Kerala Kumbh Mela 2026: കേരള കുംഭമേളയ്ക്ക് ഇന്ന് കോടിയേറും; തിരുമൂർത്തി മലയിൽ നിന്നും ശ്രീചക്രവുമായി രഥയാത്ര ഇന്ന് പുറപ്പെടും

Kerala Kumbh Mela 2026 starts today: സംസ്ഥാനത്തെ നാല് അംബിക ക്ഷേത്രങ്ങളിൽ നിന്നുള്ള ദീപശിഖകളും തിരുറാവായയിൽ എത്തിക്കും. ഇന്നുമുതൽ നവകോടി നാരായണ ജപാർച്ചനയും...

Kerala Kumbh Mela 2026: കേരള കുംഭമേളയ്ക്ക് ഇന്ന് കോടിയേറും; തിരുമൂർത്തി മലയിൽ നിന്നും ശ്രീചക്രവുമായി രഥയാത്ര ഇന്ന് പുറപ്പെടും

Kumbh Mela (3)

Published: 

19 Jan 2026 | 08:12 AM

തിരുനാവായ: കേരളത്തിലെ കുംഭമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൊടിയേറ്റം നടത്തുന്നതോടെ മഹാമാഘ മഹോത്സവത്തിന് ശുഭാരംഭം ആകും. കുംഭമേളയുടെ ഭാഗമായി നിള തീരത്ത് വിശേഷങ്ങളിൽ പൂജകൾ ഇതിനോടകെ തന്നെ ആരംഭിച്ചു. കുംഭമേളയോടനുബന്ധിച്ച് ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്നാട്ടിലെ ഉദുമൽപേട്ടിനടുത്തുള്ള തിരുമൂർത്തി മലയിൽ നിന്നും ഇന്ന് രാവിലെ ശ്രീചക്രവുമായുള്ള രഥയാത്ര പുറപ്പെടും. ഉദുമൽപേട്ട്, പൊള്ളാച്ചി, എട്ടിമട, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്വീകരണമേറ്റു വാങ്ങി ജനുവരി 21ന് ശ്രീചക്രവുമായുള്ള രഥയാത്ര പാലക്കാടെത്തും.

ശേഷം തൃശ്ശൂർ, ഷോർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലും സ്വീകരണം നൽകിയശേഷം ജനുവരി 22നാണ് തിരുനാവായയിൽ എത്തുക. വൈകിട്ടോടെ ആയിരിക്കും ശ്രീചക്രം തിരുനാവായിൽ എത്തുക. ബ്രഹ്മചാരി നിഖിലേശാമൃത ചൈതന്യ, സ്വാമി വേദാന്താനന്ദ സരസ്വതി എന്നിവരും തമിഴ്നാട്ടിലെ സന്യാസിമാരുമാണ് രഥയാത്രയ്ക്കു നേതൃത്വം നൽകുന്നത്. കുംഭമേളയോട് അനുബന്ധിച്ച് ഉയർത്താനുള്ള കൊടിയും കൊടിമരവും കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽ നിന്നും കൊണ്ടുവരും. 47 അടി നീളമുള്ള കോടി മരം ആണിത്. കൂടാതെ സംസ്ഥാനത്തെ നാല് അംബിക ക്ഷേത്രങ്ങളിൽ നിന്നുള്ള ദീപശിഖകളും തിരുറാവായയിൽ എത്തിക്കും. ഇന്നുമുതൽ നവകോടി നാരായണ ജപാർച്ചനയും ആരംഭിക്കും.ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും.

ALSO READ: കേരള കുംഭമേള: 100 വർഷത്തിനിപ്പുറം നിളാ തീരത്ത് ഇന്ന് കാലചക്രം ബലിപൂജ

അതേസമയം കുംഭമേളയുടെ ഭാ​ഗമായി കഴിഞ്ഞദിവസം നിളാ തീരത്ത് കാലചക്രം ബലിപൂജ നടന്നു.വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെയാണ് കാലചക്രം ബലിപൂജ നടന്നത്. നൂറിലേറെ വർഷങ്ങൾക്കുശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് ഈ പൂജയ്ക്ക് നേതൃത്വം നല്‍കിയത്. ഉത്സവത്തിലെ പ്രാധാന ചടങ്ങുകളിൽ ഗംഗ ആരതിക്ക് സമാനമായ നിള ആരതി രഥയാത്ര മോക്ഷപൂജകൾ വിശേഷ പുണ്യ സ്നാനം തുടങ്ങിയവയാണ്. എല്ലാദിവസവും കാശിയിലെ പണ്ഡിറ്റ് നടത്തുന്ന നിള ആരതി മോഹൻജി ഫൗണ്ടേഷനാണ് നേതൃത്വം നൽകുന്നത്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ