AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mahashivratri 2026: മഹാശിവരാത്രി ആഘോഷം എന്ന്? എന്തിന് ആഘോഷിക്കുന്നു? പ്രത്യേക പൂജകൾ എന്തെല്ലാം?

Mahashivratri 2026 Date and Rituals: ഈ രാത്രിയിൽ ശിവനെ ആരാധിക്കുന്നത് ഏറെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നത്. മറ്റൊന്ന് സൂര്യന്റെയും ചന്ദ്രനെയും പ്രത്യേക സംയോജനവുമായി ബന്ധപ്പെട്ടാണ്. അതായത്...

Mahashivratri 2026: മഹാശിവരാത്രി ആഘോഷം എന്ന്? എന്തിന് ആഘോഷിക്കുന്നു? പ്രത്യേക പൂജകൾ എന്തെല്ലാം?
Mahashivratri (6)
Ashli C
Ashli C | Edited By: Jenish Thomas | Updated On: 12 Feb 2026 | 07:57 PM

ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽ​ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി ദിവസത്തിലാണ് മഹാശിവരാത്രി സാധാരണയായി ആഘോഷിക്കുന്നത്.. ഈ വർഷത്തെ ചതുർദശി ദിവസം വരുന്നത് ഫെബ്രുവരി 15 ഞായറാഴ്ചയാണ്. അതായത് ഉപവാസം അനുഷ്ഠിക്കുകയും പ്രത്യേകമായുള്ള വ്രതം അനുഷ്ഠിക്കുകയും ചെയ്യേണ്ടത് 2026 ഫെബ്രുവരി 15 ഞായറാഴ്ചയാണ്. വിശ്വാസങ്ങൾ അനുസരിച്ച് ശിവനെ ആരാധിക്കുന്നതിന് ഏറ്റവും ശുഭകരമായ സമയം അർദ്ധരാത്രിയാണ്.

എന്തിനാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്?

ഫാൽ​ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി ദിനത്തിൽ രാത്രിയിൽ ശിവൻ ഒരു പ്രകാശമാനമായ ശിവലിംഗമായി പ്രത്യക്ഷപ്പെട്ടു എന്നാണ് മതഗ്രന്ഥങ്ങളിൽ പറയുന്നത്. ആ സമയത്ത് ശിവലിംഗത്തിന്റെ പ്രകാശം ദശലക്ഷക്കണക്കിന് സൂര്യന്മാരുടെ തുല്യമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഈ രാത്രിയിൽ ശിവനെ ആരാധിക്കുന്നത് ഏറെ പ്രാധാന്യമുള്ളതായി കണക്കാക്കുന്നത്. മറ്റൊന്ന് സൂര്യന്റെയും ചന്ദ്രനെയും പ്രത്യേക സംയോജനവുമായി ബന്ധപ്പെട്ടാണ്. അതായത് ജ്യോതിഷപ്രകാരം ഈ ദിവസം ചന്ദ്രൻ സൂര്യനോട് വളരെ അടുത്തായിരിക്കും.

ജീവന്റെയും ബോധത്തിന്റെയും ഐകത്തിന്റെയും പ്രതീകമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് സൂര്യൻ ഉത്തരായനത്തിലാണ് അതിനാൽ തന്നെ ഋതുക്കൾ മാറിക്കൊണ്ടിരിക്കും. അതിനാൽ ആത്മീയമായി ഇത് വളരെ ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. കൂടാതെ സൃഷ്ടിയുടെ തുടക്കത്തിൽ ഈ മഹാശിവരാത്രി രാത്രിയിലാണ് ശിവൻ രൂപരഹിത രൂപത്തിൽ നിന്നും ഒരു മൂർത്തി രൂപത്തിലേക്ക് അവതരിച്ചു എന്ന തരത്തിലും ഒരു വിശ്വാസം നിലനിൽക്കുന്നു. കൂടാതെ ശിവനും പാർവതി ദേവിയും വിവാഹിതരായ ദിവസമാണ് മഹാശിവരാത്രി എന്ന വിശ്വാസം നിലനിൽക്കുന്നു.

മഹാശിവരാത്രി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക സാധ്യമാവുകയാണെങ്കിൽ വെള്ള, മഞ്ഞ നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വീട്ടിലെ പൂജാമുറിയും വൃത്തിയാക്കി ​ഗംഗാജലം സാധ്യമാകുമെങ്കിൽ തളിക്കുക. ശേഷം ശിവനെ ധ്യാനിച്ചുകൊണ്ട് പൂജയോ ഉപവാസമോ ആരംഭിക്കുക.വീട്ടിൽ ശിവലിംഗം ഉണ്ടെങ്കിൽ അത് ശുദ്ധമായ ജലത്തിലോ അല്ലെങ്കിൽ ഗംഗ ജലത്തിലോ അഭിഷേകം ചെയ്യുക. തുടർന്ന് പാല് അർപ്പിക്കുക. അല്ലെങ്കിൽ തൈര് നെയ്യ് തേൻ എന്നെ ഉപയോഗിച്ച് അഭിഷേകം. അഭിഷേകം കഴിഞ്ഞാൽ വീണ്ടും ശുദ്ധമായ ജലം ഉപയോഗിച്ച് ശിവലിംഗത്തെ അഭിഷേകം ചെയ്യുക. ഇവയൊക്കെ ചെയ്യുമ്പോൾ ഓം നമശിവായ എന്ന മന്ത്രം ഉരുവിടുക.

Follow Us