Mahashivratri 2026: മഹാശിവരാത്രിയിൽ 300 വർഷങ്ങൾക്കുശേഷം 5 അപൂർവ്വ രാജയോഗങ്ങൾ! ഇവർക്ക് ഇനി നേട്ടങ്ങൾ മാത്രം

Mahashivratri 2026 Auspicious Raja Yogas: അപൂർവമായ 5 രാജയോഗങ്ങളും 10 ശുഭയോഗങ്ങളുമാണ് മഹാശിവരാത്രിയുടെ രൂപപ്പെടാൻ പോകുന്നത്. ഈ ദിവസം, സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ ഒന്നിച്ച് ത്രിഗ്രഹി യോഗമായി മാറും. ശിവന് പ്രിയപ്പെട്ട നക്ഷത്രമായ...

Mahashivratri 2026: മഹാശിവരാത്രിയിൽ 300 വർഷങ്ങൾക്കുശേഷം 5 അപൂർവ്വ രാജയോഗങ്ങൾ! ഇവർക്ക് ഇനി നേട്ടങ്ങൾ മാത്രം

Mahashivratri (7)

Edited By: 

Jenish Thomas | Updated On: 12 Feb 2026 | 07:57 PM

ഭഗവാൻ ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ് മഹാശിവരാത്രി. എല്ലാവർഷവും ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർധശിധരത്തിൽ ആണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ആ ഇന്ന് അത്തരത്തിൽ ഈ വർഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 15 ഞായറാഴ്ചയാണ്. ഈ വർഷത്തെ മഹാശിവരാത്രി കൂടുതൽ ശ്രേഷ്ഠമാണെന്നാണ് ജ്യോതിശികൾ അഭിപ്രായപ്പെടുന്നത്.. 300 വർഷങ്ങൾക്ക് ശേഷം പല അപൂർവമായ രാജയോഗങ്ങളും മഹാശിവരാത്രിയുടെ രൂപപ്പെടുന്നു.

അതായത് അപൂർവമായ 5 രാജയോഗങ്ങളും 10 ശുഭയോഗങ്ങളുമാണ് മഹാശിവരാത്രിയുടെ രൂപപ്പെടാൻ പോകുന്നത്. ഈ ദിവസം, സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ ഒന്നിച്ച് ത്രിഗ്രഹി യോഗമായി മാറും. ശിവന് പ്രിയപ്പെട്ട നക്ഷത്രമായ ശ്രാവണ നക്ഷത്രത്തിന്റെ സ്വാധീനവും മഹാശിവരാത്രി ദിനത്തെ കൂടുതൽ സവിശേഷമാക്കും.

ഇതോടൊപ്പം, വ്യതിപത്, വാരിയൻ, ധ്രുവം, രാജയോഗം തുടങ്ങിയ നിരവധി ശക്തമായ യോഗങ്ങളും സജീവമായിരിക്കും. അത്തരത്തിൽ മഹാശിവരാത്രി ദിനത്തിലെ രാജയോഗങ്ങളും ശുഭമുഹൂർത്തങ്ങളും എന്തൊക്കെയെന്ന് നോക്കാം. ഹിന്ദു കലണ്ടർ പ്രകാരം, ഫാൽഗുന കൃഷ്ണ ചതുർദശി ഫെബ്രുവരി 15 ന് വൈകുന്നേരം 5:04 മുതൽ ഫെബ്രുവരി 16 ന് വൈകുന്നേരം 5:34 വരെയാണ് നീണ്ടുനിൽക്കുക. മഹാശിവരാത്രി ഫെബ്രുവരി 15 ന് മാത്രമേ സാധുതയുള്ളൂ. ഈ ദിവസം വൈകുന്നേരം 4:47 മുതൽ 6:11 വരെ രാഹുകാലം ഉണ്ടാകും, ആ സമയത്ത് പ്രാർത്ഥനകളും മതപരമായ ആചാരങ്ങളും ഒഴിവാക്കണം.മഹാശിവരാത്രി വ്രതം ആചരിക്കുന്ന ഭക്തർക്ക് ഫെബ്രുവരി 16 രാവിലെ 06:59 നും ഉച്ചയ്ക്ക് ശേഷം 03: 24 നും ഇടയിൽ വ്രതം അവസാനിപ്പിക്കാവുന്നതാണ്.

ശുഭമു​ഹൂർത്തങ്ങൾ

അഭിജിത്ത് മുഹൂർത്തം: 12:13 PM മുതൽ 12:58 AM വരെ
സന്ധ്യാ കാല മുഹൂർത്തം: 07:28 PM
നിഷിത് കാല മുഹൂർത്തത്തിന് ശേഷം: 12:09 AM മുതൽ 01:00 AM വരെ

മഹാശിവരാത്രിയിലെ 10 ശുഭയോഗങ്ങൾ

ശിവയോഗം – രാവിലെ 5:45 മുതൽ ആരംഭിച്ച് ദിവസം മുഴുവൻ നീണ്ടുനിൽക്കും.

സർവാർത്ഥ സിദ്ധിയോഗം – രാവിലെ 6:43 മുതൽ 9:37 വരെ.

പ്രീതിയോഗം – രാവിലെ 11:19 മുതൽ 11:23 വരെ.
ആയുഷ്മാൻയോഗം – ഉച്ചയ്ക്ക് 12:17 മുതൽ 1:54 വരെ.

സൗഭാഗ്യയോഗം – വൈകുന്നേരം 5:07 മുതൽ 5:53 വരെ.

ശോഭൻയോഗം – വൈകുന്നേരം 7:47 മുതൽ 8:34 വരെ.

സാധ്യയോഗം – രാത്രി 8:54 മുതൽ 10:02 വരെ.

ശുക്ലയോഗം – രാത്രി 10:42 മുതൽ 11:58 വരെ.

ധ്രുവയോഗം – രാവിലെ 2:57 മുതൽ പിറ്റേന്ന് രാവിലെ 5:53 വരെ.

മറ്റ് യോഗങ്ങൾ: ഇവയ്‌ക്കൊപ്പം, വ്യതിപത്, വാരിയൻ യോഗ എന്നിവയുടെ ഫലവും നിലനിൽക്കും.

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ