Today’s Horoscope: സാമ്പത്തിക നേട്ടം സുനിശ്ചിതം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Malayalam January 25, 2025: ഇന്ന് സാമ്പത്തികനേട്ടത്തിന് സാധ്യതയുള്ള ദിവസമാണ്. ഏതാണ്ട് എല്ലാ രാശിക്കാർക്കും ഇതുണ്ട്. ഒപ്പം, പല രാശിക്കാർക്കും ഭാഗ്യമുണ്ടാവും. ഇന്നത്തെ നക്ഷത്രഫലം വിശദമായി പരിശോധിക്കാം.

ഇന്ന് ജനുവരി 25, ശനിയാഴ്ച. പൊതുവേ നല്ല ദിവസമാണ് ഇന്ന്. സാമ്പത്തിക നേട്ടത്തിന് സാധ്യതയുള്ള ദിവസം. നിക്ഷേപം, പുതിയ ബിസിനസ് തുടങ്ങി സാമ്പത്തികനേട്ടമുണ്ടാവാനിടയുള്ളതിൽ നിന്നൊക്കെ നേട്ടമുണ്ടാവും. ഒരു ദിവസം എങ്ങനെയാവുമെന്ന് മുൻകൂട്ടി ധാരണയുണ്ടാവുന്നത് പലതരത്തിലും നമ്മെ സഹായിക്കും. ഇന്നത്തെ നക്ഷത്രഫലം പരിശോധിക്കാം.
മേടം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം. തൊഴിൽ അന്വേഷകർ അതിൽ വിജയിക്കും. കുടുംബാംഗങ്ങളുമായുള്ള തർക്കം അവസാനിക്കും. വിദ്യാർത്ഥികൾക്ക് ചില പ്രശ്നങ്ങളുണ്ടാവാം.
ഇടവം
ബിസിനസുമായി ബന്ധപ്പെട്ട പുതിയ പദ്ധതി വിജയകരമാവും. ശത്രുക്കളിൽ നിന്ന് ചില പ്രശ്നങ്ങളുണ്ടായേക്കാം. വൈകുന്നേരം യാത്ര പോവാൻ സാധ്യത.
മിഥുനം
ഈ രാശിക്കാർക്കും ഇന്ന് ഭാഗ്യമുണ്ടാവും. കുടിശ്ശിക പണം തിരികെ ലഭിക്കും. വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കർക്കിടകം
ഭാഗ്യം അനുകൂലമാവുന്ന ദിവസം. കുടുംബത്തിലെ പ്രശ്നങ്ങളും ആവശ്യങ്ങളും നിങ്ങൾ മുഖേന പരിഹരിക്കപ്പെടുകയും നിറവേറപ്പെടുകയും ചെയ്യും.
ചിങ്ങം
ജോലിസ്ഥലത്തെ പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ അത് നിങ്ങൾക്ക് തിരിച്ചടിയായേക്കും. പിതാവിന് രോഗസാധ്യത.
കന്നി
പുതിയ ബിസിനസ്, പണ നിക്ഷേപം എന്നിവകളിൽ നിന്ന് ഇന്ന് ഗുണം ലഭിക്കും. പങ്കാളിത്ത ബിസിനസിൽ നിന്ന് ലാഭമുണ്ടാവും.
തുലാം
മക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിയമപരമായ കോടതി ഇടപാടുകളിൽ നിങ്ങൾ വിജയിക്കും. പ്രിയപ്പെട്ടത് ഇന്ന് സ്വന്തമാക്കും.
വൃശ്ചികം
ബിസിനസ് പദ്ധതികൾ മെച്ചപ്പെടും. ലാഭമുണ്ടാവാൻ സാധ്യത. ഇന്ന് നിക്ഷേപത്തിന് പറ്റിയ ദിവസമല്ല. കുടുംബാംഗത്തിൻ്റെ ആരോഗ്യം മോശമായേക്കും.
ധനു
വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസം. പങ്കാളിയുടെ പിന്തുണ ലഭിക്കും. ബന്ധുക്കളുമായി വളരെ സൂക്ഷിച്ച് മാത്രം പണമിടപാട് നടത്തുക.
മകരം
പണം കടമായി വേഗം ലഭിക്കും. അയൽക്കാരുമായി തർക്കത്തിലേർപ്പെടരുത്. നിയമപ്രശ്നങ്ങളിലേക്ക് നയിക്കാനിടയുണ്ട്.
കുംഭം
കുടുംബകാര്യങ്ങൾ പൂർത്തിയാക്കാൻ ഇന്ന് ശ്രമിച്ചേക്കും. വസ്തു വാങ്ങാൻ ശ്രമമുണ്ടാവും. ജോലിയുമായി ബന്ധപ്പെട്ട് ചില നേട്ടങ്ങളുണ്ടാവും.
മീനം
മക്കളുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ടാവാം. സാമ്പത്തികമായി മെച്ചമുണ്ടാവും. സ്റ്റോക്ക് മാർക്കറ്റിലും മറ്റും നിക്ഷേപിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.