AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kottiyoor Vaisakha Mahotsavam: കൊട്ടിയൂർ വൈശാഖ മഹോത്സവം: തിരുവോണം ആരാധന വെള്ളിയാഴ്ച

Kottiyoor Vaisakha Mahotsavam: ദക്ഷിണകാശി എന്നും അറിയപ്പെടുന്ന കൊട്ടിയൂരിലെ ഈ ഉത്സവം പ്രകൃതിയും മനുഷ്യനും ആചാരങ്ങളും ഒന്നാകുന്ന അപൂർവ്വ നിമിഷമായാണ് കണക്കാക്കുന്നത്. സാധാരണയായി മലയാള മാസം ഇടവത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഈ ഉത്സവം നടക്കുന്നത്...........

Kottiyoor Vaisakha Mahotsavam: കൊട്ടിയൂർ വൈശാഖ മഹോത്സവം: തിരുവോണം ആരാധന വെള്ളിയാഴ്ച
Kottiyoor TempleImage Credit source: Instagram/Jithin MP
Ashli C
Ashli C | Updated On: 08 Jun 2026 | 11:20 AM

കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് കൊട്ടിയൂർ. അവിടെ ഇപ്പോൾ വൈശാഖ മഹോത്സവം നടക്കുകയാണ്. വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ പ്രസിദ്ധമായ തീർത്ഥാടന ഉത്സവമാണ് ഇത്. ദക്ഷിണകാശി എന്നും അറിയപ്പെടുന്ന കൊട്ടിയൂരിലെ ഈ ഉത്സവം പ്രകൃതിയും മനുഷ്യനും ആചാരങ്ങളും ഒന്നാകുന്ന അപൂർവ്വ നിമിഷമായാണ് കണക്കാക്കുന്നത്. സാധാരണയായി മലയാള മാസം ഇടവത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഈ ഉത്സവം നടക്കുന്നത്.

തിരുവോണം ആരാധന നാളെ

ഇതിന്റെ ഭാഗമായ തിരുവോണം ആരാധന നാളെ (വെള്ളി)‌യാണ്. അതായത് ജൂൺ 9ന്. വെള്ളിയാഴ്ചയാണ് വൈശാഖ മഹോത്സവത്തിലെ ആരാധനകളിൽ ആദ്യത്തെതായ തിരുവോണം ആരാധന നടക്കുക. വൈശാഖോത്സവവുമായി ബന്ധപ്പെട്ട് പ്രധാനമായും നാല് ആരാധനകളാണ് ഉള്ളത്. തിരുവോണം ആരാധനയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും ഉണ്ടാകുന്നതായിരിക്കും. ആരാധന പൂജ നടക്കുക സന്ധ്യക്കാണ്. കൂടാതെ ഞായറാഴ്ച ഇളനീർ വെപ്പും തിങ്കളാഴ്ച ഇളനീരാട്ടവും അഷ്ടമി ആരാധനയും നടക്കുന്നതായിരിക്കും.

ALSO READ:സൂര്യന്റെ സംക്രമണം ഭദ്രരാജയോഗം സൃഷ്ടിക്കുന്നു! മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് സമ്പത്തും സൗഭാഗ്യങ്ങളും

കൊട്ടിയൂരിലെ മഹോത്സവവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. ഹിന്ദു പുരാണം അനുസരിച്ച് പ്രജാപതിയായ ദക്ഷൻ പരമശിവനെ അപമാനിക്കുന്നതിന് വേണ്ടി നടത്തിയ ദക്ഷയാഗം നടന്നത് ഇവിടെ ആണെന്നാണ് വിശ്വാസം. യാഗാഗ്നിയിൽ സതീദേവി ആത്മഹൂദി ചെയ്തതിനെ തുടർന്ന് കോപാകുലനായ ശിവൻ ദക്ഷനെ വധിക്കുകയും ആ യാഗം മുടക്കുകയും ചെയ്തു. തുടർന്ന് ശാന്തനായ ഭഗവാൻ ഇവിടത്തെ മണിത്തറയിൽ സ്വയംഭൂവായി അവതരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും

ബാവലിപ്പുഴയുടെ ഇരു കരകളിലായാണ് കൊട്ടിയൂർ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവൻ പൂജകൾ ഉള്ള സ്ഥിരമായ ക്ഷേത്രം ഇക്കരെ കൊട്ടിയൂർ ഉണ്ട്. എന്നാൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി 28 ദിവസങ്ങൾ മാത്രം പൂജകൾ നടക്കുന്ന കാട്ടിൽ ആയി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ. ഉത്സവകാലത്തെ ശ്രീകോവിലോ വലിയ മതിലുകളും ഇല്ലാത്ത പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഈ ക്ഷേത്രത്തിലാണ് പ്രധാന ചടങ്ങുകൾ എല്ലാം നടക്കുക. ഉത്സവത്തിനുശേഷം ഈ പ്രദേശം അടുത്തവർഷം വരെ വനമായി തന്നെ അവശേഷിക്കും. ഭഗവാൻ ശിവന്റെ സ്വയംഭൂ ലിംഗം പുഴക്കല്ലുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള മണിത്തറയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന് തൊട്ടടുത്തായി സതീദേവി ആത്മഹൂദി ചെയ്ത സ്ഥലമാണെന്നും വിശ്വസിക്കപ്പെടുന്നു. അതിന് അമ്മാറക്കല്ല് എന്നും പറയുന്നു.

അതേസമയം ബുധനാഴ്ച മുതൽ വലിയ ഭക്തജനപ്രവാഹമാണ് അക്കരക്കൊട്ടിയൂരിലേക്ക് ഉണ്ടായത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ ആണ് കൊട്ടിയൂർ ഭഗവാൻ ശിവനെ തൊഴുന്നതിനുവേണ്ടി എത്തിയത്. രാവിലെ മുതൽ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളുടെ കാത്തുനിൽപ്പിനൊടുവിൽ ആണ് ഭക്തർക്ക് ദർശനം നടത്താൻ സാധിച്ചത്. ഇതിനോടനുബന്ധിച്ച് ചെറിയ സംഘർഷങ്ങളും പ്രദേശത്ത് നടക്കുന്നുണ്ട്. ദർശനത്തിനായി എത്തുന്ന ഭക്തരോട് പ്രദേശത്തെ മാലിന് മുക്തമാക്കുവാൻ വേണ്ട നടപടികൾ സ്വയം സ്വീകരിക്കണമെന്നും അധികൃത നിർദ്ദേശിക്കുന്നുണ്ട്.

ENGLISH SUMMARY

Kottiyoor is a famous temple in Kannur district. The Vaisakha Mahotsavam is currently being held there. It is a famous 28-day pilgrimage festival held once a year. Also known as Dakshinakashi, this festival in Kottiyoor is considered a rare moment when nature, man and customs come together.

Follow Us