പെടുന്നതായിരിക്കും.

ALSO READ:കേരളത്തിന്റെ കുംഭമേള: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം എന്താണ്? ഐതിഹ്യവും പ്രാധാന്യവും അറിയാം

ഉത്സവത്തിലെ പ്രാധാന ചടങ്ങുകളിൽ ഗംഗ ആരതിക്ക് സമാനമായ നിള ആരതി രഥയാത്ര മോക്ഷപൂജകൾ വിശേഷ പുണ്യ സ്നാനം തുടങ്ങിയവയാണ്. 12 വർഷത്തിലൊരിക്കൽ അതായത് വ്യാഴവട്ടത്തിൽ ഒരിക്കൽ മാഘമാസത്തിലെ മകം നക്ഷത്രവും പൗർണമിയും ഒത്തു വരുന്ന പുണ്യകരമായ ദിവസമാണ് മഹാമാഘം ഉത്സവം നടക്കുക. ഈ ദിവസം ആഘോഷിക്കുന്ന അതിവിശിഷ്ടമായ പുണ്യോത്സവമാണ് മഹാമാഘ മഹോത്സവം. ഇതിനെ ദക്ഷിണ കേരളത്തിലെ കുംഭമേള എന്നും പൊതുവിൽ വിശേഷിപ്പിക്കാറുണ്ട്.

ക്യാരറ്റ് വാടി പോയോ? നാരങ്ങ നീര് മതി ഫ്രഷാക്കാം
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ എത്ര നാള്‍ സൂക്ഷിക്കാം?
പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
ജല്ലിക്കട്ട് കാള കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നു!
ഝാൻസിയിലെ ടോൾ പ്ലാസയിൽ നടന്ന അപകടം; കണ്ടവര്‍ പകച്ചുപോയി
ഇത് വന്ദേ ഭാരത് സ്ലീപ്പറിനുള്ളിലെ ദൃശ്യങ്ങളോ? 'വൃത്തികേടാക്കി' യാത്രക്കാര്‍
കേരളത്തിൽ കുംഭമേള നടക്കുന്നത് ഇവിടെ