Today’s Horoscope : ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും; അറിയാം ഇന്നത്തെ നക്ഷത്രഫലം
Daily Rashiphalam In Malayalam: രാശിഫലങ്ങളിലൂടെ നമുക്ക് നമ്മുടെ നിത്യജീവിതത്തിൽ സംഭവിക്കാൻ പോകുന്നതിൻ്റെ ചില സൂചനകൾ ലഭിക്കുന്നു. ഈ പ്രവചനം ചിലർക്ക് നല്ലതാക്കാം മറ്റ് ചിലർക്ക് അത് മോശമായേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശഫലം വിശദമായി അറിയാം.

ഇന്ന് ജനുവരി 31 വെള്ളിയാഴ്ച്ച. പുതുവർഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോൾ നല്ല കാര്യങ്ങളും മോശം അനുഭവങ്ങളുമുണ്ടായ ധാരാളം ആളുകളുണ്ടാവും. അതിൽ ഒരു പ്രധാന പങ്കുവഹിച്ച ഒന്നാണ് രാശിഫലങ്ങൾ. രാശിഫലങ്ങളിലൂടെ നമുക്ക് നമ്മുടെ നിത്യജീവിതത്തിൽ സംഭവിക്കാൻ പോകുന്നതിൻ്റെ ചില സൂചനകൾ ലഭിക്കുന്നു. ഈ പ്രവചനം ചിലർക്ക് നല്ലതാക്കാം മറ്റ് ചിലർക്ക് അത് മോശമായേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശഫലം വിശദമായി അറിയാം.
മേടം
നിങ്ങളുടെ ബിസിനസ്സുമായി ചില ജോലികൾ ഇന്ന് പൂർത്തിയാക്കും. ആരുമായും തർക്കത്തിന് പോകരുത്. സംസാരം പരോക്ഷമാകാതെ സൂക്ഷിക്കുക. ഉച്ചയ്ക്ക് ശേഷം ചില സാഹചര്യങ്ങൾ അനുകൂലമായി വന്നേക്കാം. ജോലിസ്ഥലത്തി ചില തർക്കങ്ങൾ ഉടലെടുത്തേക്കാം.
ഇടവം
സർക്കാർ ജോലികളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സാമ്പത്തികമായി മെച്ചപ്പെടും. ബിസിനസ്സിൽ ലാഭനഷ്ട സാധ്യതയുണ്ട്. കുടുംബത്തിലെ ആർങ്കെങ്കിലും ഇന്ന് രോഗം മൂർച്ഛിച്ചേക്കാം. അതിനാൽ ജാഗ്രതയോടെ ഇരിക്കുക.
മിഥുനം
ബിസിനസ്സിൽ ചില പുതിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. ഇത് സാമ്പത്തികമായി നിങ്ങൾക്ക് നേട്ടമുണ്ടാക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് അനുകൂല ദിവസമാണ്. പരീക്ഷയിൽ വിജയം സാധ്യമായിരിക്കും.
കർക്കിടകം
ഇന്ന് കർക്കിടകം രാശികാർക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. കുടുംബത്തിലെ അന്തരീക്ഷം വളരെ ശാന്തമായിരിക്കും. നിങ്ങളുടെ മുടങ്ങിപോയ പഠനം പൂർത്തീകരിക്കാനുള്ള വഴി തെളിയും.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് വളരെയധികം അലച്ചിൽ അനുഭവപ്പെട്ടേക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. യാത്രപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കന്നി
ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികൾ ഇന്ന് പല പ്രശ്നങ്ങളുമായും വന്നേക്കാം. എന്നാൽ ഇവയെല്ലാം കാണാതെ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബത്തിൽ ഇന്ന് മംഗളകരമായ ഒരു കാര്യ നടന്നേക്കാം.
തുലാം
പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഇന്ന് അവസാനിച്ചേക്കാം. ബിസിനസ്സിൽ പുതിയ പദ്ധതി നടപ്പിലാക്കാൻ കഴിയും. ഏറെനാൾ കാത്തിരുന്ന ഒരു സ്ഥലത്തേക്ക് ഇന്ന് യാത്ര പോകാൻ സാധിക്കും. ഉദര സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.
വൃശ്ചികം
കുടുംബത്തിലെ ചില തർക്കങ്ങൾ ഇന്ന് അവസാനിക്കും. അതിനാൽ എല്ലാവരും വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോകും. പങ്കാളിയുടെ പൂർണ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം മനക്ലേശത്തിനുള്ള സാധ്യതയുണ്ട്.
ധനു
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ചില എതിരാളികളെ സൂക്ഷിക്കുക. കുടുംബകാര്യത്തിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതണ്. കാരണം ചില തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.
മകരം
നിങ്ങളുടെ ദൈനംദിന ജോലികളും മുടങ്ങിക്കിടക്കുന്ന ജോലികളും പൂർത്തിയാക്കാൻ സാധിക്കും. മക്കളുടെ വിവാഹകാര്യങ്ങളിൽ സന്തോഷകരമായ വാർത്ത കേൾക്കാൻ സാധിക്കും.
കുംഭം
ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. മുടങ്ങിക്കിടന്ന കാര്യങ്ങളിൽ ഇന്ന് തീരുമാനമാകും. ചില ജോലികൾ പൂർത്തീകരിക്കാൻ മുതിർന്നവരുടെ സഹായം ആവശ്യമായി വന്നേക്കാം.
മീനം
ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രങ്ങളാണ് അനുഭവം. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക. കുടുംബത്തിൽ ചില സന്തോഷകരമായ കാര്യങ്ങൾ നടക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)