AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഈ രാശികാർക്ക് ശത്രുകളാൽ വലിയ നഷ്ടങ്ങൾ നേരിട്ടേക്കാം; ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope And Daily Rashi Phalam: ചില രാശിക്കാർക്ക്‌ സാമ്പത്തിക നേട്ടങ്ങളുണ്ടായേക്കാം മറ്റ് ചിലർക്ക് നഷ്ടങ്ങളും ആരോ​ഗ്യ പ്രശ്നങ്ങളും പരാജയവും ഉണ്ടായേക്കാം. എല്ലാം നിങ്ങളുടെ ഇന്നത്തെ രാശിഫലത്തിനെ അടിസ്ഥാനമാക്കിയാണ്. ശത്രുക്കളിൽ നിന്ന് ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഈ നാളുകാർ പ്രത്യേകം ശ്രദ്ധിക്കണം.

Today’s Horoscope: ഈ രാശികാർക്ക് ശത്രുകളാൽ വലിയ നഷ്ടങ്ങൾ നേരിട്ടേക്കാം; ഇന്നത്തെ നക്ഷത്രഫലം
Malayalam HoroscopeImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 07 Feb 2025 06:26 AM

എന്നത്തേയും പോലെ തന്നെ ഗുണദോഷസമ്മിശ്ര ഫലങ്ങളാണ് ഇന്നും ചില രാശിക്കാരെ കാത്തിരിക്കുന്നത്. ചില രാശിക്കാർക്ക്‌ സാമ്പത്തിക നേട്ടങ്ങളുണ്ടായേക്കാം മറ്റ് ചിലർക്ക് നഷ്ടങ്ങളും ആരോ​ഗ്യ പ്രശ്നങ്ങളും പരാജയവും ഉണ്ടായേക്കാം. എല്ലാം നിങ്ങളുടെ ഇന്നത്തെ രാശിഫലത്തിനെ അടിസ്ഥാനമാക്കിയാണ്. ശത്രുക്കളിൽ നിന്ന് ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഈ നാളുകാർ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തിൽ ഇന്നത്തെ എല്ലാ നക്ഷത്രങ്ങളുടെയും സമ്പൂർണ രാശിഫലം വിശദമായി അറിയാം.

മേടം

ഇന്ന് ഈ രാശികാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ കൂടെയുണ്ടാകും. സാമ്പത്തികനേട്ടം, കാര്യവിജയം, വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മുന്നേറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

ഇടവം

ഇന്ന് നിങ്ങളുടെ കുടുംബത്തിൽ ചില അനിഷ്ടങ്ങൾ സംഭവിച്ചേക്കാം. അതിനാൽ ജാ​ഗ്രത പാലിക്കുക. ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

മിഥുനം

വിദ്യാർത്ഥികൾക്ക് ഇന്ന് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം വിജയത്തിൻ്റെ രൂപത്തിൽ നിങ്ങളുടെ മുന്നിലെത്തും. സർക്കാർ ജോലി തിരയുന്നവർക്ക് അതിനുള്ള സാധ്യത കാണുന്നു. ദീർഘദൂര യാത്രയ്ക്കുള്ള സാധ്യത കാണുന്നു.

കർക്കിടകം

ഇന്ന് നിങ്ങളുടെ കുടുംബത്തിൽ ചില മം​ഗളകർമ്മങ്ങൾ നടക്കും. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മാനസിക പിരിമുറുക്കം, ഉദര പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യയുണ്ട്.

ചിങ്ങം

ജോലിഭാരം നിങ്ങളുടെ മനസ്സിനെ വല്ലാതെ അലട്ടിയേക്കാം. യാത്രയും അലച്ചിലും കാരണം നിങ്ങളുടെ ആരോ​ഗ്യം മോശമായേക്കാം. ഉച്ചയ്ക്ക് ശേഷം കാര്യവിജയം, മനസമാധാനം, സന്തോഷം എന്നിവ കാണുന്നു.

കന്നി

ഇന്ന് നിങ്ങൾക്ക് സാമ്പത്തികമായി വളരെയധികം മെച്ചമുണ്ടാകും. ബിസിനസ്സിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം പൂർണ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

തുലാം

കുട്ടികളുടെ ആരോ​ഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഇന്ന് നിങ്ങളുടെ മനസ്സിനെ അത് തളർത്തിയേക്കാം. സാമൂഹിക, ബിസിനസ് മേഖലകളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കും. ആരോ​ഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം

ഇന്ന് നിങ്ങളുടെ സമയം എല്ലാത്തിനും അനുകൂലമാണ്. അതിനാൽ ബിസിനസ്സിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. പങ്കാളിയോടൊപ്പം ദീർഘദൂര യാത്രയ്ക്ക് സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും.

ധനു

ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. പണം കടം കൊടുത്തവർ അത് തിരികെ നൽകും. ദൈനംദിന ജോലികളിൽ അശ്രദ്ധ അരുത്. അല്ലാത്തപക്ഷം വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. ആത്മവിശ്വാസം വർദ്ധിക്കും.

മകരം

സുഹൃത്തുക്കളിൽ നിന്നും എല്ലാവിധ പിന്തുണയും ലഭിക്കും. യാത്രപോകുന്നവർ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അപകടങ്ങൾക്ക് സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം ​ഗുണഫലങ്ങൾ ലഭിക്കും.

കുംഭം

ചില കാര്യത്തിൽ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബത്തിൻ്റെ സന്തോഷത്തിൽ ശ്രദ്ധ നൽകുക. നിങ്ങളുടെ ഭാവിയിൽ ആശങ്കപെടേണ്ട. മനസ്സിന് സമാധാനം നൽകുന്ന കാര്യങ്ങൾ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

മീനം

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. എന്നാൽ നിങ്ങളുടെ മറഞ്ഞിരിക്കുന്ന ശത്രുക്കളിൽ ജാഗ്രത പാലിക്കണം. അവർ നിങ്ങളെ അപായപ്പെടുത്തിയേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടങ്ങൾ വരുത്തിയേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)