Surya Gochar 2026: സൂര്യന്റെ സംക്രമണം ഭദ്രരാജയോഗം സൃഷ്ടിക്കുന്നു! മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് സമ്പത്തും സൗഭാഗ്യങ്ങളും
Surya Gochar 2026 Lucky Zodiac Signs:വളരെ അപൂർവമായ ഭദ്ര രാജ്യയോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശികൾക്കും വ്യത്യസ്തമായ സ്വാധീനങ്ങൾ നൽകുമെങ്കിലും പ്രധാനമായും അഞ്ച് രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.കരിയറിലും സാമ്പത്തിക സ്ഥിതിയിലും പുരോഗതി, സാമ്പത്തിക നേട്ടം.പഞ്ചാംഗം അനുസരിച്ച് ജൂൺ 16ന് സൂര്യൻ മിഥുനം രാശിയിൽ സംക്രമിക്കും. സൂര്യന്റെ ഈ സംക്രമണം പ്രധാനമായും...........
സൂര്യൻ സംക്രമിക്കാൻ ഒരുങ്ങുന്നു. പഞ്ചാംഗം അനുസരിച്ച് ജൂൺ 16ന് സൂര്യൻ മിഥുനം രാശിയിൽ സംക്രമിക്കും. സൂര്യന്റെ ഈ സംക്രമണം പ്രധാനമായും അഞ്ച് രാശിക്കാർക്ക് സൗഭാഗ്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. ഇത് വളരെ അപൂർവമായ ഭദ്ര രാജ്യയോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശികൾക്കും വ്യത്യസ്തമായ സ്വാധീനങ്ങൾ നൽകുമെങ്കിലും പ്രധാനമായും അഞ്ച് രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.
കരിയറിലും സാമ്പത്തിക സ്ഥിതിയിലും പുരോഗതി, സാമ്പത്തിക നേട്ടം എന്നിവ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആ ഭാഗ്യ രാശിചിഹ്നങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മിഥുനം: മിഥുനം രാശിക്കാരുടെ ആദ്യഭാവം അതായത് ലഗ്ന ഭാവത്തിലേക്ക് ആണ് സൂര്യൻ സഞ്ചരിക്കുന്നത്. ഈ രാശിക്കാരെ സംബന്ധിച്ച് ഇത് ജീവിതത്തിലെ പുതിയ വഴിത്തിരിവായി മാറും. ആത്മവിശ്വാസം ഗണ്യമായി വർദ്ധിക്കും. സമൂഹത്തിലും ജോലിസ്ഥലത്തും നിങ്ങൾക്ക് അന്തസ്സും അഭിമാനവും നേട്ടങ്ങളും പ്രശംസകളും ലഭിക്കും.തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. പങ്കാളിത്ത മേഖലയിലുള്ളവർക്ക് ഈ കാലയളവ് വൻ ലാഭം നേടിത്തരും. കൂടാതെ തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവും വർദ്ധിക്കും.
ALSO READ:ഇവരെ ഒരിക്കലും വീട്ടിൽ കയറ്റരുത്, ലക്ഷ്മീ ദേവി കോപിക്കും!
ചിങ്ങം: രാശിക്കാരെ സംബന്ധിച്ച് ഈ കാലയളവിൽ സാമ്പത്തികമായ നേട്ടങ്ങൾക്കും പുരോഗതികൾക്കും ആണ് കാരണമാവുക. പുതിയ വരുമാനം സ്രോതസ്സുകൾ ഉയർന്ന വരും. ദീർഘകാലമായി നിങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും ഇതോടെ ഒരു വഴിത്തിരിവ് ഉണ്ടാകും. സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് ലഭിച്ചേക്കാം. ബിസിനസുകാരെ സംബന്ധിച്ച് ഈ കാലയളവിൽ വലിയ വഴിത്തിരിവുകൾക്കും നേട്ടങ്ങൾക്കും കാരണമാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
കന്നി : കന്നിരാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ കരിയറിൽ പ്രധാനമായ തീരുമാനങ്ങൾ എടുക്കുവാനും നേട്ടങ്ങൾക്കും കഠിനാധ്വാനം ഫലം കാണാനുമുള്ള സാധ്യത ഈ കാലയളവിൽ കാണുന്നു.നിങ്ങളുടെ രാശിയുടെ അധിപൻ ബുധനാണ്, ഈ സംക്രമണം നിങ്ങളുടെ രാശിയിൽ നിന്ന് പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലിസ്ഥലത്ത് നിങ്ങളുടെ ബുദ്ധിശക്തിയും കഴിവും പ്രശംസിക്കപ്പെടും.ഭദ്ര രാജയോഗത്തിന്റെ സ്വാധീനം മുടങ്ങിക്കിടക്കുന്ന ബിസിനസ്സ് പദ്ധതികൾ പുനരാരംഭിക്കാൻ സഹായിക്കും.
തുലാം: തുലാം രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ രാശിയിൽ നിന്ന് ഒമ്പതാം (ഭാഗ്യ) ഭാവത്തിലേക്ക് സൂര്യൻ സംക്രമിക്കും. ഇത് ഇവരുടെ ജീവിതത്തിലേക്ക് ഭാഗ്യം പല രൂപത്തിൽ കടന്നു വരാൻ കാരണമാകും.കുറച്ചു കാലമായി നിങ്ങളുടെ ജോലിയെ അലട്ടിക്കൊണ്ടിരുന്ന തടസ്സങ്ങൾ മാറും. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും.
കുംഭം : കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ആഗ്രഹസാഫല്യം സാധിക്കും. സന്താനങ്ങളുടെ നേട്ടങ്ങളിൽ നിന്നും സന്തോഷം സാമ്പത്തിക നേട്ടം സാമ്പത്തിക അവധി ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ കടന്നു വരിക എന്നിവ സംഭവിച്ചേക്കാം. വിദ്യാർത്ഥികളെ സംബന്ധിച്ചും ഈ കാലയളവിൽ വലിയ ഭാഗ്യങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.
ENGLISH SUMMARY
The Sun is about to transit. According to the Panchangam, the Sun will transit in Gemini on June 16. This transit of the Sun is said to bring good fortune mainly to the people of five zodiac signs. This will create a very rare Bhadra Rajya Yoga.