Today’s Horoscope: വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും; സാമ്പത്തിക സ്ഥിതി മെച്ചപ്പെടും: ഇന്നത്തെ രാശിഫലം അറിയാം
Malayalam Horoscope Today on January 26th 2025: ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക കാര്യത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ വന്ന് ചേരാൻ സാധ്യതയുണ്ട്. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്ന് അമിതമായ പണം ചിലവഴിക്കേണ്ടി വരും.
ഇന്നത്തെ രാശിഫലം അനുസരിച്ച് ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക കാര്യത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ വന്ന് ചേരാൻ സാധ്യതയുണ്ട്. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്ന് അമിതമായ പണം ചിലവഴിക്കേണ്ടി വരും. കുറെ നാളായി കാത്തിരിക്കുന്ന വിവാഹകാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. വിദേശത്തേക്ക് പോകാൻ തീരുമാനിച്ചവർ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുക.
മേടം
മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം വന്ന് ചേരും. സർക്കാർ മേഖലയിലുള്ളവർക്ക് തൊഴിൽ മേഖലയിൽ അപ്രതീക്ഷിത സ്ഥാന കയറ്റം ലഭിക്കും. ഇന്ന് ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. പൊതുരംഗത്തുള്ളവർ ചതിക്കപ്പെടാൻ സാധ്യതയുണ്ട്. വിവാഹ കാര്യങ്ങളിൽ ഇന്ന് അനൂകൂല വാർത്ത വന്ന് ചേരും.
ഇടവം
ഈ രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ വന്ന് ചേരാൻ സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നവർ മുതിർന്നവരോട് അഭിപ്രായം തേടുക. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കുക. കടം നൽകിയവർ ഇന്ന് തിരിച്ച് തരാൻ സാധ്യതയുണ്ട്.




മിഥുനം
ഈ രാശിക്കാർക്ക് അത്ര ഗുണകരമായ ദിവസമല്ല ഇന്ന്. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ അല്പം നിരാശ വന്ന് ചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും.കുടുംബത്തിൽ സമാധാനം വന്ന് ചേരും.
കർക്കിടകം
ഇന്ന് ഈ രാശിക്കാരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക ലാഭമാണ്. പുതിയ വീട് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ നൽകുക. ആരുടെ കൈയിൽ നിന്നും പണം കടം വാങ്ങിക്കാതിരിക്കാൻ ഇന്നത്തെ ദിവസം ശ്രമിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് മനസ്സ് അസ്വസ്ഥമായേക്കാം. മകളുടെ വിവാഹകാര്യത്തിൽ സന്തോഷ വാർത്ത കേൾക്കും. പഠന കാര്യത്തിൽ ഇന്ന് ഉഴപ്പരുത്. ഉച്ച കഴിഞ്ഞ് ആരോഗ്യസ്ഥിതി വഷളാകും. പെട്ടെന്ന് ചികിത്സ ഉറപ്പ് വരുത്തുക. പൊതുരംഗത്തുള്ളവർക്ക് ഇന്ന് അനുകൂല ദിവസം.
കന്നി
കന്നി രാശിക്കാർക്ക് കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ഇത് മാന്യമായ രീതിയിൽ പരിഹരിച്ച് മുന്നോട്ട് പോകുക. തൊഴിൽ രംഗത്ത് കുറച്ച് വെല്ലുവിളികൾ ഉണ്ടായേക്കാം. വാഹനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്. ജോലിക്കാർ സഹപ്രവർത്തകരിൽ നിന്ന് ജാഗ്രത പാലിക്കണം.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. അപ്രതീക്ഷിത നഷ്ടങ്ങൾ ഇന്ന് വന്ന് ചേരും. ഇത് നിങ്ങൾക്ക് പല പ്രശ്നങ്ങൾ വന്ന് ചേരാൻ സാധ്യതയുണ്ട്. ജോലിക്കും ബിസിനസിനും ദിവസം ഗുണകരമാകും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ ഇന്നത്തെ ദിവസം പ്രയോജനപ്പെടും.
വൃശ്ചികം
ഇന്നത്തെ ദിവസം ഭാഗ്യം നിങ്ങൾക്കൊപ്പമാണ്. വീട്ടിൽ വിവാഹകാര്യങ്ങൾക്കുള്ള പദ്ധതി തയ്യാറാക്കും.കുറെ നാളായി കാണാൻ കാത്തിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടും. അമിതമായ പണ ചിലവ് കുറയ്ക്കുക.
ധനു
ഇന്നത്തെ ദിവസം വീട്ടിലുള്ള ആർക്കെങ്കിലും രോഗം വന്ന് ചേരും . ഇത് നിങ്ങളുടെ മാനസിക സ്ഥിതി താളം തെറ്റിക്കും. മുടങ്ങിക്കിടക്കുന്ന ചില ജോലികൾ പൂർത്തീകരിക്കും. സർക്കാർ ജോലിയിൽ ഇന്ന് സ്ഥാന കയറ്റം ലഭിക്കും.
മകരം
ഇന്ന് അൽപ്പം കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാൽ ഇത് നിങ്ങൾക്ക് കൂടുതൽ ലാഭം നേടാൻ സാധിക്കും. അലസതയും അശ്രദ്ധയും ഇന്നത്തെ ദിവസം ഒഴുവാക്കുക. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.
കുംഭം
ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ അനുയോജ്യമായ ദിവസമാണ്. ജോലിയുമായി ബന്ധപ്പെട്ട് ചില നേട്ടങ്ങൾ ഇന്ന വന്ന് ചേരും.ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ നൽകണം. പങ്കാളിയുമായി സമയം ചിലവഴിക്കാൻ ശ്രമിക്കുക.
മീനം
ഇന്ന് പ്രതികൂല സാഹചര്യങ്ങൾ വന്ന് ചേരാൻ ഇടയുണ്ട്. നിങ്ങൾക്ക് പ്രയോജനമില്ലാത്ത കാര്യങ്ങളിൽ പോയി തലയിടരുത്. അമിതമായ ചിലവ് നിയന്ത്രിച്ച് മുന്നോട്ട് പോകുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)